ഉപ്പും മുളകും വീണ്ടുമെത്തുന്നു! അച്ഛന് കിട്ടിയ പണിയേ, ബാലുവിനെ ട്രോളി കേശുവും ശിവയും!
ടെലിവിഷന്‍ പ്രേക്ഷകര്‍ സ്ഥിരമായി കണ്ടിരുന്ന പരിപാടികളിലൊന്നായിരുന്നു ഉപ്പും മുളകും. സ്വഭാവിക സംഭവങ്ങളുമായെത്തുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആയിരവും പിന്നിട്ട് കുതിക്കുകയാണ് പരിപാടി. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പരിപാടിയുടെ ചിത്രീകരണവും നിര്‍ത്തിവെക്കുകയായിരുന്നു. സീരിയലുകളുടെ ഷൂട്ടിംഗ് നടത്താനാവാതെ വന്നതോടെ പഴയ പരമ്പരകളും എപ്പിസോഡുകളുമൊക്കെയാണ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു ഫ്‌ളവേഴ്‌സ് വേറിട്ടൊരു പരീക്ഷണം നടത്തിയത്. ഇത് വിജയമായി മാറുകയും ചെയ്തിരുന്നു.
പുത്തന്‍സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഫ്‌ളേഴ്‌സ് ചാനല്‍ പുതിയ പരീക്ഷണം നടത്തിയത്. കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20 എന്നായിരുന്നു പരീക്ഷണത്തിന് നല്‍കിയ പേര്. ഈ പരീക്ഷണണത്തിലൂടെയായിരുന്നു ടോപ് സിംഗറിലേയും സ്റ്റാര്‍ മാജിക്കിലേയുമൊക്കെ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ജനപ്രിയ പരമ്പരകളിലൊന്നായ ഉപ്പും മുളകും ഇത്തരത്തില്‍ എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയുള്ള പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സാമൂഹിക അകലം പാലിച്ച് അതിജീവനത്തിന്റെ പുതിയ പാഠവുമായാണ് ഉപ്പും മുളകും പുതിയ എപ്പിസോഡ് എത്തുന്നത്. നൂന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് കൈയ്യടിയുമായി ആരാധകരും എത്തിയിരുന്നു. ഈ പരിപാടിക്കായി കാത്തിരിക്കുകയായിരുന്നു തങ്ങളെന്നായിരുന്നു പലരും പറഞ്ഞത്. നിങ്ങളെയൊക്കെ കാണാതിരുന്നിട്ട് എന്തോ പോലെയായിരുന്നുവെന്നും ഇപ്പോള്‍ അത് മാറിയെന്നുമായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ബുധനാഴ്ച ഉച്ചക്ക് 12.30 നും രാത്രി 8 മണിക്കുമായാണ് ഉപ്പും മുളകും പ്രക്ഷേപണം ചെയ്യുന്നത്.

പത്തിരുപത് ദിവസം കാണാതിരുന്നപ്പോള്‍ നീ മറന്നോയെന്നായിരുന്നു ബാലു നീലുവിനോട് ചോദിച്ചത്. എന്ത് കാര്യമാണ് പറയാനുള്ളത് പറയെന്നായിരുന്നു നീലു ചോദിച്ചത്. ഇപ്പോള്‍ നെയ്യാറ്റിന്‍കരയിലേക്ക് പോയത് അച്ഛന് പറ്റിയ വലിയ അബദ്ധമാണെന്നായിരുന്നു ശിവാനി പറഞ്ഞത്. അച്ഛന്‍ പെട്ട പെടലിനെക്കുറിച്ചായിരുന്നു കേശുവും പറഞ്ഞത്. എറണാകുളത്തുനിന്ന് വന്നിറങ്ങിയ ഞാന്‍ അച്ഛനേയും അമ്മയേയും കാണാന്‍ പോയപ്പോള്‍ നീയെന്താണ് പറഞ്ഞതെന്നായിരുന്നു ബാലു സുരേന്ദ്രനോട് ചോദിച്ചത്.
പലയിടങ്ങളിലായി പെട്ടുപോയതിന്റെ വിശേഷം പങ്കുവെച്ചാണ് താരങ്ങള്‍ എത്തുന്നത്. നോണ്‍സ്‌റ്റോപ്പ് ട്രെയിനുണ്ടെങ്കില്‍ താനങ്ങോട്ട് എത്തിയേനെയെന്നായിരുന്നു ബാലു കേശുവിനോട് പറഞ്ഞത്. മുടിയന് പറ്റിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു നീലു പറഞ്ഞത്. കൊറോണ 20, പിള്ളേര് കേള്‍ക്കണ്ട ഇനി അത് മതിയെന്നായിരുന്നു മുടിയന്‍ പറഞ്ഞത്. സാനിറ്റൈസര്‍ ഉപയോഗിച്ച് താന്‍ കൈ കഴുകിയെന്നും നിനക്ക് സദ്യ വേണെങ്കില്‍ കഴുകി വരൂയെന്ന് പറയുന്ന സുരേന്ദ്രനേയും വീഡിയോയില്‍ കാണുന്നുണ്ട്.


Click it and Unblock the Notifications