നീലു എപ്പടി പോണാലോ അപ്പടിയെ തിരുമ്പി വന്തിട്ടേന്ന് സൊല്ല്.. മാസ് എന്‍ട്രിയുമായി നീലു! വീഡിയോ വൈറല്‍
ജനപ്രിയ പരമ്പരയായിരുന്ന ഉപ്പും മുളകും അടുത്തിടെ വലിയ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. പരമ്പരയിലെ നായികയായ നിഷ സാരംഗിനെ പെട്ടൊന്നൊരു ദിവസം പരിപാടിയില്‍ നിന്നും പറഞ്ഞ് വിട്ടതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. തന്നെ പുറത്താക്കിയ കാര്യവും സംവിധായകനില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും നടി തന്നെ തുറന്ന് പറഞ്ഞിരുന്നു.
സംവിധായകനെ പുറത്താക്കാതെ താന്‍ തിരിച്ച് വരില്ലെന്നായിരുന്നു നടിയുടെ നിലപാട്. ഒടുവില്‍ ആരോപണ വിധേയനായ സംവിധായകനെ പുറത്താക്കുകയും പുതിയ സംവിധായകന്‍ എത്തുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ നിഷ ഉപ്പും മുളകിലേക്കും തിരിച്ചെത്തുകയും ചെയ്തിരുന്നു. പഴയതിനേക്കാള്‍ മികച്ച രീതിയില്‍ ഇപ്പോള്‍ ഉപ്പും മുളകും സംപ്രേക്ഷണം നടത്തുകയാണ്.

കുറച്ച് ദിവസങ്ങള്‍ നീലുവിനെ കണ്ടില്ലെങ്കിലും മാസ് എന്‍ട്രിയായിട്ടായിരുന്നു നീലു തിരിച്ചെത്തിയത്. മുടിയന്റെ ഓട്ടോറിഷയില്‍ വന്നിറങ്ങിയ നീലു സ്ലോ മോഷനിലായിരുന്നു വീട്ടിലേക്ക് എത്തിയത്. അതേ സമയം വീട്ടില്‍ ബാലും മക്കളുമെല്ലാം അമ്മ വരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന നീലുവിന്റെ കിടിലന്‍ എന്‍ട്രി വീണ്ടും വൈറലാവുകയാണ്. നീലു എപ്പടി പോണാലോ അപ്പടിയെ തിരുമ്പി വന്തിട്ടേന്ന് സൊല്ല്.. എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ വീണ്ടുമെത്തിയിരിക്കുന്നത്. സിനിമയില്‍ നടന്മാര്‍ക്ക് ഇതുപോലെ മാസ് എന്‍ട്രി കൊടുക്കാറുണ്ടെങ്കിലും സീരിയലില്‍ ഒരു നടിയ്ക്ക് കൊടുക്കുന്നത് അപൂര്‍വ്വമായിരുന്നു.


Click it and Unblock the Notifications











