ബാലുവിന്റെ കുതന്ത്രങ്ങളും നീലുവിന്റെ കഷ്ടപ്പാടുകളും! ഉപ്പും മുളകിലും രസകരമായ മുഹുര്‍ത്തങ്ങള്‍!
ബാലുവിന്റെ ഉഴപ്പും ഉത്തരവാദിത്വമില്ലായ്മയും കാരണം ഉപ്പും മുളകും കുടുംബത്തിന്റെ കാര്യം മുഴുവന്‍ നോക്കുന്നത് നീലുവാണ്. അക്കൗണ്ടന്റായ നീലു ജോലിയ്ക്ക് പോവുന്നതായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. ഇപ്പോള്‍ മുടിയന് ജോലി കിട്ടിയതോടെ പഠിക്കണമെന്ന ആഗ്രഹത്തിലാണ് നീലു. അടുത്തിടെ സിഎ പഠിക്കാന്‍ പോവണമെന്ന ആഗ്രഹം നീലു പറഞ്ഞിരുന്നു. ഒടുവില്‍ സിഎ പഠിക്കാന്‍ ചേര്‍ന്നിരിക്കുകയാണ് നീലു.

ഒരു വയസ് മുതലുള്ള അഞ്ച് മക്കളുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് നോക്കുന്നതും ജോലിക്ക് പോയി വന്ന് വീട്ടിലെ കാര്യം മുഴുവന്‍ നോക്കുന്നതും നീലുവാണ്. അതിനാല്‍ തന്നെ സിഎ യ്ക്ക് ചേര്‍ന്നു എന്നല്ലാതെ പഠിക്കാന്‍ സമയം കിട്ടാറില്ല. ഇന്നത്തെ എപ്പിസോഡില്‍ നീലുവിന്റെ സിഎ പഠനമാണ് ഇതിവൃത്തമാക്കുന്നത്. അമ്മ പഠിത്തം കഴിഞ്ഞ് പുതിയ ജോലി നേടിയിട്ട് വേണം സിഎ കാരിയുടെ മക്കളാണെന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കാനാണ് കേശു കാത്തിരിക്കുന്നത്.
അമ്മ പഠിക്കാന്‍ പോകുന്നുണ്ടെങ്കിലും വീട്ടില്‍ വന്നതിന് ശേഷം ഒന്നും പഠിക്കുന്നില്ലെന്നാണ് മക്കള്‍ കണ്ടെത്തിയത്. അമ്മയെ പഠനത്തില്‍ ശ്രദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മക്കളെല്ലാവരും. ഇതിന് ബാലുവിനോട് കൂടി സഹായം ചോദിച്ചിരിക്കുകയാണ് മക്കള്‍. നീലുവിനെ സിഎ ക്കാരി ആക്കുകയും അവളുടെ ചെലവില്‍ അന്തസ്സായി കഴിയുകയും ചെയ്യുമെന്ന് ശപഥം എടുത്തിരിക്കുകയാണ് ബാലു. ഇന്നത്തെ എപ്പിസോഡില്‍ നീലുവിനെ പഠിപ്പിക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങളാണ് കാണിച്ചിരിക്കുന്നത്.


Click it and Unblock the Notifications