ഞാൻ പിടിച്ച് വെച്ചിരിക്കുകയാണെന്ന് പറയുന്നു, ജോലിയില്ലേ എന്ന് ചോദിക്കുന്നവരോട്; പ്രതികരിച്ച് നന്ദനയും

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്നവരാണ് ഉപ്പും മുളകും ലെെറ്റ് ഫാമിലി. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ഇവരുടെ രണ്ടാമത്തെ മകൾ നന്ദന വിവാഹം ചെയ്തത്. ഇതിന്റെ പേരിൽ നന്ദനയും മാതാപിതാക്കളും തമ്മിൽ അകൽച്ചയുണ്ടായി. ഈ അകൽച്ച പൂർണമായും മാറിയിട്ടില്ല. ഭർത്താവ് ​ഗോകുലിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നന്ദന. കഴിഞ്ഞ ദിവസം നന്ദനയുടെ അനിയത്തി സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. ഈ വിവരമറിഞ്ഞ നെറ്റിസൺസ് നന്ദന സ്വന്തം അനുജത്തിയെ കാണാൻ പോകാത്തതിൽ വിമർശനം ഉന്നയിച്ചു. ഇതേക്കുറിച്ച് പുതിയ വ്ലോ​ഗിൽ നന്ദന പ്രതികരിക്കുന്നുണ്ട്.

അനിയത്തിക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോൾ വിഷമമായിരുന്നു. കുഴപ്പമില്ലെന്ന് അറിഞ്ഞപ്പോഴാണ് ഭക്ഷണം കഴിക്കാനിരുന്നത്. എന്നാൽ പലരും സ്വന്തം അനിയത്തിക്ക് സുഖമില്ലാതായിട്ടും നോക്കുന്നില്ല എന്ന് കമന്റുകൾ ചെയ്തു. എന്റെ അനിയത്തിയുടെ കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ ഞാൻ മെസേജ് അയക്കും. ഏട്ടൻ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ മെസേജ് അയച്ചത്. ഏട്ടന് അതൊന്നും പ്രശ്നമല്ല. എന്റെ കൂടപ്പിറപ്പല്ലേ. അതിന് ഏട്ടൻ തടസം നിൽക്കില്ലെന്ന് എനിക്കുറപ്പാണെന്നും നന്ദന പറയുന്നു.

Uppum Mulakum Lite Nandana

ഇതേക്കുറിച്ച് ​ഗോകുലും സംസാരിക്കുന്നുണ്ട്. എന്നെയും കൂടിയാണ് പറയുന്നത്. ഈ ഹോസ്പിറ്റൽ കേസ് വന്നപ്പോൾ ഞാൻ ഇവളെ വിടാതെ പി‌ടിച്ച് വെച്ചിരിക്കുകയാണെന്ന് പറയുന്നു. അത് എന്തിനാണ്. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് മാത്രമല്ല, ഇവിടെയുള്ളവർക്കും വിഷമമാണെന്ന് ​ഗോകുൽ പറയുന്നു. തനിക്ക് ജോലിയുണ്ടെന്ന് ​ഗോകുൽ പറയുന്നുണ്ട്.

ഏട്ടന് ജോലിയില്ലേ എന്ന കമന്റുകൾ എപ്പോഴും വരാറുണ്ട്. ഏട്ടൻ വെഡ്ഡിം​ഗ് വർക്കുകൾ ചെയ്യുന്നുണ്ട്. എഡിറ്റിം​ഗും വീഡിയോ എടുക്കലുമെല്ലാമുണ്ട്. ഇതേക്കുറിച്ച് പറഞ്ഞ വീഡിയോയുടെ താഴെ പോലും ഇത്തരം കമന്റുകളുണ്ട്. സോഷ്യൽ മീഡിയയിൽ നിൽക്കുന്നവരായതിനാൽ ഇത് കേൾ‌ക്കേണ്ടതുണ്ടെന്ന് ചിലർ പറയുന്നു. ചെയ്ത കാര്യമാണെങ്കിൽ കുഴപ്പമില്ല. ചെയ്യാത്ത കാര്യമാകുമ്പോഴാണ് വിഷമം.

Uppum Mulakum Lite Nandana

ഏട്ടൻ വർക്കിന് പോകുന്നുണ്ട്. വർക്കിന് പോയി ക്ഷീണിച്ച് വന്നിരിക്കുമ്പോഴായിരിക്കും വർക്കിന് പോകുന്നില്ലേ എന്ന കമന്റുകൾ കാണുന്നത്. അപ്പോൾ എത്ര വിഷമമുണ്ടാകുമെന്നും നന്ദന ചോദിക്കുന്നു. താൻ വീട്ടിലെ ജോലി ചെയ്യുന്നത് വിമർശിക്കേണ്ടതില്ല. അത് എല്ലാവരും ചെയ്യുന്നതാണ്. എല്ലാ പണിയും എന്റെ തലയിലാണെങ്കിൽ പറയുന്നതിൽ കാര്യമുണ്ട്. ഇതിപ്പോൾ‌ എന്നെ വീട്ടിൽ പൂട്ടിയിട്ടതല്ല. ഞങ്ങൾ രണ്ട് പേരും കറങ്ങാൻ പോകുന്നുണ്ട്. എല്ലാ സന്തോഷങ്ങളും എന്റെ ജീവിതത്തിലുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X