ഉപ്പും മുളകില്‍ മറ്റൊരു സന്തോഷം കൂടി! കനകം ഗര്‍ഭിണി! ചന്ദ്രന്‍ അച്ഛനാവുന്നു! പ്രമോ വൈറല്‍! കാണൂ!

പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന പരിപാടി ആയിരവും പിന്നിട്ട് കുതിക്കുകയാണ്. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളാണ് ഉപ്പും മുളകിലുള്ളത്. സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് താരങ്ങള്‍ ഓരോരുത്തരും എത്തുന്നത്. വീട്ടില്‍ എങ്ങനെയാണോ പെരുമാറുന്നത് അത് പോലെയാണ് തങ്ങളെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. പരമ്പരയിലെപ്പോലെ തന്നെ തങ്ങളെ അച്ഛനും അമ്മയുമായാണ് പിള്ളേരെല്ലാം കാണുന്നതെന്ന് ബാലുവും പറഞ്ഞിരുന്നു. അഞ്ചാമത്തെ മകളായെത്തിയ പാറുക്കുട്ടിയെന്ന അമേയ രണ്ടുമാസം മുതല്‍ ഉപ്പും മുളകിനൊപ്പമുണ്ട്. പാറുക്കുട്ടിയുടെ ഓരോ മാറ്റത്തിനും പ്രേക്ഷകരും സാക്ഷികളാണ്. പാറുക്കുട്ടിക്കും കൂട്ടുകാര്‍ക്കും വേണ്ടി ഡേ കെയര്‍ തുടങ്ങാനുള്ള പ്ലാനിലാണ് താനെന്നായിരുന്നു ഇടയ്്ക്ക് ബാലു പറഞ്ഞത്. ഉപ്പും മുളകില്‍ നിന്നും പുതിയൊരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍.

അടുത്തിടെ വിവാഹിതരായ ചന്ദ്രനും കനകവുമാണ് ഈ സന്തോഷം പങ്കുവെച്ച് എത്തുന്നത്. 1043 എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഓട്ടോ ചന്ദ്രനും കനകവും തമ്മിലുള്ള വിവാഹത്തിന് നേതൃത്വം നല്‍കിയത് ബാലുവായിരുന്നു. തമിഴ് സംസാരിക്കുന്ന കനകത്തിന്റെ വരവില്‍ കേശുവും സംഘവും സന്തോഷത്തിലാവാറുണ്ട്. കുടുംബത്തിലൊരു കല്യാണത്തിനായി പോയപ്പോള്‍ കുട്ടികളായില്ലേയെന്ന് ചോദിച്ച് കുറേ പേര്‍ വിഷമിപ്പിച്ചിരുന്നുവെന്ന് കനകം നീലുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് പുതിയ സന്തോഷവാര്‍ത്ത എത്തിയത്.

Uppum Mulakum

എന്താണ് മുഖം വല്ലാതിരിക്കുന്നത്, അസുഖമെന്തെങ്കിലുമുണ്ടോയെന്നായിരുന്നു ചന്ദ്രന്‍ കനകത്തോട് ചോദിച്ചത്. എന്താണെന്നറിയില്ല, രാവിലെ മുതലേ നല്ല ക്ഷീണത്തിലാണെന്ന ണരുപടിയായിരുന്നു കനകം നല്‍കിയത്. രണ്ടുമൂന്ന് വട്ടം ഛര്‍ദ്ദിച്ചുവെന്നല്ലേ പറഞ്ഞത്, ഇത് അസുഖമൊന്നുമല്ല ഇതൊരു പ്രകൃതി നിയമമാണെന്നായിരുന്നു ബാലുവിന്റെ അമ്മ പറഞ്ഞത്. ഇതിന് പിന്നാലെയായാണ് നിങ്ങള്‍ അപ്പയാവാന്‍ പോവുകയാണെന്ന് കനകം ചന്ദ്രനോട് പറഞ്ഞത്. ദൈവത്തിനോട് നന്ദി പറയുകയായിരുന്നു ഇരുവരും. ലഡുവുമായാണ് കനകം ബാലുവിന്റെ വീട്ടിലേക്ക് എത്തിയത്. രണ്ട് ലഡു എടുത്താല്‍ ഇരട്ടക്കുട്ടികളാണെന്നാണ് സാരമെന്നായിരുന്നു ശങ്കരപ്പൂപ്പന്റെ ഡയലോഗ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X