ഉപ്പുംമുളകിലെ മുടിയന്‍ ചേട്ടന് കുഞ്ഞുവാവ കൊടുത്തത് മുട്ടന്‍ പണി! വിഷ്ണു ചിരിപ്പിച്ച് കൊല്ലും..
Recommended Video

സാധാരണ നല്ല അഭിപ്രായങ്ങള്‍ നേടിയെങ്കിലും പല ടെലിവിഷന്‍ പരിപാടികളും കുറച്ച് കഴിയുമ്പോള്‍ എല്ലാവര്‍ക്കും മടുക്കും. എന്നാല്‍ ആദ്യ ദിവസം മുതല്‍ പിന്നീടിങ്ങോട്ട് ഓരോ ദിവസവും മനോഹരമായി മുന്നോട്ട് പോവുന്ന പരിപാടിയാണ് ഉപ്പുംമുളകും. കുടുംബ പ്രേക്ഷകര്‍ മുതല്‍ എല്ലാ പ്രായത്തിലുള്ളവരെയും ആകര്‍ഷിച്ച പരമ്പര 600 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്.
കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞ് കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. പക്ഷെ അതില്‍ മുട്ടന്‍ പണി കിട്ടിയത് മുടിയനാണ്. കാര്യമായി പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന മുടിയനാണ് കുഞ്ഞിനെ നോക്കാനുള്ള അവസരം കിട്ടിയത്. കുഞ്ഞുവാവ ആണെങ്കില്‍ അതിലും നല്ല പണി തിരിച്ചും കൊടുത്തു.

ഉപ്പുംമുളകും..
പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കി ഉപ്പുംമുളകും ജനപ്രിയ പരമ്പരമായി ജൈത്രയാത്ര തുടരുകയാണ്. നിലവില്‍ 600 എപ്പിസോഡുകള്‍ വിജയകരമായിട്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാല് മക്കളും അച്ഛനുമായിരുന്ന കുടുംബത്തിലേക്ക് അതിനിടെ പുതിയൊരു അതിഥി കൂടി എത്തിയിരുന്നു. ബാലുവിനും നീലുവിനും അഞ്ചാമത് ഉണ്ടായ കുഞ്ഞാണ് ഇപ്പോള്‍ കുടുംബത്തിന്റെ സന്തോഷങ്ങള്‍ക്ക് കാരണം. ഈ ദിവസങ്ങളില്‍ കുഞ്ഞുവാവയെ ചുറ്റിപറ്റിയായിരുന്നു പരിപാടികള്‍ നടന്നിരുന്നത്.

നീലുവിന്റെ ലീവ് തീര്‍ന്നു..
നീലു പ്രസവത്തിനായി എടുത്ത ലീവ് തീര്‍ന്നിരിക്കുകയാണ്. അഡീഷണലായി എടുത്ത രണ്ടാഴ്ചത്തെ ലീവും തീര്‍ന്നതിനാല്‍ നീലുവിന് ഉടന്‍ തന്നെ ജോലിയില്‍ കയറണം. പക്ഷെ കുഞ്ഞിനെ ആര് നോക്കുമെന്ന കാര്യം പ്രതിസന്ധിയിലെത്തിയിരുന്നു. സ്‌കുള്‍ തുറക്കുന്നതോടെ കേശുവും ശിവയും സ്‌കൂളില്‍ പോവും. ലച്ചുവിന് ആദ്യമായി കിട്ടിയ ജോലി കളയാന്‍ പറ്റില്ല. ബാലുവാണെങ്കില്‍ ജോലിയുടെ ഭാഗമായി പുറത്താണുള്ളത്. കുഞ്ഞിനെ നോക്കാന്‍ വേറെ ആരെയെങ്കിലും വെക്കാമെന്ന് വിചാരിച്ചാല്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിട്ട് പോവാനും പറ്റില്ല.

പണി മുടിയന് കിട്ടി...
നിലവില്‍ കാര്യമായി ഒരു പണിയുമില്ലാതെ വീട്ടില്‍ കുത്തിയിരിക്കുന്നത് മുടിയന്‍ ചേട്ടനാണ്. കുഞ്ഞിനെ ആര് നോക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് മുടിയന്റെ വരവ്. മുത്തച്ഛന്മാര്‍ കൂടി ആ പണി മുടിയന് കൊടുത്തു. ആദ്യം ഒരു ആശങ്ക ഉണ്ടായിരുന്നെങ്കിലും കുഞ്ഞിനെ നോക്കാന്‍ മുടിയന്‍ ഒരുങ്ങുകയായിരുന്നു. അതിന് മുന്നോടിയായിട്ടുള്ള സജീകരണങ്ങളെല്ലാം വിഷ്ണു ചെയ്തിരുന്നു. എന്നാല്‍ പരിപാടിയുടെ പ്രോമോ വീഡിയോ ഇന്ന് എല്ലാവരെയും ചിരിപ്പിക്കുമെന്നുള്ള കാര്യം സൂചിപ്പിച്ചിരിക്കുകയാണ്.

കുഞ്ഞുവാവ കൊടുത്ത പണി...
കുഞ്ഞിനെ എടുക്കാന്‍ പോലും അറിയാത്ത വിഷ്ണുവിനെയാണ് കൊച്ചിനെ നോക്കാന്‍ ഏല്‍പ്പിച്ചത്. അതിനാല്‍ തന്നെ വിഷ്ണുവിന് അതൊരു വെല്ലുവിളി കൂടിയാണ്. വീട്ടിലെ മറ്റുള്ള സഹോദരങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി കുഞ്ഞുവാവയുടെ പൂര്‍ണ ഉത്തരവാദിത്വവും വിഷ്ണു സ്വീകരിച്ചു. ഒരു പരാതിയുമില്ലാതെ തന്റെ ജോലി ഏറ്റെടുത്ത മുടിയന്‍ ചേട്ടന് കുഞ്ഞുവാവ നല്ലൊരു പണിയാണ് കൊടുത്തത്. ഇന്ന് രാത്രിയിലെ എപ്പിസോഡിലായിരിക്കും ഇതുണ്ടാവുക.

പേര് കണ്ടെത്തിയിട്ടില്ല..
കുഞ്ഞുവാവയ്ക്ക് നല്ലൊരു പേര് കണ്ടെത്തുന്നതിനായി എല്ലാവരും പരിശ്രമിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. ബാലുവിന്റെ അച്ഛന്‍ കുഞ്ഞിന് നല്ലൊരു പേര് കണ്ടെത്തുന്നവര്‍ക്ക് ആയിരത്തൊന്ന് രൂപ കൊടുക്കാമെന്ന് വരെ പറഞ്ഞിരുന്നു. പക്ഷെ കണ്ടെത്തിയ പേരുകളൊന്നും ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. കുട്ടിക്ക് പേര് കണ്ടെത്താന്‍ പ്രേക്ഷകര്‍ക്കും അവസരമൊരുക്കിയിരുന്നു. ഏറ്റവും നല്ല പേര് നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് ഉപ്പും മുളകും ഫാന്‍സിന്റെ വക ഒരു ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണെന്നും പറഞ്ഞിരുന്നു.


Click it and Unblock the Notifications











