ആ പേര് നിങ്ങളുടെ ഭര്‍ത്താവിന് ചേരും! ഇനി അടങ്ങിയിരിക്കില്ല! തുറന്നടിച്ച് സംഗീത
ഉപ്പും മുളകും ലൈറ്റ് ഫാമിലി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണിപ്പോള്‍. മക്കള്‍ ഒന്നിച്ച് ഗര്‍ഭിണികളായതും, മൂത്ത മകളായ പൊന്നുവിന്റെ അബോര്‍ഷനെക്കുറിച്ചുമൊക്കെയുള്ള വീഡിയോകള്‍ വൈറലായിരുന്നു. അമ്മയാണ് ഇവരുടെ കുടുംബത്തിലെ പ്രശ്‌നക്കാരി എന്നായിരുന്നു ഒരുവിഭാഗത്തിന്റെ വിമര്‍ശനം. ഷഫീന ബീവിയടക്കം നിരവധി പേരായിരുന്നു ഇതേക്കുറിച്ച് വീഡിയോ ചെയ്തത്. വിമര്‍ശിച്ചവര്‍ക്കെല്ലാം മറുപടിയുമായി സംഗീതയും എത്തിയിരുന്നു. തെറി ഉപയോഗിക്കാന്‍ അറിയാഞ്ഞിട്ടല്ല, ഞങ്ങള്‍ക്കും നന്നായി ദേഷ്യമൊക്കെ വരാറുണ്ട്. പക്ഷേ, അപ്പോഴൊന്നും മോശം വാക്കുകള്‍ ഉപയോഗിക്കാറില്ലെന്നായിരുന്നു സംഗീത പറഞ്ഞത്. എന്റെ ഭര്‍ത്താവിനെ അവര്‍ കുറേ പേരുകള്‍ വിളിച്ചിട്ടുണ്ട്. അതൊക്കെ ആ സ്ത്രീ അവരുടെ ഭര്‍ത്താവിനെ വിളിക്കുന്നതായിരിക്കുമെന്നും സംഗീത പറഞ്ഞിരുന്നു.
എന്നെ വിളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ, മറ്റുള്ളവരെ മോശം പറയുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. നല്ല അച്ഛനും, അമ്മയ്ക്കും ജനിച്ച മോന്‍ തന്നെയാണ് എന്റെ ഭര്‍ത്താവ്. മരിക്കുന്നത് വരെ അവരെ നന്നായി തന്നെയാണ് നോക്കിയത്. അതൊക്കെ എനിക്കറിയാം. എന്റെ ഭര്‍ത്താവിനെക്കുറിച്ച് മോശം പറഞ്ഞാല്‍ ഞാന്‍ അടങ്ങിയിരിക്കില്ല. നിങ്ങളുടെ മകനെക്കുറിച്ച് ഇങ്ങനെയൊക്കെ കേള്‍ക്കുന്നുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ അങ്ങനെയാണെന്നല്ല. ഒരു സ്ത്രീ ശരിയല്ല എന്നൊക്കെ നിങ്ങളെങ്ങനെയാണ് വിലയിരുത്തുന്നത്. ഞാന്‍ ഇതുവരെ ദുര്‍നടപ്പ് നടന്നിട്ടില്ല. എനിക്കാരേയും പേടിക്കേണ്ടതുമില്ല. എനിക്ക് എന്തോ കൂടുതലുള്ളത് കൊണ്ടാണ് ഇത്രയും പ്രസവിച്ചത് എന്നൊക്കെ നിങ്ങള്‍ പറയുന്നത് കേട്ടു.

