ഉപ്പും മുളകും: മുടിയന്‍റെ മുന്നില്‍ ചാടി പണിയും വാങ്ങി ഭാസി! കടുവയെ കിടുവ പിടിച്ചാല്‍ ഇങ്ങനിരിക്കും
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയും പിന്തുണയുമായി മുന്നേറുകയാണ് ഈ പരിപാടി. ഫേസ്ബുക്ക് പേജിലൂടെ പ്രമോ വീഡിയോയുമായി അണിയറപ്രവര്‍ത്തകരെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പ്രമോ വീഡിയോ വൈറലായി മാറുന്നത്്. നാളുകള്‍ക്ക് ശേഷം ഭാസി പരിപാടിയിലേക്ക് തിരികയെത്തിയിരിക്കുകയാണ് ഇപ്പോള്‍. സുരേഷ് ബാബുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലുവിന്റെ അഭാവത്തില്‍ ഭാസി ഒപ്പിക്കുന്ന തലവേദനകള്‍ നീലുവിന്റേയും പിള്ളേരുടേയും ഉറക്കം കെടുത്തുകയാണ്.
ഭാസി എന്നൊക്കെ വന്നിട്ടുണ്ടോ എന്നൊക്കെ പാറമട വീട്ടില്‍ പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ടെന്നാണ് നീലു പറഞ്ഞത്. ഇത്തവണത്തെ വരവിലും പുകിലുകള്‍ക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ ബാലുവിനെ പൂട്ടാനുള്ള ശ്രമത്തിലാണ് മുടിയന്‍. മുടിയന്റെ ലക്ഷ്യത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലായിട്ടില്ലെന്നത് വ്യക്തമാണ്. ലച്ചുവും നീലുവും പറയുന്ന ഡയലോഗില്‍ ഇത് വ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്നും കുറച്ച് പൈസ എങ്ങനെ ഒപ്പിക്കുമെന്നുമുള്ള സംസാരത്തിനിടയിലാണ് മുടിയന് മുന്നിലേക്ക് ഭാസി എത്തുന്നത്.

വെറുതെ വേണ്ട 40,000 തന്നാല്‍ തിരിച്ചുതരുമ്പോള്‍ 10,000 കൂട്ടിത്തരുമെന്നുമുള്ള മോഹന വാഗ്ദാനമാണ് മുടിയന്‍ ഭാസിക്ക് നല്‍കുന്നത്. റിസ്‌ക്ക് എടുക്കാതെ വിജയമുണ്ടാവില്ലെന്ന തത്വവും മുടിയന്‍ പറയുന്നുണ്ട്. ഇതൊക്കെ കേട്ട ഭാസിയാവട്ടെ ഏതാണ്ട് ഫ്‌ളാറ്റായ മട്ടിലാണ്. പുഷ്പലതയുടെ 2 വള പണയം വെച്ചാല്‍ കാര്യം നടക്കുമെന്നാണ് ഭാസി പറയുന്നത്. മുടിയന്റെ പ്ലാനിനെക്കുറിച്ചറിയാതെ ഇവരുടെ ചുറ്റിക്കളിയില്‍ സംശയവുമായി എത്തിയിരിക്കുകയാണ് നീലുവും ലച്ചുവും. അച്ഛനെ നിങ്ങള്‍ കൊണ്ട് നടന്ന് ചീത്തയാക്കി, ഇനി ആകെ പ്രതീക്ഷ വിഷ്ണുവിലാണ്. അവനേയും ചീത്തയാക്കരുതെന്നാണ് നീലുവിന്റെ അപേക്ഷ. ഫ്‌ളവേഴ്‌സ് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ പുതിയ പ്രമോ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications