ഉപ്പും മുളകില്‍ മുടിയന്റെ കല്യാണം നടത്താന്‍ ബാലു! ആരുമറിയാതെ അതങ്ങ് നടത്തുമെന്ന് നീലുവും
ഉപ്പും മുളകിന്റെതായി വരാറുളള എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ജനപ്രിയ പരമ്പര ജൈത്രയാത്ര തുടരുന്നത്. ഫ്‌ളേവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള രംഗങ്ങള്‍ ഉപ്പും മുളകില്‍ എപ്പോഴും ഉണ്ടാവാറുണ്ട്.
ബാലുവും കുടുംബവും പഴയ ഉഷാറാടോ തന്നെയാണ് ഇപ്പോഴും പ്രേക്ഷകരിലേക്ക് എത്തുന്നത്. ലച്ചു പരമ്പരയില്‍ നിന്ന് പിന്മാറിയത് ചെറിയൊരു സങ്കടമുണ്ടാക്കിയിരുന്നെങ്കിലും അതെല്ലാം ബാലുവിന്റെയും മറ്റ് മക്കളുടെയും പ്രകടനത്തിന് ശേഷം എല്ലാവരും മറന്നിരുന്നു. ബാലുവിനൊപ്പം നീലു, മുടിയന്‍, കേശു, ശിവാനി തുടങ്ങിയവരാണ് ഇപ്പോള്‍ പരമ്പരയില്‍ തിളങ്ങിനില്‍ക്കുന്നത്.

ലോക് ഡൗണിന് പിന്നാലെ അടുത്തിടെയായിരുന്നു ഉപ്പും മുളകും വീണ്ടും സംപ്രേക്ഷണം ആരംഭിച്ചത്. പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉളളത് കൊണ്ട് പാറുക്കുട്ടി പരമ്പയിലേക്ക് എത്തിയിരുന്നില്ല. ഏറെ പുതുമകളുളള എപ്പിസോഡുകളായിരുന്നു ലോക് ഡൗണിന് ശേഷം ഉപ്പും മുളകിന്റെതായി സംപ്രേക്ഷണം ചെയ്ത്.

അടുത്തിടെയാണ് പൂജ ജയറാം എന്ന പുതിയ കഥാപാത്രം ഉപ്പും മുളകിലേക്ക് എത്തിയിരുന്നത്. മുടിയന്റെ ആരാധികയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പൂജ ബാലുവിന്റെ വീട്ടിലേക്ക് എത്തിയത്. പാറമട വീട്ടിലെ യൂടൂബ് ചാനലിലെ വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാണ് മുടിയന്‍ എന്ന വിഷ്ണുവിന്റെ ആരാധികയായി പൂജ എത്തിയത്. പിന്നാലെ മുടിയനെ വിവാഹം കഴിക്കണമെന്ന ആഗ്രഹവും പൂജ പങ്കുവെച്ചിരുന്നു.
Recommended Video

പട്ടുപാവാടയൊക്കെ അണിഞ്ഞാണ് ഉപ്പും മുളകിലേക്ക് പൂജയെന്ന പുതിയ കഥാപാത്രം എത്തിയത്. പൂജയ്ക്ക് ലച്ചുവിന്റെ മുഖസാദൃശ്യം ഉണ്ടെന്ന് ആദ്യകാഴ്ചയില്‍ കണ്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസിലായിരുന്നു. അശ്വതി നായര്‍ എന്ന താരമാണ് പൂജ നായര്‍ എന്ന കഥാപാത്രമായി എത്തുന്നത്. വളരെ കുറച്ച് എപ്പിസോഡുകള്‍ കൊണ്ട് തന്നെ പൂജ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയിരുന്നു.

അതേസമയം ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡിലും പൂജ ജയറാമുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ബാലുവിന്റെ വീട്ടില്‍ നടക്കുന്നത്. പരമ്പരയുടെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയിലാണ് ഇത് കാണിക്കുന്നത്. മുടിയന് ആരുമറിയാതെ കല്യാണം ആലോചിക്കുന്നതിന്റെ തിരക്കിലാണ് ബാലു. എനിക്ക് വലിയ താല്‍പര്യമൊന്നുമില്ല, പിന്നെ അച്ഛന്‍ പറഞ്ഞിട്ടാണെന്ന് മുടിയന്‍ പറയുന്നുണ്ട്.

ആരുമറിയാതെ ഞങ്ങള്‍ അതങ്ങ് നടത്തും എന്നാണ് നീലുവും പറയുന്നത്. ഇതെങ്ങാനും അച്ഛന്‍ അറിഞ്ഞാല്‍ ഒരു വരവ് ഇങ്ങോട്ട് വരുമെന്ന് സുരേന്ദ്രന്‍ തമ്പിയും പറയുന്നു. കല്യാണം ആലോചിക്കാന്‍ പൂജയുടെ വീട്ടില്‍ നിന്ന് ആരോ വരുന്നുണ്ടെന്നാണ് പുതിയ വീഡിയോയില്‍ നിന്നും ലഭിക്കുന്ന സൂചന. പൂജയെ കണ്ട് ഇത് ഏതാ ഈ കുട്ടിയെന്നൊക്ക സുരേന്ദ്രന്‍ തമ്പി നീലുവിനോട് ചോദിക്കുന്നുണ്ട്. ഇതിനെ എവിടെന്ന് കിട്ടിയതാണെന്ന് ചോദിക്കുമ്പോള്‍ യൂടുബീന്ന് ആണെന്നാണ് നീലുവിന്റെ മറുപടി.


Click it and Unblock the Notifications