മുടിയനെ ഇങ്ങനെ കളിയാക്കാമോ? പുതിയ ചാനല്‍ തുടങ്ങാനൊരുങ്ങി ബാലു, അവതാരകനാവാന്‍ മുടിയനും

ലെച്ചു വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോയതോടെ ഉപ്പും മുളകും പ്രേക്ഷകര്‍ നിരാശയിലായി. വിവാഹം കഴിഞ്ഞാലും താന്‍ വീട്ടില്‍ തന്നെ ഉണ്ടാവുമെന്ന് ലെ
ച്ചു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഹണിമൂണിനെന്ന് പറഞ്ഞ് പോയ ലെച്ചുവിനെ കണ്ടിട്ടിട്ടില്ല. ഇതിനിടെ ബാലുവും നീലുവും കുടുംബസമേതം ഒരു യാത്ര പോയിരുന്നു. ഇടുക്കിയിലായിരുന്നു ഉപ്പും മുളകും കുടുംബത്തിന്റെ യാത്ര.

കഴിഞ്ഞ ദിവസങ്ങളില്‍ അവധിക്കാല ആഘോഷങ്ങളുടെ രസകരമായ നിമിഷങ്ങളായിരുന്നു പരമ്പരയിലൂടെ കാണിച്ചത്. എന്നാല്‍ ബാലു പുതിയ ചാനല്‍ തുടങ്ങുന്നു എന്ന വിവരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പുതിയ പ്രമോ വീഡിയോയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. എഞ്ചല്‍ ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ അവതാരകനാവാനുള്ള തയ്യാറെടുപ്പിലാണ് മുടിയനിപ്പോള്‍.

balu-mudiyan

ഫോണിങ് പ്രോഗ്രാം ചെയ്യാന്‍ വേണ്ടി റിഹേഴ്‌സല്‍ നടത്തുന്ന മുടിയനെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. പണിയൊന്നുമില്ലാതെ വീട്ടില്‍ കുത്തിയിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണോടാ എന്റെ ചാനല്‍ എന്ന് ചോദിച്ച് ബാലു മുടിയന്റെ ആഗ്രഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ശേഷം അമ്മ അച്ഛനെ കൊണ്ട് ഇത് എങ്ങനെയെങ്കിലും സാധിപ്പിച്ച് തരണമെന്ന ആവശ്യവുമായി മുടിയന്‍ നീലുവിന്റെ പിന്നാലെ എത്തിയിരുന്നു.

ഒടുവില്‍ മുടിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ തന്നെ ബാലു തീരുമാനിച്ചു. ഒരു അവതാരകനാവാനുള്ള യോഗ്യത എന്താണെന്ന് ബാലു ചോദിച്ചപ്പോള്‍ ഞാനൊരു ഡാന്‍സര്‍ ആണെന്നായിരുന്നു മുടിയന്‍ ഉത്തരം പറഞ്ഞത്. ബാലുവും കേശുവും ഇതിനെ കളിയാക്കി ചിരിച്ചു. ഒടുവില്‍ ചാനലിന്റെ പടി പോലും കയറി പോവരുതെന്ന് ആഞ്ജാപനവുമായി എത്തിയിരിക്കുകയാണ് താരം.

പ്രമോ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X