നീലുവിന്‍റെ ഒളിച്ചുകളിയുടെ രഹസ്യം തേടി കേശുവും സംഘവും! ഉപ്പും മുളകും പ്രമോ വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ആയിരവും പിന്നിട്ട് വിജയക്കുതിപ്പ് തുടരുകയാണ് പരിപാടി. അതാത് ദിവസത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന് മുന്‍പായി പ്രമോ വീഡിയോ പുറത്തുവരാറുണ്ട്. ക്ഷണനേരം കൊണ്ടാണ് പ്രമോ വൈറലായി മാറാറുള്ളത്. ശക്തമായ ആരാധകപിന്തുണയാണ് ഈ പരമ്പരയിലെ താരങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രൗഢി മടങ്ങാതെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് പരിപാടി ഇപ്പോള്‍. ഇടയ്ക്ക് ബാലുവും നീലുവുമൊക്കെ പരിപാടിയില്‍ നിന്നും അപ്രത്യക്ഷരായിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് ഇവര്‍ ഉപ്പും മുളകിലേക്ക് തിരിച്ചെത്തിയത്. ആയിരത്തിലേക്ക് കടന്നപ്പോഴായിരുന്നു ലച്ചുവിന്റെ വിവാഹം നടത്തിയത്. വിവാഹത്തിന് പിന്നാലെയായി പരമ്പരയില്‍ നിന്നും ജൂഹി റുസ്തഗി പിന്‍മാറുകയായിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താന്‍ പിന്‍മാരുന്നതെന്ന് താരം പറഞ്ഞിരുന്നു.
യൂട്യൂബ് ചാനലുമായി സജീവമായി താനുണ്ടാവുമെന്നും സിനിമയില്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും ജൂഹി പറഞ്ഞിരുന്നു. ലച്ചുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. ഇതിനിടയില്‍ ബാലുവും നീലുവും മുടിയനും കേശുവും ശിവയും കൂടി അപ്രത്യക്ഷരായതും ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായി ഇവര്‍ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍.

ആരും കാണാതെ വീട്ടിനുള്ളിലേക്ക് കയറുന്ന നീലുവിനെയാണ് പുതിയ പ്രമോയില്‍ കാണുന്നത്. നാലുപാടും നിരീക്ഷിച്ചതിന് ശേഷമായാണ് നീലു വീട്ടിനുള്ളിലേക്ക് കയറിയത്. കേശുവും ശിവയും ഹാളിലിരുന്ന് സംസാരിക്കുന്നുണ്ടെങ്കിലും അമ്മയുടെ വരവ് അവരും അറിഞ്ഞിരുന്നില്ല. റൂമിലെത്തിയ നീലുവാകട്ടെ സാധാരണ പോലെയായി അടുക്കളയിലേക്ക് എത്തുകയായിരുന്നു.
അമ്മ ഇതെങ്ങനെ അകത്തേക്കെത്തിയെന്നായിരുന്നു കേശു ചോദിച്ചത്. നിന്നെ കണ്ടതിന് ശേഷമാണല്ലോ ഞാന്‍ ശിവയെ പരസ്പരം കണ്ടത്. ഇതെന്താണ് അമ്മ ഈ പറയുന്നതെന്നായിരുന്നു കേശുവിന്റെ ചോദ്യം. ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ ഇരുവരേയും അടുക്കളയില്‍ നിന്നും ഓടിച്ചുവിടുകയായിരുന്നു നീലു.
മുടിയന്‍ ചേട്ടനെ കണ്ടപ്പോള്‍ തന്റെ സംശയത്തെക്കുറിച്ചായിരുന്നു കേശു പറഞ്ഞത്. അമ്മ തങ്ങളില്‍ നിന്നും എന്തോ ഒളിക്കുന്നുണ്ടെന്ന കേശുവിന്റെ കണ്ടെത്തലിനെ ശിവയും ശരിവെച്ചിരുന്നു. മുടിയനും ഇതിനിടയില്‍ അമ്മയെ തിരക്കി പോയിരുന്നുവെങ്കിലും നീലു ദേഷ്യപ്പെടുകയായിരുന്നു. നീലുവിന്റെ രഹസ്യം കണ്ടെത്താന്‍ പിള്ളേര്‍ സംഘത്തിന് കഴിയുമോയെന്ന ആകാംക്ഷയോടെയാണ് പ്രമോ വീഡിയോ അവസാനിച്ചിട്ടുള്ളത്.


Click it and Unblock the Notifications