ഉപ്പും മുളകും ടീമിനെ കൈവിടാതെ പ്രേക്ഷകര്‍! സൂപ്പര്‍ഹിറ്റായി പുതിയ എപ്പിസോഡുകള്‍
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഉപ്പും മുളകിലെ ബാലുവിന്റെ കുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം എല്ലാവരും കാത്തിരിക്കാറുണ്ട്. ബാലുവിന് പുറമെ നീലുവും മക്കളുമെല്ലാം മലയാളികളുടെ ഇഷ്ട കഥാപാത്രങ്ങളാണ്.
ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ഉപ്പും മുളകും ജൈത്രയാത്ര തുടരുന്നത്. ഉപ്പും മുളകിന്റെതായി പുറത്തിറങ്ങിയ മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ബാലുവും കുടുംബവും മലയാളികളുടെ ഒന്നടങ്കം മനസ് കീഴടക്കിയിരുന്നു. തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യത പരമ്പരയ്ക്ക് പിന്നീടും ലഭിച്ചിരുന്നു.

രണ്ടാമത്തെ മകള്‍ ലച്ചുവിന്റെ കല്യാണം ബാലുവും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. ലച്ചുവിന്റെ വരന്‍ സിദ്ധാര്‍ത്ഥായി പ്രേക്ഷകരുടെ പ്രിയ താരമായ ഡീഡി എന്ന ഡെയിന്‍ ഡേവിസാണ് എത്തിയിരുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നങ്കം തരംഗമായി മാറിയിരുന്നു. ഉപ്പും മുളകിലെ വിവാഹത്തിന് ശേഷം ലച്ചുവായി വേഷമിട്ട ജൂഹി റുസ്തഗി പരമ്പര വിട്ടിരുന്നു.

നേരത്തെ വൈറസ് വ്യാപനത്തിനിടെ നിര്‍ത്തിവെച്ച പരമ്പരയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു വീണ്ടും പുനരാരംഭിച്ചത്. ഒരിടവേളയ്ക്ക് ശേഷമുളള ഉപ്പും മുളകും എപ്പിസോഡിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. പരമ്പരയിലെ താരങ്ങളെല്ലാം പഴയ ഉഷാറോടെ തന്നെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ലച്ചുപോയതോടെ മുടിയനും കേശുവും ശിവയും നീലുവും ബാലുവുമെല്ലാമാണ് പരമ്പരയിലുളളത്.

അടുത്തിടെ പുനരാരംഭിച്ച ഉപ്പും മുളകും അഞ്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും യൂടുബില്‍ മാത്രം ഒരു മില്യണിലധികം ആളുകളാണ് പരമ്പര കണ്ടുകഴിഞ്ഞിരിക്കുന്നത്. സംപ്രേക്ഷണം തുടങ്ങി ഇപ്പോഴും മികച്ച റേറ്റിങ്ങോടെയാണ് ഉപ്പും മുളകും മുന്നേറുന്നത്. ലോക് ഡൗണ്‍ കാലത്ത് ഉപ്പും മുളകിന്റെ പഴയ എപ്പിസോഡുകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്തിരുന്നു.

ഉപ്പും മുളകിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലും നിറഞ്ഞിരുന്നു. പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പ് നിഷാ സാരംഗും എത്തിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് മക്കളും മരുമകനും പേരക്കുട്ടികളും അടുത്തുളളതിന്റെ സന്തോഷം നടി പങ്കുവെച്ചിരുന്നു.

മകള്‍ രേവതിയും മരുമകന്‍ റോണിയും പേരക്കുട്ടി റയാനും ഇവിടെയുണ്ട്. ഒപ്പം ബാംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ ഇളയ മകള്‍ രേവിത ലോക് ഡൗണിന് മുന്‍പ് വീട്ടിലെത്തിയെന്നും നടി പറഞ്ഞിരുന്നു. ജോലിക്ക് പോകുന്നവരാണെങ്കിലും സ്ത്രീകളുടെ ജീവിതത്തില്‍ ഇക്കാലം വലിയ മാറ്റമൊന്നും വരുത്തുന്നില്ല എന്നും നിഷ സാരംഗ് പറഞ്ഞിരുന്നു. ലോക് ഡൗണ്‍ കാലത്ത് വായന വീണ്ടും തുടങ്ങിയെന്നും നടി പറഞ്ഞിരുന്നു. പണ്ട് വായനയായിരുന്നു വലിയ ഇഷ്ടം. പല തിരക്കുകളില്‍ അത് നിന്നുപോയി. ഇപ്പോള്‍ കിട്ടുന്ന നേരത്തൊക്കെ വായിക്കാന്‍ ശ്രമിക്കുന്നു.നിഷാ സംരംഗ് മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണിവ.


Click it and Unblock the Notifications