ഉപ്പും മുളകിലെയും ലച്ചുവിന്റെ കല്യാണമായോ? നീലുവിന്റെ രഹസ്യ നീക്കങ്ങള്‍ക്ക് പിന്നിലെ കാരണം ഇതാണ്!
ജോലി കിട്ടിയതിന് പിന്നാലെ ഉപ്പും മുളകിലെയും വിഷ്ണുവിന് പണിയോട് പണിയാണ്. കഴിഞ്ഞ ദിവസം സിനിമയ്ക്ക് പോവാന്‍ തീരുമാനിച്ചെങ്കിലും മുടിയന് മാത്രം പോവാന്‍ പറ്റിയിരുന്നില്ല. നീലുവിന്റെ സഹപ്രവര്‍ത്തകയായ സുഷ്മാന്റിയ്ക്ക് മുടിയന്‍ പതിനായിരം രൂപ കടം കൊടുത്തിരുന്നു. ഈ പണം തിരിച്ച് കിട്ടിയോ എന്ന് ചോദിച്ചതോടെ വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമൊരുങ്ങി. പണം തിരിച്ച് ചോദിച്ചതിന്റെ പേരില്‍ മുടയിന് നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധിയായിരുന്നു. ചേട്ടന് ഗുരുത്വമില്ലെന്ന് വരെ സഹോദരങ്ങള്‍ പറഞ്ഞിരുന്നു.

ഇത് മാത്രമല്ല ഇപ്പോഴിതാ വീട്ടിലെ സകല പണിയും ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ് മുടിയന്‍. മുടിയനെ കൊണ്ട് ചായ ഉണ്ടാപ്പിക്കുകയും മറ്റ് പണികള്‍ എടുപ്പിക്കാനുള്ള ശ്രമങ്ങളും നീലു നടത്തിയിരുന്നു. ലച്ചുവിനെ വിളിച്ച് ഈ ജോലി ചെയ്യിപ്പിക്കാന്‍ മുടിയന്‍ പറയുന്നുണ്ടെങ്കിലും നീല് അതിന് സമ്മതിക്കുന്നില്ല. അമ്മയുടെ ഈ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് മനസിലായില്ലെങ്കിലും ഒടുവില്‍ നീലു അത് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഇപ്പോള്‍ വീട്ടിലെ സകല ജോലികളും ചെയ്യുന്നത് ലച്ചുവാണ്. നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ ലച്ചുവിനെ കെട്ടിച്ച് വിടണം. അപ്പോള്‍ അവളെ ഇങ്ങനെ സ്‌നേഹിക്കാന്‍ പറ്റില്ലല്ലോ എന്ന് നീലു പറയുന്നു. അങ്ങനെ ഉള്ളപ്പോള്‍ ഇപ്പോഴിങ്ങനെ പണി എടുപ്പിക്കാന്‍ തോന്നുന്നില്ലെന്നാണ് നീലു പറയുന്നത്. വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുള്ള എല്ലാ വീടുകളിലെയും അവസ്ഥ എന്ന് പറഞ്ഞ് കൊണ്ടാണ് പുതിയ പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.


Click it and Unblock the Notifications