പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു! ഉപ്പും മുളകിലേക്കും താരങ്ങളെല്ലാം തിരിച്ചെത്തി, പുതിയ ചിത്രം വൈറല്‍
ബാലുവും നീലുവും മക്കളുമില്ലാതെ ഉപ്പും മുളകും സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഇതോടെ താരങ്ങള്‍ പരമ്പരയില്‍ നിന്നും പിന്മാറി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഉപ്പും മുളകിനും ചെറിയ പ്രശ്‌നമുണ്ടെന്നും അതെല്ലാം വേഗം മറികടന്ന് ഞങ്ങള്‍ വൈകാതെ എത്തുമെന്ന കാര്യം കഴിഞ്ഞ ദിവസം മുടിയന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. പിന്നാലെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഇപ്പോഴിതാ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. 'ഞങ്ങള്‍ തിരിച്ച് വന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം ആയല്ലോ. ഇത്രയേയുള്ളു കാര്യം. ഇതിനാണ് എല്ലാവരും ടെന്‍ഷന്‍ അടിച്ചത്. എന്നാലും നിങ്ങളുടെ സ്‌നേഹം അപാരമാണ്' എന്നുമാണ് പോസ്റ്റില്‍ മുടിയന്‍ പറഞ്ഞിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും മുടിയന്‍ പങ്കുവെച്ചിരുന്നു.

മുടിയനൊപ്പം ബാലുവും നീലുവും കേശുവും ശിവാനിയുമെല്ലാം ചിത്രത്തിലുണ്ടായിരുന്നു. ദിവസങ്ങളായി പരമ്പരയുടെ പേരില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജുഹി റുസ്തഗി പുറത്ത് പോയതിന് പിന്നാലെയാണ് ബാക്കിയുള്ള പ്രധാന താരങ്ങളെ ഒന്നും കാണാതെ ആയത്. ആഴ്ചകളായി ഇവരൊന്നും പരമ്പരയില്‍ ഇല്ലായിരുന്നു.
ബാലുവിന്റെ സുഹൃത്തുക്കളും അകന്ന ബന്ധുക്കളെയും ചുറ്റി പറ്റിയാണ് കഥ നടന്നത്. ഇതോടെ പുറത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. ആയിരം എപ്പിസോഡില്‍ തന്നെ ഇത് അവസാനിപ്പിക്കാമായിരുന്നുവെന്നും ഇങ്ങനെ വലിച്ച് നീട്ടേണ്ട ആവശ്യമില്ലായിരുന്നെന്നുമൊക്കെ ആരാധകര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications