മുടിയന്റെ ശനിദശ ബാലുവിന് ബാധിച്ചോ? ബാലുവിന് പണി കൊടുത്ത് അച്ഛൻ
മരുമകനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബാലുവും നീലുവും. മരുമകന്റെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നിറവേറ്റി കൊടുക്കുന്ന തിരക്കിലാണ് ഇവർ. ഭർത്താവിനു വേണ്ടി സ്വന്തം വീട്ടിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാൻ ലച്ചുവും ശ്രമിക്കുന്നുണ്ട് . വീട്ടിലെ പുതിയ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ബാലുവിന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല.

ഇപ്പോഴിത ബാലുവിന് എട്ടിന്റെ പണി കൊടുത്ത് അച്ഛൻ. മുടിയന്റെ ശനിദശ ബാലുവിനെ ബാധിച്ചിരിക്കുകയാണ്. മടിയനായ ബാലുവിനെ കൊണ്ട് കിണറ്റിൽ നിന്ന് വെള്ളം കോരിക്കുകയാണ് അച്ഛൻ. കൂടാതെ അച്ഛന്റെ കാലിൽ എണ്ണയിടാനും ആവശ്യപ്പെടുന്നുണ്ട്. എന്തായാലും 2020 തുടങ്ങിയപ്പോൾ തന്നെ ബാലുവിന് എട്ടിന്റെ പണിയാണ് ലഭിക്കുന്നത്. ബാലുവിന്റെ മടി മാറ്റാനുളള അച്ഛന്റെ പുതിയ ഐഡിയയാണോ എന്ന് കണ്ട് തന്നെ അറിയണം.
മലയാളം ടെലിവിഷൻ രംഗത്തെ ചരിത്രം മാറ്റി മറിച്ച പരമ്പരയാണ് ഉപ്പു മുളകു. പ്രായഭേദമന്യെ മികച്ച പ്രേക്ഷകരെയാണ് പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബാലുവും നീലവും നാല് മക്കളിലും ആരംഭിച്ച ഉപ്പും മുളകും കുടുംബത്തിന്റെ അംഗങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ തന്നെയാണ് പരമ്പരയിലുമുള്ളത്. ഇതുവരെ കണ്ട് വന്ന പരമ്പരകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഉപ്പും മുളകും ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











