ഉപ്പും മുളകിലും നീലുവിന് ഉമ്മ കൊടുത്ത് മക്കള്‍! ആര്‍ക്കും പങ്കുവെച്ച് കൊടുക്കാന്‍ പറ്റാത്ത സമ്മാനം!
മാതൃദിനത്തില്‍ അമ്മമാരുടെ ചിത്രം പങ്കുവെക്കുന്നതിന്റെ മത്സരത്തിലായിരുന്നു ഓരോരുത്തരും. സാധാരണ പോലെ അമ്മമാരെല്ലാം അന്നും വീടുകളില്‍ കടുത്ത പണി തിരക്കില്‍ തന്നെയായിരുന്നു. ഇപ്പോഴിതാ ഉപ്പും മുളകിലും മാതൃദിനം ആഘോഷിച്ചിരിക്കുകയാണ്. ആര്‍ക്കും പങ്കുവെച്ച് കൊടുക്കാത്ത സമ്മാനം ഇതാണെന്ന് പറഞ്ഞ് മക്കളെല്ലാവരും ചേര്‍ന്ന് നീലുവിന് സര്‍പ്രൈസ് സമ്മാനം കൊടുക്കുന്നതുമൊക്കെയാണ് പുതിയ പ്രമോയില്‍ കാണിച്ചിരിക്കുന്നത്.

കടുത്ത നടുവേദന കാരണം സങ്കടത്തിലാണ് നീലു. അലക്കുമ്പോള്‍ കുനിഞ്ഞ് നില്‍ക്കുന്നതിനാല്‍ അരയിലൊരു തുണി കെട്ടി വെച്ച് കൊണ്ടാണ് നീലു അലക്കുന്നത്. ഇത് കണ്ട് ബാലവുിന്റെ സഹോദരന്‍ സുരേന്ദ്രന്‍ ലെച്ചുവിനെ വഴക്ക് പറയുന്നുണ്ട്. അവള് സഹായിക്കുന്നതിലും ഭേദം ഞാന്‍ ഒറ്റയ്ക്ക് ചെയ്യുന്നതാണെന്നാണ് നീലു പറയുന്നത്. പിന്നീട് മുടിയനുമായി സംസാരിക്കവെ അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട് സങ്കടം തോന്നുന്നുണ്ടെന്നും ലെച്ചു പറയുന്നുണ്ട്.
കേശുവാണ് അമ്മയ്ക്ക് ആര്‍ക്കും പങ്കുവെച്ച് കൊടുക്കാത്ത സമ്മാനം തരാമെന്ന് പറഞ്ഞ് ആദ്യമെത്തുന്നത്. എന്നിട്ട് കവിളില്‍ ഒരു സ്‌നേഹ ചുംബനം നല്‍കി കൊണ്ടാണ് കേശു അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. കേശു മാത്രമല്ല ശിവാനിയും ലെച്ചുവുമെല്ലാം അമ്മയ്ക്ക് ഉമ്മ കൊടുത്തിരുന്നു. അമ്മയുടെ കാല് തിരുമ്മി കൊടുത്തും മറ്റും സ്‌നേഹനിര്‍ഭരമായ എപ്പിസോഡാണ് ഇനി വരാനിരിക്കുന്നതെന്നാണ് പ്രമോയില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications