ലച്ചുവിനെ വെല്ലാന്‍ മുടിയനൊരു നീക്കം നടത്തി! അന്ന് പാടിയ പാട്ട് വീണ്ടും വൈറലാവുന്നു! വീഡിയോ കാണാം!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ബാലുവും നീലുവും കുടുംബാംഗങ്ങളുമൊക്കെ ഒരുക്കുന്ന വിരുന്നിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുഞ്ഞതിഥിയായ പാറുക്കുട്ടിയാണ് ഇപ്പോള്‍ പരമ്പരയിലെ താരം. പാറു വന്നതില്‍പ്പിന്നെ എല്ലാ കണ്ണുകളിലും അവളിലാണ്. ആദ്യമായി സംസാരിച്ചതിനും പിറന്നാളാഘോഷിച്ചതിനുമൊക്കെ പ്രേക്ഷകരും സാക്ഷികളായിരുന്നു. കുഞ്ഞനിയത്തിയെ കൊഞ്ചിക്കുന്ന കാര്യത്തില്‍ ഒന്നിനൊന്ന് മത്സരമാണ് ഓരോരുത്തരും. പാട്ടിലും നൃത്തത്തിലുമൊക്കെ മികവ് തെളിയിച്ചാണ് മുടിയന്റേയും ലച്ചുവിന്റേയും വരവ്.

ഇടയ്ക്കിടയ്ക്ക് പ്രകടനവുമായും ഇരുവരും എത്താറുണ്ട്. മുടിയന്റെ ഡാന്‍സി നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളത്. ബാലു കളിയാക്കാറുണ്ടെങ്കിലും മറ്റെല്ലാവരും ശക്തമായ പിന്തുണയാണ് മുടിയന് നല്‍കുന്നത്. പുതിയ ജോലി കിട്ടിയപ്പോള്‍ മുടിയന്‍ നൃത്തത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ നീലുവും സംഘവും ഞെട്ടിയിരുന്നു. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ഡാന്‍സിനെ നെഞ്ചിലേറ്റുകയായിരുന്നു മുടിയന്‍. ഇതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. നൃത്തത്തില്‍ മാത്രമല്ല പാട്ടിലും തനിക്ക് മികവുണ്ടെന്ന് തെളിയിക്കാനായി മുടിയന്‍ ന
ത്തിയ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു.

Uppum Mulakum

നീലു ഗര്‍ഭിണിയായിരിക്കെ, അമ്മയേയും കുഞ്ഞിനേയും സന്തോഷിപ്പിക്കാനായി പാടിയ പാട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പാട് ചേട്ടാ, എന്ന് പറഞ്ഞ് പോത്സാഹിപ്പിക്കുന്ന ലച്ചുവിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇംഗ്ലീഷ് പാട്ട് പാടാനുള്ള ശ്രമമായിരുന്നു മുടിയന്‍ നടത്തിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ബാലു ആ നീക്കത്തെ തടയുകയായിരുന്നു. ഇതോടെ മുടിയന്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

View this post on Instagram

Mudiyante song 😂😂😂...#flowertv #uppummulakumdirector #uppummulakum #shivaniuppummulakum #juhirustagi #nishasarang #bijusopanam #rishiskumar #alsabith#binojkulathoor#suryanoufal @nisha_sarangh @revuzzzzz @juhirus @biju_sopanam @rishi_skumar @anandmputhoor @alsabith_ @camerakanukal_of_a_cinemakaari @princydenny1 @athulambili @lenin_johny @binojkulathoor @suryanoufal @afsalkarunagappally @jithin_jon @s.psreekumar @uppum_mulakum_worldwide_fans @flowersonair @uppum_mulakum_fans_tly @uppummulakumofficial @uppum_mulakum_offical @nisha_sarangh_fans_club @uppummulakum_comedy @uppum_mulakum_viralcuts @parukutty_fans_club @parukutty_fc @uppummulakumfansdubai @uppum_mulakum_fans_page @rishi_juhi @uppummulakumonlinefansin @all_kerala_uppum_mulakum_fans @heart_of_uppum_mulakum @uppum.mulakum1 @uppum_mulakum_lover @we_love_uppum_mulakum_ @uppum_mulakum_fanpage @uppum_mulakum_family @uppum__mulakum_aradhaka_kuttam @biju_sopanam_fc @uppummulakum_addictz @fanlechu @juhi_fan_

A post shared by Uppum Mulakum (@uppum_mulakum2) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X