ആ പോക്ക് കണ്ടപ്പോള്‍ അവസാനമായെന്ന് തോന്നി! അച്ഛന്‍ മരിച്ചപ്പോഴും മേക്കപ്പിട്ട് വ്‌ളോഗ്? യാഥാര്‍ത്ഥ്യം ഇതാണ്
ഉപ്പും മുളകും ലൈറ്റ് ചാനലിലൂടെയായി പ്രേക്ഷക ശ്രദ്ധ കുടുംബമാണ് അനില്‍കുമാറിന്റേത്. ഫാമിലി വ്‌ളോഗിലൂടെയായി ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മൂത്ത മകളായ പൊന്നുവിന്റെ ഒളിച്ചോട്ടം വലിയ വിവാദമായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെയുള്ള കുടുംബ ജീവിതമാണ് തന്റേതെന്ന് പൊന്നുവും ഷെബിനും വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു രണ്ടാമത്തെ മകളായ നന്ദനയും ഇറങ്ങിപ്പോയത്. കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിയ ശേഷമായിരുന്നു നന്ദനയും ഗോകുലും ഈ തീരുമാനമെടുത്തത്. വ്‌ളോഗിലൂടെയായി ഇവരും ജീവിത വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചായിരുന്നു പുതിയ വീഡിയോയിലൂടെ അനിലും സംഗീതയും സംസാരിച്ചത്. അച്ഛച്ഛന്റെ മരണം അറിഞ്ഞ് നന്ദനയും ഗോകുലും വീട്ടിലെത്തിയിരുന്നു. പിണക്കവും വാശിയുമൊക്കെയുണ്ടെങ്കിലും വീട്ടില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പോവുമെന്ന് നേരത്തെ നന്ദന വ്യക്തമാക്കിയിരുന്നു. മരണം അറിഞ്ഞ് ഞങ്ങള്‍ പോയിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞ ശേഷമായിരുന്നു തിരിച്ചുപോയത്. അടുത്തിടെയായിരുന്നു അനിലും മക്കളും ശബരിമല ദര്‍ശനം നടത്തിയത്. കെട്ടുമുറക്കിന് അച്ഛനും ക്ഷേത്രത്തില്‍ വന്നിരുന്നു. അതിന് ശേഷമായിരുന്നു വയ്യാതെയായത്. മൂത്രത്തില്‍ പഴുപ്പുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതൊന്നും അനുവേട്ടനെ അറിയിച്ചിരുന്നില്ല.

വെള്ളം കൊടുക്കുമ്പോള്‍ തുപ്പുകയായിരുന്നു. അങ്ങനെയാണ് ഡ്രിപ്പിട്ടത്. മൂത്രത്തിനും ട്യൂബിട്ടിരുന്നു. അച്ഛനൊന്നും കഴിക്കുന്നുണ്ടായിരുന്നില്ല. അനുവേട്ടന്‍ വന്നതിന് ശേഷമായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. കുഴപ്പമൊന്നുമില്ലെന്നായിരുന്നു പറഞ്ഞത്. 98 വയസായിരുന്നു അച്ഛന്. ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോഴും പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ വീട്ടിലേക്ക് പോരികയായിരുന്നു.
അനുവേട്ടനും അനിയനുമൊക്കെ കൂടെയുണ്ടായിരുന്നു. കുളിയൊക്കെ കഴിഞ്ഞ് ചായ കൊടുത്തപ്പോള്‍ കുടിച്ചിരുന്നു. നേരത്തെയും ഇതുപോലെ വയ്യാതായിരുന്നു. മരിക്കുമെന്നൊന്നും കരുതിയിരുന്നില്ല. അച്ഛന്റെ കൃഷ്ണമണിയൊന്നും ഇളകുന്നുണ്ടായിരുന്നില്ല. അതൊക്കെ കണ്ടപ്പോള്‍ എനിക്കെന്തോ അച്ഛന്‍ പോവുകയാണെന്ന് തോന്നിയത്. ഓക്‌സിജന്റെ അളവ് കുറവാണെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മ ഒറ്റയ്ക്കല്ലേ, നമുക്ക് വീട്ടിലേക്ക് പോയക്കൂടേയെന്ന് ചോദിച്ചിരുന്നു.അതിനിടയിലായിരുന്നു പ്രഷര്‍ ഡൗണായത്. പിന്നെ ഐസിയുവിലേക്ക് മാറ്റി. കുറച്ച് കഴിഞ്ഞപ്പോഴാണ് ആള്‍ പോയെന്ന് അവര്‍ പറഞ്ഞത്.
അച്ഛന്‍ മരിച്ചതിന് ശേഷവും മേക്കപ്പിട്ട് വീഡിയോ എന്നൊക്കെ പറഞ്ഞ് നെഗറ്റീവ് വരും. ഒരു പ്രമോഷന്‍ വര്‍ക്കിന് പോയതാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് ജീവിക്കണ്ടേ. നമ്മുടെ ജോലി ഇതായത് കൊണ്ടാണ് വീഡിയോ ചെയ്യുന്നത്. വീട്ടിലെ ദു:ഖം വെച്ച് വര്‍ക്കിന് പോവാതെയിരുന്നാല്‍ കാര്യങ്ങള്‍ നടക്കില്ല. ഇനിയങ്ങോട്ട് വീഡിയോ ഇടണമെന്നൊക്കെയാണ് വിചാരിക്കുന്നത്. അടുത്ത മാസത്തേക്ക് റവന്യൂ ഒന്നും ഇല്ലാത്ത അവസ്ഥയാവും. ഈ വിഷമമൊന്നും ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. ഇനി ഇതിനും ട്രോളും നെഗറ്റീവുമൊക്കെ വരും.
അടുത്ത ടേമിന്റെ ഫീസ് അടക്കാനൊക്കെയായി. അതുകൊണ്ട് റവന്യൂ വരാതെയിരുന്നാല്‍ ശരിയാവില്ല. അച്ഛന് വയ്യാതായപ്പോള്‍ മുതല്‍ ഞങ്ങള്‍ക്കും കഷ്ടകാലമായിരുന്നു. ഏഴ് മക്കളുണ്ടായിരുന്നുവെങ്കിലും ആവശ്യത്തിന് ആരും ഉണ്ടായിരുന്നില്ല. ഞാന്‍ എല്ലാത്തിനും കൂടെയുണ്ടായിരുന്നു. എനിക്ക് നോക്കാന്‍ പറ്റിയെന്നായിരുന്നു അനില്‍ പറഞ്ഞത്. ഞങ്ങള്‍ രാവിലെ അവിടേക്ക് പോയാല്‍ രാത്രിയാണ് തിരികെ വരുന്നത്. ഒരാള്‍ക്ക് മാത്രമായി അച്ഛനെ നോക്കാനാവില്ല. അനിയനും ഭാര്യയും ഞങ്ങളുമായിരുന്നു നോക്കിയിരുന്നത്. വീഴുകയോ, പൊട്ടുകയോ ഒന്നുമില്ലാതെ അച്ഛന്‍ പോയി. അച്ഛനെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് ഇത് പോവുന്ന പോക്കാണെന്ന് തോന്നിയെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. എന്തോ അമ്മയ്ക്ക് അങ്ങനെ തോന്നി. മരണവിവരം അറിഞ്ഞപ്പോള്‍ ഷോക്കായിരുന്നു. അവസാനനിമിഷമായിരുന്നു അമ്മയെ വിവരം അറിയിച്ചത്.


Click it and Unblock the Notifications