സിനിമയെ വെല്ലുന്ന കഥയുമായി ഉപ്പും മുളകും! മക്കളെ പൂട്ടിയിട്ട് നീലുവിന്റെ പക, ചിത്തരോഗി ആരാണ്?
ഓരോ എപ്പിസോഡിലും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വിഷയങ്ങളുമായിട്ടാണ് ഉപ്പും മുളകും ടീം എത്തുന്നത്. ഈ ദിവസങ്ങളില്‍ ബാലുവിന്റെ സാന്നിധ്യം കുടുംബത്തില്‍ ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. എന്നാല്‍ ഇന്ന് നീലുവാണ് എല്ലാവരെയും അതിശയിപ്പിക്കാന്‍ പോവുന്നത്. പുതിയ എപ്പിസോഡിന്റേതായി പുറത്ത് വന്ന പ്രമോ വീഡിയോയില്‍ രസകരമായ കാര്യങ്ങളാണ് കാണിച്ചിരിക്കുന്നത്. പാറമട വീട്ടില്‍ എന്തോ എവിടെയോ തകരറിലായത് പോലെയാണ്.
ഒരു സൈക്കോസിസ് അപാരത എന്ന് പറഞ്ഞ് കൊണ്ടാണ് പ്രമോ എത്തിയിരിക്കുന്നത്. അടുക്കളയില്‍ ചില്ല് ഗ്ലാസ് കറക്കി കളിക്കുന്ന ലെച്ചുവിനെ നീലു വഴക്ക് പറയുകയാണ്. പിന്നാലെ ലെച്ചുവിനെ എടുത്ത് വട്ടം ചുറ്റിക്കുകയാണ് നീലു. ഇതിനിടെ കേശു ചൂട് ദോശയ്ക്ക് ആവശ്യപ്പെട്ടു. ദോശ കൊണ്ട് വന്ന് ചൂടോടെ തന്നെ കേശുവിന്റെ വായിലേക്ക് വെച്ച് കൊടുക്കുകയാണ്. എല്ലാ മനുഷ്യര്‍ക്കും അയാളുടെ ഒര്‍ജിനല്‍ സ്വഭാവം അല്ലാതെ വേറൊരു സ്വഭാവമുണ്ടെന്ന് കേശു പറയുന്നു.

നീലുവിനുള്ളില്‍ നീലു അല്ലാതെ മറ്റൊരാള്‍ ഉണ്ടോ എന്ന സംശയം ഇതോടെ ബലപ്പെട്ടു. അമ്മയ്ക്ക് എന്തേലും സുഖമില്ലാതെ ഉണ്ടെങ്കില്‍ നമുക്ക് ഹോസ്പിറ്റലില്‍ പോയി നോക്കാമെന്നും ഓഫീസില്‍ പോവണ്ടെന്നും കേശു പറയുന്നുണ്ട്. എന്നാല്‍ നീലു അത് കാര്യമാക്കുന്നില്ല. അടുത്ത സീനില്‍ മുടിയന്‍ അറിയാതെ ഒന്ന് തുമ്മി. രൂക്ഷമായ നോട്ടത്തിലൂടെ നീലു മുടിയനെ ഭയപ്പെടുത്തുന്നണ്ട്. അടുത്ത ചാന്‍സ് ലെച്ചുവിനാണ്. ഡ്രസ്സ് തേച്ചെടുക്കാനായിരുന്നു നിര്‍ദ്ദേശം.
കരിയുകയോ ചുളിക്കുകയോ ചെയ്യാതെ കിട്ടണമെന്നും ഇല്ലെങ്കില്‍ നിന്നെ കട്ടിലില്‍ നിവര്‍ത്തി കിടത്തി അയര്‍ണ്‍ ചെയ്യുമെന്നും നീലു അന്ത്യശാസനം നടത്തുന്നുണ്ട്. സൈക്കോസിസന്റെ പല അവസ്ഥാരന്തങ്ങളില്‍ ഒന്നാണിതെന്നാണ് എഴുതി കാണിച്ചിരിക്കുന്നത്. ലെച്ചുവിനോട് താന്‍ സീരിസായി പറയുകയാണെന്നും എന്റെ ബാഗ് വേഗം തപ്പി എടുത്ത് കൊടുക്കാനും നീലു ആവശ്യപ്പെടുകയാണ്. ഈ സമയത്ത് മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പോലെ ഏതോ ഒരു ശക്തി നീലുവിലുണ്ടെന്ന് സൂചന നല്‍കുന്നുണ്ട്. അവസാനം മക്കളെ എല്ലാവരെയും റൂമില്‍ പൂട്ടിയിടുകയാണ്. പാറമട വീട്ടിലെ യഥാര്‍ഥ ചിത്തരോഗി നിങ്ങള്‍ കരുതുന്നത് പോലെ നീലുവാണോ? എന്ന ചോദ്യത്തോടെയാണ് പ്രമോ അവസാനിക്കുന്നത്. അതേ സമയം നീലുവല്ല ലെച്ചുവാണ് ആ ചിത്തരോഗി എന്ന് സൂചനയുണ്ട്.


Click it and Unblock the Notifications