ഉപ്പും മുളകിലും ലച്ചുവിന്റെ കല്യാണം!! വിവാഹ പദ്ധതിയുടെ മുന്നിൽ മുടിയൻ, വീഡിയോ പുറത്ത്
ടെലിവിഷൻ ചരിത്രത്തിൽ തന്നെ വൻ മാറ്റമുണ്ടാക്കിയ ഒരു പരമ്പരയാണ് ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഉപ്പും മുളകും. അച്ഛനും അമ്മയും അഞ്ച് മക്കളും അടങ്ങുന്ന ഒരു സാധരണ കുടുംബത്തിന്റെ കഥായാണ് പരമ്പരയിൽ. സാധാരണ കുടുംബത്തിൽ നടക്കുന്ന ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമാണ് ഉപ്പും മുളകിന് പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സീരിയലിന്റെ ഏറ്റവും പുതിയ പ്രമോയാണ്. ലച്ചുവിന്റെ വിവാഹം നടത്താൻ ആലോചിക്കുകയാണ് വിഷ്ണു. ലച്ചുവിന്റെ വിവഹത്തെ കുറിച്ചുളള മുടിയൻ സങ്കൽപ്പം കേട്ട് വണ്ടറടിച്ച് നിൽക്കുകയാണ് കേശുവും ശിവയും. എന്നാൽ വിവാഹത്തെക്കാലും ഒരു പെൺകുട്ടിയ്ക്ക് പ്രധാനം സ്വന്തം കാലിൽ നിൽക്കാനുള്ള ജോലിയാണെന്നുളള നീലുവിന്റെ ഡയലോഗം പ്രമേയിൽ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുണ്ട്. എന്നാൽ ലച്ചുവിന്റെ ഈ വിവാഹ ആലോചനയിലൂടെ മുടിയന്റെ പദ്ധതിയെന്താണെന്ന് കണ്ട് തന്നെ അറിയണം.
ലച്ചുവിനെ ഇപ്പോൾ കല്യാണം കഴിച്ച് അയക്കേണ്ട എന്നുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്. മുടിയന് അളിയന്മാരുടെ എണ്ണം വളരെ കൂടുതലാണെന്നും അതിലൊരാളെ സെലക്ട് ചെയ്താ ബാക്കി അളിയൻസ് നെഞ്ചു പൊട്ടി മരിക്കും. അതു കൊണ്ട് ലച്ചുവിനെ ഇപ്പോഴെ കെട്ടിക്കേണ്ട എന്നുളള രസകരമായ കമന്റുകളാണ് വരുന്നത്. എന്തായാലും ഈ എപ്പിസോഡിനു വേണ്ടിട്ട് കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications