ഉപ്പും മുളകിലെയും മുടിയന്‍ മുടി മുറിച്ചോ? വൈറലാവുന്ന ചിത്രത്തിന് പിന്നിലെ സത്യമെന്ത്?

ഉപ്പും മുളകും ഓരോ ദിവസവും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറുന്നത് ഓരോ കഥകളിലൂടെയാണ്. ഇന്നലെ കുഞ്ഞുവാവയ്ക്ക് പേരിട്ടതായിരുന്നു ഏറ്റവും പുതിയ വിശേഷം. മൂത്ത മക്കള്‍ക്ക് വിഷ്ണു, ലക്ഷ്മി, കേശു, ശിവാനി എന്നിങ്ങനെയുള്ള പേരുകളെല്ലാം പുരാണങ്ങളില്‍ നിന്നും തിരഞ്ഞെടുത്തതിനാല്‍ കുഞ്ഞുവാവയ്ക്കും അതുപോലൊരു പേര് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ പാര്‍വ്വതി എന്നാണ് വാവയ്ക്ക് പേരിട്ടിരിക്കുന്നത്.

ഉപ്പും മുളകും ഇന്നത്തെ എപ്പിസോഡില്‍ പ്രേക്ഷകരെ ഞൈട്ടിക്കാനുള്ള ചില കാര്യങ്ങള്‍ അണിയറയില്‍ റെഡിയായിരിക്കുകയാണ്. മുടിയന്‍ എന്ന വിഷ്ണു സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടൊരു ചിത്രമായിരുന്നു അതിന് കാരണമായത്. ഇതിനെ കുറിച്ച് പറയാന്‍ ഒരു വാക്കുമില്ല. നിങ്ങള്‍ തന്നെ എന്താണെന്ന് വെച്ച് പറയ്. എന്നാല്‍ എല്ലാവരോടും ടെന്‍ഷന്‍ ആവണ്ടെന്നും പറഞ്ഞിട്ടാണ് ഫോട്ടോ വിഷ്ണു പങ്കുവെച്ചിരിക്കുന്നത്.

mudiyan

ബാലുവും നീലും വാര്‍ദ്ധക്യത്തിലെത്തിയ ലുക്കിലാണ് ചിത്രത്തിലുള്ളത്. ഒപ്പമുള്ള വിഷ്ണുവിനെ കണ്ട് എല്ലാവരും ഒന്ന് അത്ഭുതപ്പെടും. കാരണം തലയില്‍ കിരീടം പോലെയുള്ള വിഷ്ണുവിന്റെ മുടി അവിടെയില്ല. അതെല്ലാം ഒതുക്കി താടി വെച്ചൊരു ലുക്കിലാണ് വിഷ്ണു എത്തിയിരിക്കുന്നത്. കേര്‍ളി മുടിയുള്ളതായിരുന്നു വിഷ്ണു എന്ന ഋഷി എസ് കുമാറിന്റെ ഏറ്റവും വലിയ പ്രത്യേകത.

മുടിയനെ കൊണ്ട് മുടി മുറിപ്പിക്കാന്‍ വേണ്ടി നടന്നവരെല്ലാം ഈ ഫോട്ടോ കണ്ടോ ആവോ. എന്തായാലും ഇന്നത്തെ ഒരു എപ്പിസോഡിന് വേണ്ടിയുള്ള വിഷ്ണുവിന്റെ താല്‍കാലിക അഡ്ജസ്റ്റ്‌മെന്റ് മാത്രമായിരിക്കും ഇതെന്നാണ് സൂചന. വിഷ്ണുവിന്റെ പോസ്റ്റിന് താഴെ എന്താണ് സംഭവമെന്നറിയാന്‍ ആരാധകരുടെ ബഹളമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X