സാധനം കൈയിലുണ്ടോ? ഉപ്പും മുളകിലും എന്തോ പുകയുന്നു! അടുത്ത സര്‍പ്രൈസിനുള്ള വകയാണ്!!
രസകരവും ത്രസിപ്പിക്കുന്നതുമായ എപ്പിസോഡുകളുമായിട്ടാണ് ഈ ദിവസങ്ങളില്‍ ഉപ്പും മുളകുമെത്തിയത്. ഈ ആഴ്ച മുടിയന്‍ എന്ന വിഷ്ണുവിനിട്ട് പണി കിട്ടിയ എപ്പിസോഡുകളായിരുന്നെന്ന് വേണം പറയാന്‍. പല തരത്തിലും മുടിയന് കഷ്ടകാലത്തിന്റെ ദിവസങ്ങളായിരുന്നു. എന്നാല്‍ അതിലും ട്വിസ്‌റ്റോടെ കുടുംബത്തില്‍ മറ്റൊരു സംഭവം പുകയുന്നുണ്ടെന്നാണ് പുതിയ പ്രമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.

ഈ ദിവസങ്ങളില്‍ കുടുംബനാഥനായ ബാലുവിന്റെ കുറവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ കുട്ടികളുടെ ജയന്ദന്‍ മാമാനും ശങ്കരനപ്പൂപ്പനുമാണ് പുതിയ എപ്പിസോഡില്‍ നിറഞ്ഞ് നില്‍ക്കുന്നത്. പാറുക്കുട്ടിയെ സ്വപ്‌നം കണ്ടു എന്നും പറഞ്ഞാണ് ശങ്കരന്‍ മാമാന്‍ വീട്ടിലെത്തുന്നത്. പിന്നാലെ എത്തിയ ജയന്ദനും ചേര്‍ന്ന് നടത്തുന്ന രഹസ്യ സംഭാഷണം ശ്രദ്ധേയമാണ്. സാധാനം എവിടെ ഉണ്ടെന്നാണ്് ഇരുവരും പറയുന്നത്.
സാധാനം കൈയിലുണ്ട് എന്ന ഡയലോഗ് എവിടെയോ കേട്ടിട്ടുണ്ടെന്ന് കേശു പറയുന്നുണ്ട്. എന്നാല്‍ ഇരുവരും സംസാരിക്കുന്നത് എന്താണെന്ന് കുടുംബത്തില്‍ ആര്‍ക്കും മനസിലാവുന്നില്ല. എന്തായാലും എല്ലാവരെയും കാത്ത് എന്തോ ഒരു സര്‍പ്രൈസ് ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. എന്തായാലും എപ്പിസോഡ് വന്നതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു.


Click it and Unblock the Notifications