കേശുവിന്റെ ബുദ്ധി തിരിച്ചടിച്ചു! ഉപ്പും മുളകിലും പണി വാങ്ങി കേശു, ബെഡ് ഷീറ്റിന് ഇത്രയും വിലയുണ്ടോ?
കേശുവും ശിവയും പാറുക്കുട്ടിയുമെല്ലാം ചേര്‍ന്ന് ഉപ്പും മുളകും തരംഗമാക്കി കൊണ്ടിരിക്കുകയാണ്. ഓരോ എപ്പിസോഡുകള്‍ കഴിയുംതോറും മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറി കൊണ്ടിരിക്കുകയാണ് ഉപ്പും മുളകും. കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം പാറുക്കുട്ടിയുടെ ക്യൂട്ട് വീഡിയോസ് ആയിരുന്നു വൈറലാല്‍. എന്നാലിപ്പോള്‍ കേശുവാണ് വീട്ടില്‍ തരംഗം സൃഷ്ടിക്കുന്നത്. പുതിയൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് കേശുപ്പിള്‍.
പുറത്ത് വന്ന പ്രമോ വീഡിയോയിലാണ് കേശു ഒരു സമരത്തിന് തയ്യാറെടുക്കുന്നത് കാണിച്ചത്. സാധാരണ ലച്ചു, കേശു, ശിവാനി എന്നിവര്‍ ഒന്നിച്ചാണ് കിടന്ന് ഉറങ്ങാറുള്ളത്. പലപ്പോഴും മുറിയിലെ പല സാധാനങ്ങളുടെ പേരില്‍ മൂവരും തമ്മില്‍ തല്ലാറുണ്ട്. ഇപ്പോഴിതാ കേശുവും ലച്ചുവും ചേര്‍ന്നാണ് പുതിയ അടി. പുതിയ എപ്പിസോഡില്‍ തനിക്കൊരു പുതിയ ബെഡ് ഷീറ്റ് വേണമെന്ന ആവശ്യവുമായിട്ടാണ് കേശു അമ്മയുടെ അടുത്ത് ചെല്ലുന്നത്. അങ്ങും ഇങ്ങും എത്താത്ത പുതുപ്പുമായി കിടക്കാന്‍ പറ്റൂല്ല എന്ന നിലപാടിലാണ് കേശു ഇപ്പോള്‍. അടുത്ത ബഡ്ജറ്റില്‍ എല്ലാം വാങ്ങി തരമെന്ന് അമ്മയായ നീലു പറഞ്ഞെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ കേശുവിനായില്ല.

ഇന്ന് തനിക്ക് ബെഡ്ഷീറ്റ് കിട്ടിയില്ലെങ്കില്‍ ഞാന്‍ നിലത്ത് കിടക്കുമെന്ന ഭീഷണിയാണ് കേശു ഉയര്‍ത്തിയത്. ലച്ചു ചേച്ചിക്കിട്ട് രണ്ടെണ്ണം കൊടുപ്പിക്കാനാണ് തന്റെ ശ്രമമെന്ന് കേശു വ്യക്തമാക്കിയിരുന്നു. ശേഷം വീട്ടിലുള്ള ബെഡ്ഷീറ്റുകളും പുതപ്പുമെല്ലാം പെറുക്കി കൂട്ടുകയാണ്. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോല്‍ പത്ത്, കൊള്ളുമ്പോള്‍ ആയിരം എന്ന പഞ്ച് ഡയലോഗ് ഓക്കെ കേശു പറയുന്നുണ്ട്.
അതേ സമയം ഇതുവരെ കിട്ടാതിരുന്ന അടി അമ്മയുടെ കൈയില്‍ നിന്നും വാങ്ങി തരരുതെന്ന അപേക്ഷയുമായിട്ടാണ് ശിവാനി എത്തുന്നത്. അവസാനം അമ്മ പേടിപ്പിച്ചതോടെ എടുത്ത് വെച്ച ബെഡ്ഷീറ്റുകള്‍ എവിടെയാണെന്ന് കേശുവിന് കണ്ടെത്തി കൊടുക്കേണ്ടി വരുമെന്നാണ് പ്രമോയില്‍ കാണിച്ചിരിക്കുന്നത്. വീണ്ടും കേശു പരാജിതനായ മറ്റൊരു എപ്പിസോഡ് കൂടിയാണ് ഇനിയുള്ളത്. എന്തായാലും രസകരമായ രംഗങ്ങളുമായിട്ടാണ് പുതിയ എപ്പിസോഡ് വരുന്നതെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications