ഉപ്പും മുളകിലെയും മുടിയന് ഇത് രാജയോഗം! അണ്ടര്‍ ഗാര്‍മെന്റ്‌സ് വരെ ബ്രാന്‍ഡഡ് ആക്കി മുടിയന്‍!
ബിഎസ്‌സി തോറ്റ് വീട്ടിലിരുന്ന മുടിയന് കുത്തുവാക്കുകള്‍ കൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വീടിന് ഒരു ഉപകാരവുമില്ലാത്തവന്‍ എന്നൊക്കെ പലരും പറഞ്ഞു. ഒടുവില്‍ ബിഎസ്‌സി എഴുതി എടുത്ത് കിടിലന്‍ ജോലിയും സാമ്പദിച്ചിരിക്കുകയാണ് മുടിയന്‍. അതിന്റെ ഒരു ഗമ വേറെ തന്നെയുണ്ട്. ജോലി കിട്ടിയതോടെ ലേശം പരിഷ്‌കാരി ആയാലോ എന്ന ചിന്തയിലാണ് മുടിയനിപ്പോള്‍.

മുടിയന്‍ നാലായിരം രൂപ വിലയുള്ള ഒരു ഷൂ വാങ്ങിയതാണ് ഇപ്പോള്‍ കുടുംബത്തിലെ വലിയ പ്രശ്‌നം. ഇത്രയും വിലയ്ക്ക് അവന്‍ ഒരു ഷൂ വാങ്ങിയെങ്കില്‍ ആ പൈസയ്ക്ക് ഞാന്‍ നാല്‍പത് ചെരുപ്പു വാങ്ങുമെന്നാണ് ബാലു പറയുന്നത്. ചേട്ടന്റേത് അടിച്ച് പൊളി ജീവിതമാണെന്നും അണ്ടര്‍ ഗാര്‍മെന്റ്‌സ് വരെ ബ്രാന്‍ഡഡ് സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്നും കേശു പറയുന്നു. ചേട്ടന്‍ ചെലവാക്കുന്ന ഈ പൈസ കൊണ്ട് വീട്ടിലെ ഒരു മാസത്തെ പലചരക്ക് കടയിലെ പറ്റ് തീര്‍ക്കാമെന്ന് ലച്ചു കണ്ടുപിടിക്കുന്നു.
മുടിയന്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് കണ്ട് നീലുവും ഞെട്ടി തരിച്ചിരിക്കുകയാണ്. മകന്റെ പോക്ക് അത്ര നല്ല രീതിയില്‍ അല്ലെന്ന് നീലുവിന്റെ അച്ഛനും മുടിയന്റെ അപ്പൂപ്പനുമായ കുട്ടന്‍പ്പിള്ള പറഞ്ഞിരിക്കുകയാണ്. ആകെ മൊത്തം വീട്ടിലുള്ളവരെല്ലാം മുടിയന്റെ പുതിയ ജീവിതരീതി കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. ഇന്നത്തെ എപ്പിസോഡിന്റെ കഥ ഇതായിരിക്കുമെന്ന സൂചന നല്‍കി പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.


Click it and Unblock the Notifications