ആവശ്യമുള്ളപ്പോള്‍ കൂടെ നിന്നില്ല! വന്നില്ലെന്ന് മകളും പറഞ്ഞു! പൊന്നുവിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി
ഉപ്പും മുളകും ലൈറ്റ് വ്‌ളോഗിലൂടെയായി ആക്ടീവാണ് അനില്‍കുമാറും സംഗീതയും. ഇവരുടെ മക്കളായ പൊന്നുവും, കുഞ്ഞനും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഒളിച്ചോട്ട വിവാഹത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് ഇരുവരും. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഇരുവരേയും സ്വീകരിക്കുകയായിരുന്നു അമ്മയും അച്ഛനും. ഇളയ മക്കള്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ജീവിതമെന്ന് ഇരുവരും പറഞ്ഞിരുന്നു. പൊന്നുവും കുഞ്ഞനും ഒരേ സമയത്ത് ഗര്‍ഭിണികളായിരുന്നു. അടുത്തിടെയായിരുന്നു പൊന്നുവിന് അബോര്‍ഷനായത്. ആ സമയത്ത് അമ്മയും അച്ഛനും മകളെ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് അച്ഛനും അമ്മയും.
പൊന്നുവുമായി പ്രശ്‌നത്തിലാണോ എന്നാണ് ചോദ്യങ്ങളെല്ലാം. നേരിട്ട് പറയാന്‍ പറ്റാത്തത് വ്‌ളോഗിലൂടെ പറയുകയാണോ എന്നുള്ള ചോദ്യവും വന്നിരുന്നു. പറയാനുള്ളതെല്ലാം മക്കളോട് കൃത്യമായി തന്നെ പറയാറുണ്ട്. അമ്മയും അച്ഛനും തെറ്റ് തിരുത്താനുള്ള ഒരു സാഹചര്യവും ഇന്നുവരെ ഉണ്ടായിട്ടില്ല. മക്കള്‍ക്ക് ഞങ്ങളെ ചോദ്യം ചെയ്യേണ്ടി വന്നിട്ടില്ല. കുഞ്ഞനോടും പൊന്നുവിനോടും മുഖത്തുനോക്കി തന്നെ പറയാറുണ്ട്. ഷെബിയും, അച്ചുവും വേറെ കുടുംബത്തില്‍ നിന്നും വന്നവരല്ലേ, അവരോടും കാര്യങ്ങളൊക്കെ ചോദിക്കാറുണ്ട്. എന്തൊക്കെ സംഭവിച്ചാലും പൊന്നുവും, കുഞ്ഞനും ഞങ്ങളുടെ മക്കള്‍ തന്നെയാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മുഖത്ത് നോക്കി തന്നെ പറയും. അവരോടൊന്നും പറയാന്‍ വേണ്ടിയല്ല ഈ വീഡിയോ.

ഞങ്ങള്‍ ഹാപ്പിയുമല്ല, ഓക്കെയുമല്ല. ഈ ചിരിച്ച് നില്‍ക്കുന്നതൊക്കെ ഒരു മുഖംമൂടി. ദാരിദ്രമല്ല, അസുഖങ്ങളാണ് പ്രശ്‌നം. പരിഹരിക്കാന്‍ മാത്രമുള്ളൊരു പ്രശ്‌നം ഈ ലോകത്തില്ല. എന്തൊക്കെയാണെങ്കിലും എനിക്കെന്റെ കൊച്ചുമോളെ എന്നും കാണണം, വിളിക്കാറുണ്ട്. പോയി കാണാറുമുണ്ട്. ഞാന്‍ അവിടെ പോയില്ല എന്നതാണ് എല്ലാവരും പ്രശ്‌നമായി പറയുന്നത്. അതിന് തൊട്ടുമുന്നെയാണ് ഞാന്‍ അവളെ വിളിച്ചത്. വീഡിയോ എടുത്തിട്ട് കുറേയായി എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. പൊന്നു വയ്യാതെ കിടക്കുന്ന സമയത്ത് അവിടെ പോയിട്ടുണ്ട്. കാര്‍ത്തുവിനെ എടുത്ത് പോന്നിട്ടുണ്ട്്. അതൊന്നും വീഡിയോയില്‍ കാണിക്കത്തതാണ്. അത് ഞാനങ്ങനെ പറഞ്ഞതല്ലെന്ന് പൊന്നു എന്നോട് പറഞ്ഞിരുന്നു. ഇപ്പോഴും ഞങ്ങള്‍ അവിടെ പോവാറുണ്ടെന്നുമായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്.
എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഭാര്യ. ആരെങ്കിലും, എന്തെങ്കിലും പറഞ്ഞാലൊന്നും ഞങ്ങളെ തകര്‍ക്കാനാവില്ല. 28 വര്‍ഷമായിട്ട് പരസ്പരം ഞങ്ങളൊരു തെറ്റിലേക്കും പോയിട്ടില്ല. ഒരു ഫോണ്‍ കോളില്‍ പോലും തെറ്റായി പറഞ്ഞിട്ടില്ല. നേരംപോക്കിന് പോലും ഞങ്ങള്‍ക്ക് വേറെയാരേയും ആവശ്യമില്ല. മക്കളും, മരുമക്കളുമല്ലാതെ വേറെ ആരെങ്കിലും പത്തോ, ഇരുപതോ മിനിറ്റ്, അതിനും അപ്പുറത്തേക്ക് ആരേയും ഞങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടാറില്ല. കടയിലേക്ക് സ്റ്റാഫിനെയൊക്കെ നോക്കി നിന്നിരുന്നു. പിന്നെ വേണ്ടെന്ന് വെച്ചതാണ്. 15ാം വയസില്‍ എന്റെ ജീവിതത്തിലേക്ക് വന്നതാണ്. അന്നൊരു പാവയായിരുന്നു. ഇപ്പോള്‍ ഇങ്ങനെയാക്കി എടുത്തത് ഞാനാണ്.
ഫുള്‍കൈ ഷര്‍ട്ട് എനിക്കത്ര ഇഷ്ടമല്ല. അങ്ങനെ ഞാനാണ് കൂടുതലും ഹാഫ് കൈയ്യിലേക്ക് മാറ്റിയതെന്നായിരുന്നു സംഗീത പറഞ്ഞത്. എന്റെ അമ്മ ഉണ്ടാക്കുന്ന ഫുഡിന്റെ ടേസ്റ്റ് ഇപ്പോഴും വായിലുണ്ട്. വളരെ നീറ്റായാണ് ഫുഡുണ്ടാക്കുക. അനുവേട്ടന്റെ അമ്മയുണ്ടാക്കുന്ന ചമ്മന്തി അത്രയും ടേസ്റ്റാണ്. ഈ രണ്ട് അമമ്മാരും നല്ല ഫുഡാണ് ഉണ്ടാക്കിയത്. ഞങ്ങള്‍ രണ്ടാള്‍ക്കും നല്ല ഭക്ഷണം കഴിക്കാന്‍ യോഗമുണ്ടായിട്ടുണ്ട്. അനുവേട്ടന്റെ വീട്ടില്‍ വന്നാണ് കൂടുതല്‍ പാചകം പഠിച്ചത്. അളവൊക്കെ ചോദിക്കുമായിരുന്നു. പിന്നെ, എല്ലാം ചെയ്തങ്ങ് തുടങ്ങിയെന്നുമായിരുന്നു സംഗീത പറഞ്ഞത്.


Click it and Unblock the Notifications