മക്കളെക്കുറിച്ച് വായില്‍ തോന്നിയത് പുലമ്പരുത്! ഗോകുലിന്റെ വീട്ടുകാരുമായും ഒന്നിച്ചോ? ചോദ്യങ്ങളില്‍ മറുപടി
മക്കളുടെ ഒളിച്ചോട്ട വിവാഹത്തോടെയായിരുന്നു സംഗീതയും അനിലും സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകളില്‍ ഇടം നേടുന്നത്. ഉപ്പും മുളകും ലൈറ്റിലൂടെയായി വീട്ടിലെ വിശേഷങ്ങളായിരുന്നു ഇവര്‍ പങ്കുവെച്ചിരുന്നു. വിവാഹാലോചനകള്‍ വന്ന് തുടങ്ങിയ സമയത്തായിരുന്നു പൊന്നു ഷെബിനൊപ്പം ഇറങ്ങിപ്പോയത്. യൂട്യൂബ് ചാനലുമായി പൊന്നുവും സജീവമാവുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെക്കുറിച്ചും, ഇറങ്ങിപ്പോയതിനെക്കുറിച്ചുമൊക്കെ വ്‌ളോഗിലൂടെ സംസാരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായി അച്ഛനും അമ്മയും മകളെയും, മരുമകനെയും വീട്ടിലേക്ക് വിളിക്കുകയായിരുന്നു. മേക്കപ്പ് കോഴ്‌സ് കഴിഞ്ഞ് ബ്രൈഡല്‍ മേക്കപ്പൊക്കെയായി സജീവമാണ് പൊന്നു. വീട് എന്ന സ്വപ്‌നം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
മാസങ്ങള്‍ക്ക് മുന്‍പായിരുന്നു രണ്ടാമത്തെ മകളായ നന്ദന ഗോകുലിനൊപ്പമായി ഇറങ്ങിപ്പോയത്. അറേഞ്ച്ഡായി കല്യാണം നടത്താനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇവര്‍. അതിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവം. ആദ്യം പിണക്കമായിരുന്നുവെങ്കിലും അടുത്തിടെ മകളെയും, മരുമകനെയും അച്ഛനും അമ്മയും സ്വീകരിച്ചിരുന്നു. അന്നും ഇരുവരും വീഡിയോയിലൂടെയായി സംഭവിച്ചതിനെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. അച്ഛച്ഛന്റെ വിയോഗം അറിഞ്ഞ് നന്ദനയും ഗോകുലും തറവാട്ടിലേക്ക് പോയിരുന്നു. സ്‌നേഹത്തോടെയാണ് എല്ലാവരും സ്വീകരിച്ചതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇതിന് ശേഷമായി അച്ഛനും അമ്മയും, പൊന്നുവും ഗോകുലിന്റെ വീട്ടിലേക്കും പോയിരുന്നു.

പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് എല്ലാവരും ഒന്നിച്ചത് കണ്ടപ്പോള്‍ സന്തോഷമായെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഇപ്പോഴത്തെ ജീവിതത്തില്‍ കുറച്ച് കടങ്ങളും, ബാധ്യതകളുമൊക്കെയുണ്ട്. അതിന്റേതായ ആശങ്കകളൊക്കെയുണ്ട്. യൂട്യൂബ് തന്നെയാണ് ഞങ്ങളുടെ പ്രധാന വരുമാനം. കുറേ പ്രശ്‌നങ്ങളുടെ ഇടയിലാണ് ഇപ്പോള്‍. കുറച്ചുകാലമായി സന്തോഷമൊന്നുമില്ല. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്ന നിലയില്‍ ഹാപ്പിയാണെന്നും ഇരുവരും പറഞ്ഞിരുന്നു. തങ്ങള്‍ക്ക് വന്ന ചോദ്യങ്ങളില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇരുവരും. കുഞ്ഞന്റെ മുടി സ്ട്രയ്‌റ്റെന്‍ ചെയ്തത് ഞങ്ങള്‍ക്കിഷ്ടമായിട്ടില്ല. അമ്മാ, ഇത് പണ്ടത്തെപ്പോലെയാവാന്‍ എന്താ ചെയ്യുക എന്ന് അവളും ചോദിച്ചിരുന്നു. സ്ട്രയ്റ്റന്‍ ചെയതപ്പോള്‍ എന്തോ മിസ്‌റ്റേക്ക് സംഭവിച്ചിരുന്നു. മുടി ഇപ്പോള്‍ മൂന്നിലൊന്നായി കുറഞ്ഞു. കഴിഞ്ഞ ദിവസം വന്നപ്പോള്‍ ഞങ്ങള്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
ഗോകുലിന്റെ വീട്ടുകാരുമായി ഞങ്ങള്‍ സംസാരിച്ചിട്ടില്ല. കുഞ്ഞനോടും ഗോകുലിനോടും മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടുള്ളൂ. ഇരുവീട്ടുകാരും ഒന്നായോ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി. ഗോകുലിന്റെ അച്ഛനും അമ്മയും അനിയനും ഗള്‍ഫിലാണ്. അതാണ് വീഡിയോയില്‍ അവരെയൊന്നും കാണാത്തത്. അവര്‍ക്ക് നിങ്ങളുമായുള്ള പിണക്കം മാറിയോ എന്നത് നമുക്കറിയില്ല. ഗോകുലിനും കുഞ്ഞനും ഞങ്ങളോട് പിണക്കമില്ല. അത് മാറിയിട്ടുണ്ട്. അതാണ് ഞങ്ങളുടെ സന്തോഷവും സമാധാനവും. സമയംപോലെ എല്ലാം ശരിയാവുമെന്നാണ് പ്രതീക്ഷ. കുഞ്ഞന്റെ കാര്യത്തില്‍ ഈ സംഭവിച്ചതൊന്നും പ്രതീക്ഷിച്ചതല്ല. ഒരു ശര്‍ക്കര ഉപ്പേരിയില്‍ അനുവേട്ടന്‍ കരഞ്ഞതാണ് കുഞ്ഞന് സങ്കടം വന്നത്. അച്ഛനെന്തിനാണ് കരഞ്ഞതെന്ന് ചോദിച്ച് അവള്‍ ആശ്വസിപ്പിച്ചിരുന്നു. വീഡിയോയിലൂടെയായിരുന്നു അവള്‍ അത് കണ്ടത്. അങ്ങനെ വിളിച്ച് സംസാരിച്ച് തുടങ്ങിയതാണ്. തിരക്കുകള്‍ക്കിടയിലും കൃത്യമായി ഭക്ഷണം കഴിക്കണമെന്ന് അവരോട് പറയാറുണ്ട്. ഷൂട്ടിന് പിന്നാലെ പോവുന്നതിനിടയില്‍ ശരീരം കൂടി നോക്കണം എന്ന് പറയാറുണ്ട്.


Click it and Unblock the Notifications