ഡ്രസെടുക്കുന്ന കാശ് മതിയല്ലോ ചെലവിന്! കൂടോത്രം കാരണം ഞങ്ങള്‍ തോറ്റു! തടസങ്ങളാണ് എല്ലാത്തിനുമെന്ന് സംഗീത

ഉപ്പും മുളകും ലൈറ്റ് ഫാമിലിയിലൂടെയായി ജീവിത വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് സംഗീതയും അനില്‍കുമാറും. കൂടോത്രം മന്ത്രം ഞങ്ങള്‍ തോറ്റു എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. നിങ്ങള്‍ ഡ്രസ് എടുക്കുന്ന കാശുണ്ടായാല്‍ പോരേ ഹീറ്റര്‍ മേടിക്കാന്‍. എന്തിനിങ്ങനെ ഗ്യാസ് കളയുന്നു എന്ന ചോദ്യം ഞങ്ങളും കണ്ടിരുന്നു. എല്ലാവരും ചൂടുവെള്ളത്തില്‍ കുളിക്കുന്നവരായതിനാല്‍ ഹീറ്റര്‍ നല്ലതാണെന്ന് ഞങ്ങള്‍ക്കും അറിയാം. കുഞ്ഞന്റെ എന്‍ഗേജ്‌മെന്റിനാണ് അനുവേട്ടന്‍ എനിക്ക് സാരി വാങ്ങിത്തന്നത്. എന്റെ ചുരിദാറുകള്‍ പ്രമോഷന്റെതാണ്, അവരെനിക്ക് ഫ്രീയായി തരുന്നതാണ്. കുണുക്കന് ആകെ മൂന്ന് ട്രൗസറുണ്ട്. അത് തന്നെയാണ് അവനെപ്പോഴും ഇടുന്നത്. അവന്‍ തടി വെച്ച് വരുന്നത് കൊണ്ട് പെട്ടെന്ന് കുട്ടി ബനിയനായിപ്പോവും. അനു ഏട്ടനാണെങ്കില്‍ 599 ന്റെ ഷര്‍ട്ടാണ് വാങ്ങിക്കാറുള്ളത്. അതും എപ്പോഴെങ്കിലും മേടിച്ചാലായി. എന്റെ ഡ്രസുകള്‍ പ്രമോഷന്റേതാണെന്ന് ഞാന്‍ എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഓരോ സാഹചര്യം കാരണം ഹീറ്റര്‍ മേടിക്കുന്നത് അങ്ങനെ നീണ്ടുപോവുകയാണ്.

നൂറായിരം കാര്യങ്ങളിലൂടെ പോവുന്നൊരു കുടുംബമാണെന്ന് ഞാനെപ്പോഴും പറയാറുള്ളതല്ലേ. യൂട്യൂബ് ചാനല്‍ തന്നെയാണ് ഞങ്ങളുടെ വരുമാന മാര്‍ഗം. എന്തെങ്കിലുമൊരു കാര്യത്തിന് ഇറങ്ങുകയാണെങ്കില്‍ മുഴുവനും തടസങ്ങളാണ്. ആരോ അടിച്ച് കിടത്തിയത് പോലെയുള്ള അവസ്ഥയായിരുന്നു. വയറുവേദന, ഛര്‍ദ്ദിക്കാന്‍ വരുന്നത് പോലെ, ഭക്ഷണം കഴിക്കാന്‍ തോന്നില്ല അങ്ങനെയായിരുന്നു എനിക്ക്. പൊന്നു വന്നപ്പോള്‍ അവളും ഇതേ കാര്യം പറഞ്ഞു. കുഞ്ഞനും അതുപോലെ വന്നിരുന്നു. ഇപ്പോള്‍ അനു ഏട്ടനും പറയുന്നു ഇതുപോലെയാണ് അവസ്ഥയെന്ന്. എച്ച് വയറ് വേദനിക്കുന്നുണ്ട്, ഡോക്ടറുടെ അടുത്ത് പോവാം എന്ന് കാര്‍ത്തുവും പറയുന്നുണ്ട്. ആ കുഞ്ഞ് ഇങ്ങനെ പറയണമെങ്കില്‍ അവസ്ഥ ഓര്‍ത്ത് നോക്കൂ. കാലാവസ്ഥയുടെ പ്രശ്‌നമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്.

Uppum Mulakum lite new video
Photo Credit: Uppum Mulakum lite family/ Instagram

ഇന്നലെ ഒരാള്‍ വലിയ ചെലവൊന്നുമില്ലാതെ ഒരു കാര്യം പറഞ്ഞ് തന്നിരുന്നു. അത് ചെയ്തിരുന്നു. പത്ത് കുഴി കുഴിച്ചാല്‍ പതിനൊന്നാമത്തേത് നമുക്കുള്ളതായിരിക്കും. ആര്‍ക്കും മോശം വരാന്‍ പ്രാര്‍ത്ഥിക്കാറില്ല ഞങ്ങള്‍. നിങ്ങള്‍ക്കെതിരെ ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ഞങ്ങളെ കാണുന്നവരെല്ലാം പറയുന്നുണ്ട്. ആഭിചാര ക്രിയകളൊക്കെ ചെയ്യുന്നവര്‍ക്ക് എപ്പോഴെങ്കിലും തിരിച്ചടി കിട്ടിക്കോളും. ഞങ്ങള്‍ പണിക്കരുടെ അടുത്തൊന്നും പോയിട്ടില്ല. ചിലരൊക്കെ നമുക്കെതിരെ എന്തൊക്കെയോ ചെയ്യുന്നതായി അറിയാം. ഇവിടെ കുഞ്ഞുമക്കള്‍ വരെയുള്ളതാണ്. അവരെ വരെ ബാധിക്കുന്നതിലാണ് സങ്കടം. വയ്യെങ്കില്‍ പോലും ഞങ്ങള്‍ മക്കളുടെ സ്‌കൂള്‍ മുടക്കാറില്ല. ഞങ്ങള്‍ രണ്ടാള്‍ക്കും എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ല. വീട് അടിച്ച് തുടക്കാനോ, ഫുഡുണ്ടാക്കാനോ പോലും പറ്റുന്നില്ല. നിലത്ത് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ ചെറിയൊരു മാറ്റമുണ്ട്.

എല്ലാം ചിരിച്ചോണ്ട് നേരിടാനാണ് ഞങ്ങളുടെ തീരുമാനം. കൊടുങ്ങല്ലൂര് പോയപ്പോള്‍ ഒരു ചരട് കെട്ടിയിട്ടുണ്ട്. വേറെയൊന്നും ചെയ്തിട്ടില്ല. ചെയ്യുന്നവര്‍ക്ക് ചെയ്ത് മടുക്കട്ടെ. നിങ്ങള്‍ തളരരുത്, പൊരുതി മുന്നോട്ട് പോവുക, തളര്‍ന്നാല്‍ ഈ വക ആള്‍ക്കാര്‍ക്ക് ശക്തി കൂടുമെന്ന് ഇന്നലെ ഒരാള്‍ പറഞ്ഞു. അതിന് പിന്നാലെ നടന്നാല്‍ അതിനേ സമയം കാണൂ. വീഡിയോ ഇല്ലാത്തതിന്റെ കാരണം പറയുന്നതിന് വേണ്ടിയാണ് എല്ലാം ഇവിടെ വിശദീകരിച്ചതെന്നും സംഗീത പറഞ്ഞിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X