ഉപ്പും മുളകിലെയും ലെച്ചുവിന്റെ സ്‌നേഹം, പാറുക്കുട്ടിയോട് സ്‌നേഹം കൂടി വട്ടായി പോയതാണോ?
അടി കൂടാന്‍ ആണെങ്കിലും സ്‌നേഹം കാണിക്കാന്‍ ആണെങ്കിലും ഉപ്പും മുളകിലെയും മക്കള്‍ എല്ലാവര്‍ക്കും മാതൃകയാണ്. എന്നാല്‍ ഒരാള്‍ക്ക് പെട്ടെന്ന് സ്‌നേഹം കൂടിയാല്‍ അതിന് പിന്നില്‍ എന്തോ ഉണ്ടെന്ന് മനസിലാവും. ഇപ്പോഴിതാ ലെച്ചുവിന് പാറുക്കുട്ടിയോടുള്ള സ്‌നേഹമാണ് പാറമട വീട്ടിലെ പുതിയ ചര്‍ച്ചാ വിഷയം. ആദ്യം മുടിയനോടാണ് പാറുക്കുട്ടിയുടെ പേരില്‍ ലെച്ചു വഴക്ക് ഉണ്ടാക്കുന്നത്.

പാറുക്കുട്ടിയെ തോളില്‍ ഇരുത്തി കളിപ്പിക്കുന്നത് കണ്ടതോടെ മുടിയനോട് ലെച്ചു വഴക്ക് പറഞ്ഞു. ചേട്ടന്റെ വേഷം കെട്ടലില്‍ കൊച്ചിനെന്തെങ്കിലും പറ്റിയാലുണ്ടല്ലോ എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. വീട്ടില്‍ നിറയെ ആളുണ്ടെങ്കിലും പാറുവിനെ നോക്കാന്‍ ആരുമില്ലെന്നാണ് ലെച്ചുവിന്റെ പരാതി. മുടയിനെ മാത്രമല്ല പാറുക്കുട്ടിയ്ക്ക് ഉമ്മ കൊടുത്ത് കൊഞ്ചിക്കുന്ന അച്ഛനെയും ലെച്ചു വഴക്ക് പറയുകയാണ്.
കൊച്ചിനെ ഇങ്ങനെ ശല്യപ്പെടുത്തല്ലേ എന്നായിരുന്നു ലെച്ചു ബാലുവിനോട് പറഞ്ഞത്. ഇതോടെ ലെച്ചുവിന് വട്ടാണെന്ന് കേശു കണ്ടെത്തുന്നു. ഇത് വെറും വട്ടല്ല അതിന് മുകളില്‍ എന്തോ ആണെന്നും നെല്ലിക്കാത്തളം വയ്ക്കാന്‍ സമയമായിട്ടുണ്ടെന്നും ബാലു പറയുന്നു. എന്നാല്‍ സഹോദര സ്‌നേഹമാണിതെന്നാണ് നീലുവിന് പറയാനുള്ളത്. എന്തായാലും ലെച്ചുവിന്റെ സ്‌നേഹമാണ് ഇന്നത്തെ എപ്പിസോഡിലെ പ്രധാന വിഷയം.


Click it and Unblock the Notifications