നിങ്ങളുടെ പോലെയുള്ള ഭാഷ ഉപയോഗിക്കാനറിയില്ല. പത്തിരുപത് വര്‍ഷം എന്റെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. അപ്പോഴും ഞാന്‍ നന്നായി തന്നെയാണ് ജീവിച്ചത്. കുട്ടികളുണ്ടാവണോ എന്നൊക്കെ തീരുമാനിക്കുന്നത് ഞങ്ങളല്ലേ. നിങ്ങളെ ഓര്‍ത്താണോ ഞങ്ങള്‍ കാര്യങ്ങളൊക്കെ ചെയ്യുന്നത്. അതൊക്കെ ഞങ്ങളുടെ വ്യക്തിപരമായ കാര്യം. ഞാന്‍ ആരുടേയും കൂടെ ഒളിച്ചോടിയതല്ല. 15 വയസില്‍ ആര് ഇറങ്ങിപ്പോയെന്നാണ് നിങ്ങള്‍ വിളിച്ച് പറയുന്നത്. ഭര്‍ത്താവിന്റെ കൂടെയാണെങ്കില്‍ താത്തയ്ക്കും മക്കളുണ്ടാവും. നിങ്ങളൊന്നിച്ച് കിടക്കില്ലേ, നിങ്ങളുടെ അതേ ഭാഷ ഉപയോഗിക്കാനേ താല്‍പര്യമില്ല. അങ്ങനെയൊരു വര്‍ഗത്തില്‍പ്പെട്ടവരല്ല ഞങ്ങള്‍. എന്റെ മോനെ ഞാന്‍ എങ്ങനെയാണ് കാണുന്നതെന്ന് നിങ്ങളാരും എന്നെ പഠിപ്പിക്കേണ്ടതില്ല. മക്കളെ മക്കളായിട്ട് തന്നെയാണ് ഞാന്‍ കാണുന്നത്. എന്റെ മക്കളുടെ കൂടെ പോയി നിന്ന് നോക്കണോ, വേണ്ടയോ എന്നുള്ളത് എന്റെ ഇഷ്ടമല്ലേ.
ഞങ്ങള്‍ക്ക് രണ്ട് വീടുകളൊന്നുമില്ല. ആകെ ഒരു വീടേയുള്ളൂ. അത്യാവശ്യം നല്ല ലോണുമുണ്ട്. അല്ലാതെ നിങ്ങള്‍ പൊങ്ങച്ചം പറയുന്നത് പോലെ കുറേ വീടുകളൊന്നുമില്ല. ഒരാളെ വിമര്‍ശിക്കുമ്പോള്‍ മാനംമര്യാദയ്ക്കുള്ള ഭാഷ ഉപയോഗിക്കുക. ഞങ്ങളുടെ വീട്ടില്‍ നിറയെ ആണ്‍കുട്ടികളാണെന്നൊക്കെ പറയുന്നത് കേട്ടു. ഞങ്ങളുടെ വീഡിയോ തന്നെയാണോ നിങ്ങള്‍ കാണുന്നതെന്നാണ് സംശയം. അനുവേട്ടനും, എന്റെ മോനും, മക്കളുടെ ഭര്‍ത്താക്കന്‍മാരേയും കൂട്ടി നാല് പേരാണ് വീട്ടിലുള്ളത്. എന്റെ വീഡിയോ കാണാന്‍ താല്‍പര്യമില്ലെങ്കില്‍ നിങ്ങളെന്തിനാണ് ഇരുന്ന് കാണുന്നത്. ഇഷ്ടമില്ലെങ്കില്‍ അതങ്ങ് വിട്ടാല്‍ പോരേ. എന്റെ ഭര്‍ത്താവിനെയും, മക്കളെയും പറഞ്ഞാല്‍ ഞാന്‍ വെറുതെയിരിക്കില്ല.

ഞങ്ങളുടെ കാശ് കൊണ്ട് തന്നെയാണ് വീട്ടിലെ ചെലവുകള്‍ നടക്കുന്നത്. നേര്‍വഴിക്കേ നടന്നിട്ടുള്ളൂ. എന്റെ പെണ്‍കുട്ടികള്‍ ഒളിച്ചോടി പോയതില്‍ നിങ്ങള്‍ക്കെന്താണ്. നമ്മള്‍ പറയുന്ന കാര്യങ്ങളൊന്നും ജീവിതത്തില്‍ നടക്കണമെന്നില്ല. അവിടെയും മക്കളൊക്കെ വളരാനുണ്ടല്ലോ. സംസാരത്തിലെ വ്യക്തതയൊക്കെ പോവാന്‍ നിമിഷങ്ങളൊക്കെ മതി. ചെറിയൊരു അപകടം വന്നാല്‍ മതി. നിങ്ങള്‍ക്കൊരിക്കലും അങ്ങനെ വരാതിരിക്കട്ടെ എന്നുമായിരുന്നു സംഗീതയും, അനിലും പറഞ്ഞത്. എത്ര ആള്‍ക്കാര്‍ റിയാക്ഷന്‍ വീഡിയോ ചെയ്യുന്നുണ്ട്. മാന്യമായി തന്നെ പറഞ്ഞൂടേയെന്നായിരുന്നു ഇരുവരും ചോദിച്ചത്.

Click it and Unblock the Notifications