For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാറുക്കുട്ടിയ്ക്ക് ഏറ്റവും ഇഷ്ടം ലച്ചുവിനെ!! ഹൃദയസ്പർശിയായ ഉപ്പും മുളകും ഓഫ് സ്ക്രീൻ കാഴ്ച

  |

  മിനി സ്ക്രീൻ വളരെ ചെറിയ കാലയളവുകൊണ്ട് പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച പരമ്പരയാണ് ഉപ്പും മുളകും. സ്ഥിരം കണ്ടുവരുന്ന പ്രമേയങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് ഉപ്പും മുളകും ഒരുങ്ങിയത്. ഇതു തന്നെയായിരുന്നു പരമ്പയെ പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ ഇടം നേടാനുള്ള ഒരു പ്രധാന കാരണം. സ്ത്രീ പുരുഷ പ്രായഭേദമില്ലാതെ എല്ലാവരും കാണുന്ന ഒരു പരമ്പയാണിത്. എല്ലാത്തരവിഭാഗക്കാരെ രസിപ്പിക്കാനുള്ള ചേരുവകൾ ഉപ്പും മുളകിലുമുണ്ട്.

  ആദ്യ ഗാനം പാടി തീർന്നു!! ഇടവേളയിൽ പുറത്തു നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു, സ്റ്റേജ് പരിപാടിയ്ക്കിടെ സംഭവിച്ച മോശനുഭവത്തെ കുറിച്ച് സിത്താര...

  ഭൂരിഭാഗം സീരിയലുകളും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ഉപ്പും മുളകും അതേ ജോണറിൽ തന്നെയാണ് നീങ്ങുന്നത്. ഒരു കുടുംബത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും ഇവിടേയും ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ഉപ്പും മുളകിന്റേയും വിജയത്തിനു പിന്നിലെ പ്രധാനഘടകം പരമ്പരയിലെ താരങ്ങളാണ്. പാറുക്കുട്ടിയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലച്ചുവും പാറുക്കുട്ടിയും തമ്മിലുള്ള ഒരു വീഡിയോയാണ്.

  മഞ്ജു ഇത്രയ്ക്ക് മെലിഞ്ഞതായിരുന്നോ!! പഴയ നൃത്തം ചെയ്യുന്ന ചിത്രം കണ്ട് അമ്പരന്ന് ആരാധകർ...

  ബാലചന്ദ്രൻ തമ്പിയുടെ അഞ്ച് മക്കൾ

  ബാലചന്ദ്രൻ തമ്പിയുടെ അഞ്ച് മക്കൾ

  ബാലുവും നീലവും അഞ്ച് മക്കളുമാണ് ഉപ്പും മുളകിലെ പ്രധാന ചെരുവകൾ. ഇവർ തമ്മിലുള്ള പരസ്പര സ്നേഹവും തല്ല് കൂടലുമാണ് ഉപ്പും മളകിലെ പ്രധാന രുചി. ഒരു യാഥാർഥ കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ നടക്കുന്ന വഴക്കും സ്നേഹവും പാരവയ്പ്പും അതേ രീതിയിൽ തന്നെ ഉപ്പും മുളകിലും പകർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് പ്രേക്ഷകരെ ഇവരിലേയ്ക്ക് അടുപ്പിക്കുന്നത്,

   പാറുക്കുട്ടി

  പാറുക്കുട്ടി

  ഉപ്പും മുളകിൽ ഏറ്റുവും കൂടുതൽ ആരാധകരുള്ളത് പാറുക്കുട്ടിയ്ക്കാണ്. ഉപ്പും മുളകിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവാണ് പാറുക്കുട്ടി. മലയാള ടെലിവിഷൻ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ താരകൂടിയാണ്. കുഞ്ഞിനെ കാണാൻ വേണ്ടി മാത്രം പരമ്പര കാണുന്നവരുണ്ട്. ബേബി അമേയയാണ് ബാലുവിന്റേയും നിലുവിന്റേയും മകളായി ഉപ്പും മുളകിലുമെത്തുന്നത്.

   ലച്ചുവും പാറുക്കുട്ടിയും

  ലച്ചുവും പാറുക്കുട്ടിയും

  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ലച്ചുവും പാറുക്കുട്ടിയും തമ്മിലുള്ള ഒരു വീഡിയോയാണ്. ഓൺസ്ക്രീനിൽ എപ്പോഴും സഹോദരങ്ങളുടെ കൈകളിലായിരിക്കും കുഞ്ഞ് പാറുക്കുട്ടി. ഭൂരിഭാഗം സമയവും ലച്ചുവിന്റെ കൈകളിലായിരിക്കും സ്ഥാനം. ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലു പാറുക്കുട്ടിയുടെ സഹോദരങ്ങൾ തന്നെയാണ് ഇവർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും അത്തരത്തിലുള്ള ഒരു സ്നേഹം നിറഞ്ഞ വീഡിയോയാണ്. പാറുക്കുട്ടി എന്ന് വിളിക്കുമ്പോൾ ലച്ചുവിന്റെ അടുത്തേയ്ക്ക് കുഞ്ഞ് ഓടിയെത്തുന്നത്. ഈ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

  ഡയലോഗും പറഞ്ഞു

  ഡയലോഗും പറഞ്ഞു

  കൈക്കുഞ്ഞായിരുന്ന സമയം മുതൽ പാറുക്കുട്ടി ഉപ്പും മുളകിലെ ഭാഗമായിരുന്നു. പാറുക്കുട്ടിയുടെ പേരിടൽ മുതൽ പിറന്നാൾ ആഘോഷം വരെ പ്രേക്ഷകർക്കൊപ്പം ഗംഭീരമായി ആഘോഷിച്ചിരുന്നു. കാൂടാതെ കുറച്ചു നാളുകൾക്ക് മുൻപ് കുഞ്ഞ് ആദ്യമായി സ്‌ക്രീപ്റ്റിലെ ഡയലോഗ് പറഞ്ഞിരുന്നു. മുടിയന് പാറുക്കുട്ടിയ്ക്ക് ടാറ്റ കൊടുക്കുമ്പോഴായിരുന്നു ആദ്യ സംഭാഷണം. സങ്കടത്തോടെ ഇരിക്കുന്ന മുടിയനെ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്ന ഡയലോഗ് ആയിരുന്നു കുഞ്ഞ് പറഞ്ഞത് . സത്യത്തില്‍ ആ വിളി താരങ്ങളോയും അണിയറപ്രവർത്തകരേയും ഒരുപോലെ ഞെട്ടിപ്പിച്ചിരുന്നു,

  വീഡിയോ കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

  English summary
  Uppum Mulakum: Little Parukutty flaunts love for onscreen sister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X