ഉപ്പും മുളകില്‍ അടുത്ത കല്യാണം! ലച്ചുവിന്‍റെ ആഗ്രഹം കേട്ട് കണ്ണുതള്ളിയെന്ന് മുടിയന്‍! പ്രമോ വൈറല്‍!
ടെലിവിഷന്‍ പരിപാടികളില്‍ ഒഴിച്ച് കൂടാനാവാത്ത പരമ്പരയാണ് ഉപ്പും മുളകും. പൊതുവെ സീരിയലിനെ വിമര്‍ശിക്കുന്നവര്‍ പോലും വിടാറില്ല ഉപ്പും മുളകും. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ശക്തമായ സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളും സ്വഭാവികത നിറഞ്ഞ അഭിനയവുമാണ് ഈ പരമ്പരയുടെ ജനപ്രീതിക്ക് മുന്നില്‍. പരമ്പരയില്‍ അടുത്ത വിവാഹം നടക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ലച്ചുവും കിച്ചുവും തമ്മിലുള്ള വിവാഹം തീരുമാനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. നീലുവിന്റെ സഹോദരനായ ശ്രീരാജിന്‍രെ മകനാണ് കിച്ചുവെന്ന ഗൗതം.
ലച്ചുവും കിച്ചുവും തമ്മിലുള്ള വിവാഹത്തില്‍ കുടുംബത്തിലുള്ള എല്ലാവര്‍ക്കും സന്തോഷമാണെങ്കിലും ആ തീരുമാനത്തെ എതിര്‍ത്തായിരുന്നു മുടിയന്‍ എത്തിയത്. കുട്ടിക്കാലം മുതലേ മുടിയന്റെ പേടിസ്വപ്‌നമായിരുന്നു കിച്ചു. അതിനാല്‍ത്തന്നെ അവനെ അളിയനാക്കാനുള്ള വിശാലമനസ്‌കതയൊന്നും തനിക്കില്ലെന്ന നിലപാടിലുമാണ് വിഷ്ണു. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് രസകരമായ കഥയായിരുന്നു മുടിയന്‍ പറഞ്ഞത്. യഥാര്‍ത്ഥ സംഭവത്തെക്കുറിച്ച് നീലുവും പറഞ്ഞിരുന്നു. കല്യാണം തീരുമാനിച്ചതോടെ ലച്ചു നിലത്തൊന്നുമല്ല. തന്റെ ആഗ്രഹങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ലച്ചുവെത്തുന്ന എപ്പിസോഡിന്‍രെ പ്രമോ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തന്റെ കല്യാണം എങ്ങനെ നടത്താനുള്ള പ്ലാനിലാണ് എല്ലാവരുമെന്നായിരുന്നു ലച്ചുവിന്റെ ചോദ്യം. കുടുംബത്തിലെ ആദ്യത്തെ മകളാണ് താനെന്നും ആ നിലവാരം നിലനിര്‍ത്തിയുള്ള വിവാഹമായിരിക്കണമെന്നുമായിരുന്നു ലച്ചുവിന്റെ കമന്റ്. ലച്ചുവിന്റെ പറച്ചിലില്‍ ബാലുവിന്റെ അമ്മയും മുടിയനും ഞെട്ടുന്നുണ്ട്. അവള്‍ പറഞ്ഞ ഒരാഗ്രഹമുണ്ടെന്ന് പറഞ്ഞത് കേട്ടതോടെ താന്‍ ഞെട്ടിയെന്നായിരുന്നു മുടിയന്‍ പറഞ്ഞത്. അംബാനി മകളുടെ വിവാഹം നടത്താനുള്ള കെല്‍പ്പൊന്നും തനിക്കില്ലെന്നായിരുന്നു ബാലു പറഞ്ഞത്. സ്റ്റാറ്റസില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലച്ചു പറഞ്ഞപ്പോള്‍ നമുക്ക് അതില്ലെന്ന് അവള്‍ പറഞ്ഞത് കേട്ടോയെന്നായിരുന്നു ബാലു നീലുവിനോട് ചോദിച്ചത്. ഫ്‌ളവേഴ്‌സ് ചാനല്‍ പുറത്തുവിട്ട പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications