Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഉപ്പും മുളകിലും ബാലുവിനെ പറ്റിക്കുകയാണോ? മുടിയനെ കൂട്ടുപിടിച്ച് ഭാസിയുടെ കള്ളത്തരം!
ഉപ്പും മുളകിലും ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഭാസി. അടുത്തിടെ ബാലു ഇല്ലാത്തപ്പോള്‍ വീട്ടില്‍ വന്ന് എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയാണ് ഭാസി പോയത്. ബാലു വന്നതോടെ വീണ്ടും കുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ് ഭാസി. കഴിഞ്ഞ ദിവസം ബാലുവിനെ മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചതിന് നീലുവും മക്കളും ചേര്‍ന്ന് ഭാസിയെ കൈയോടെ പിടി കൂടിയിരുന്നു. ഇപ്പോഴിതാ മുടിയനുമായിട്ടാണ് ഭാസിയുടെ കമ്പനി. പുറത്ത് വന്ന പ്രമോ വീഡിയോയില്‍ ഇതെല്ലാം സൂചിപ്പിച്ചിരിക്കുകയാണ്.
വേഗത്തില്‍ ചായ കുടിച്ച് പുറത്ത് പോവാനൊരുങ്ങുന്ന മുടിയനോട് എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോഴാണ് ഭാസി അങ്കിളിന്റെ കൂടെ പോവുന്ന കാര്യം തുറന്ന് പറഞ്ഞത്. ഭാസി അങ്കിലും മുടിയന് ചേട്ടനും ഭയങ്കര കമ്പനിയാണെന്നാണ് കേശു പറയുന്നത്. ഇതൊക്കെ എന്ന് തൊട്ട് തുടങ്ങി എന്ന സംശയമാണ് ബാലു ചോദിക്കുന്നത്. പിന്നാലെ തന്നെ മുടിയനും ഭാസിയും ഒരു പെണ്‍കുട്ടിയുമായി റോഡില്‍ നില്‍ക്കുന്നതാണ് ബാലു കാണുന്നത്.
അവര്‍ പോവുമ്പോള്‍ തന്നെ കൂടെ കൂട്ടാത്തത് എന്താണെന്നുള്ള സംശയവും ബാലു പ്രകടിപ്പിക്കുകയാണ്. ചേട്ടന്റെ സമയമാണ് ബെസ്റ്റ് ടൈമെന്ന് കേശു പറയുന്നുണ്ട്. ഇതിനിടെ മുടിയനെ എല്ലാവരും കൂടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സംസാരിക്കുന്നതിനിടെ ഇതുവരെ ഭാസി അങ്കിള്‍ എന്ന് വിളിച്ചിരുന്ന മുടിയന് ഭാസി അണ്ണന് എന്നാണ് വിശേഷിപ്പിച്ചത്. ഈ വാക്ക് ബാലു ഏറ്റുപിടിച്ചിരിക്കുകയാണ്. ഭാസി അങ്കിളിന് തന്നോട് ആത്മാര്‍ഥമായ സ്നേഹമാണെന്നാണ് മുടിയന് പറയുന്നത്.
ഒരു തന്ത്രത്തില്‍ നിങ്ങളുടെ പരിപാടി എന്താണെന്ന് ബാലു ചോദിക്കുന്നുണ്ടെങ്കിലും പറയാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് മുടിയന് ഒഴിഞ്ഞ് മാറുകയാണ്. ഇത് എവിടെ വരെ പോവുമെന്ന് നോക്കട്ടെ എന്ന് പറഞ്ഞ് കാത്തിരിക്കാനാണ് ബാലുവിന്റെ തീരുമാനം. ഈ സന്ദര്‍ഭത്തെ വിനാശകാലെ വിപരീത ബുദ്ധി എന്ന പഴഞ്ചൊല്ലുമായിട്ടാണ് ശിവാനി ഉപമപ്പെടുത്തിയിരിക്കുന്നത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