ലച്ചുവും സിദ്ധുവും ഹണിമൂണില്‍! മുടിയന് ജോലി പോയി! ഉപ്പും മുളകിന്‍റെ പുതിയ പ്രമോ വൈറലാകുന്നു!

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി ആയിരവും പിന്നിട്ട് മുന്നേറുകയാണ്. അടുത്തിടെയായിരുന്നു ലച്ചുവിന്റെ വിവാഹം നടത്തിയത്. നേവി ഓഫീസറായ സിദ്ധാര്‍ത്ഥാണ് ലച്ചുവിനെ വിവാഹം ചെയ്തത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് പിന്നാലെയായാണ് സിദ്ധാര്‍ത്ഥ് പാറമട വീട്ടിലേക്ക് എത്തിയത്.

കുടുംബത്തിലെല്ലാവരും തമാശക്കാരാണല്ലോയെന്നായിരുന്നു സിദ്ധുവിന്റെ കമന്റ്. നിത്യേന ബദാം കഴിക്കാറുണ്ടെന്നും ആട്ടിന്‍പാലൊഴിച്ചുള്ള ചായയാണ് കുടിക്കാറുള്ളതെന്നുമൊക്കെ സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. പുതുവര്‍ഷാഘോഷത്തിനിടയിലെ രസകരമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. ഇതിന് പിന്നാലെയായി പുറത്തുവിട്ട പ്രമോ വീഡിയോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ലച്ചുവും സിദ്ധുവും ഡല്‍ഹിയില്‍

ലച്ചുവും സിദ്ധുവും ഡല്‍ഹിയില്‍

ലച്ചുവും സിദ്ധാര്‍ത്ഥും ന്യൂഇയറാഘോഷത്തിനായി ഡല്‍ഹിയിലേക്ക് പോയെന്നും ഒരാഴ്ച കഴിഞ്ഞേ അവര്‍ തിരിച്ചെത്തൂവെന്നും നീലു പറഞ്ഞിരുന്നു. കേശുവിനേയും ശിവയേയും ഒപ്പം കൊണ്ടുപോവാനായി സിദ്ധാര്‍ത്ഥ് ശ്രമിച്ചിരുന്നുവെങ്കിലും താന്‍ അത് സമ്മതിച്ചിരുന്നില്ലെന്നും നീലു വ്യക്തമാക്കിയിരുന്നു. കല്യാണത്തിനായി കുറയേറെ ലീവുകള്‍ എടുത്തുവെന്നും ഇനിയും പോവാതിരുന്നാല്‍ ശരിയാവില്ലെന്നുമായിരുന്നു നീലു പറഞ്ഞത്.

സുരേന്ദ്രന്‍റെ  വരവ്

സുരേന്ദ്രന്‍റെ വരവ്

ഇതിനിടയിലാണ് പുതുവര്‍ഷം ആഘോഷിക്കാനായി സുരേന്ദ്രനുമെത്തിയത്. ഇനി മദ്യപിക്കില്ലെന്ന തീരുമാനത്തെക്കുറിച്ച് ബാലു ശങ്കരണ്ണനോട് പറഞ്ഞിരുന്നു. പടക്കവും പൂത്തിരിയുമൊക്കെയായി ആഘോഷം കൊഴുക്കുന്നതിനിടയിലായിരുന്നു ബാലുവിന് പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയത്. മദ്യപിച്ച് അലമ്പാക്കിയ ശങ്കരണ്ണന്‍ എറിഞ്ഞ പടക്കം എസ് ഐയുടെ റൂമിലേക്ക് എത്തിയെന്നും അദ്ദേഹത്തെ പിടിച്ചുവെച്ചിരിക്കുകയാണെന്നും ബാലു പറഞ്ഞിരുന്നു.

ജോലിക്ക് പോണില്ലേ?

ജോലിക്ക് പോണില്ലേ?

പുതുവര്‍ഷാഘോഷം കുളമായതിന് പിന്നാലെയായാണ് കുടുംബത്തില്‍ അടുത്ത സംഭവം നടന്നത്. പാറുക്കുട്ടിക്കൊപ്പം ബോള്‍ കളിക്കുന്ന മുടിയനെക്കണ്ട് ജോലിയൊന്നും റെഡിയായില്ലേ എന്ന ചോദ്യവുമായാണ് ബാലു എത്തിയത്. ജോലിയോ, ആദ്യമായി കേള്‍ക്കുന്നത് പോലെയാണല്ലോ മുടിയന്റെ ചോദ്യം. ലീവ് പ്രമാണിച്ച് 2 ദിവസം കൂടി പോവേണ്ടതില്ലെന്നും അത് കഴിഞ്ഞ് താന്‍ പോയിക്കോളാമെന്നുമായിരുന്നു മുടിയന്‍ പറഞ്ഞത്.

മീനാക്ഷിയെ വിളിച്ചു

മീനാക്ഷിയെ വിളിച്ചു

ഇതിനിടയിലാണ് മീനാക്ഷിയെ വിളിച്ച് ബാലു കാര്യം തിരക്കിയത്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ബാലു മനസ്സിലാക്കിയത്. നീലുവിനെ വിളിച്ച് നിന്റെ മോന്റെ ജോലി പോയെന്നായിരുന്നു ബാലു പറഞ്ഞത്. ഇത് പുതിയ ചെറുക്കനെങ്ങാനും അറിഞ്ഞോയെന്നായിരുന്നു ശങ്കരണ്ണന്‍രെ ചോദ്യം.താന്‍ പറയാതെ കൊണ്ടുനടന്നിരുന്ന കാര്യം അച്ഛനെങ്ങനെ മനസ്സിലാക്കി എന്ന അമ്പരപ്പിലായിരുന്നു മുടിയന്‍.

നീലു കലിപ്പിലാണ്

നീലു കലിപ്പിലാണ്

അച്ഛനങ്ങ് ഓഫീസിലുമുണ്ട് പിടിയെന്നായിരുന്നു കേശുവിന്റെ കമന്റ്. ഇതിനിടയിലാണ് മുടിയന്‍ അതേക്കുറിച്ച് പറഞ്ഞത്. ഒന്ന് രണ്ട് മാസം കൂടി വെയ്റ്റ് ചെയ്യാനാണ് പറയുന്നത്. നോക്കാനൊന്നുമില്ല, ജോലി പോയെന്നായിരുന്നു ബാലു അപ്പോഴും പറഞ്ഞത്. മക്കളേ ജോലി എങ്ങനെ പോയെടാ എന്ന കമന്റുമായാണ് നീലു എത്തിയത്. ആദ്യം ശാന്തയായാണ് ചോദിച്ചതെങ്കിലും പിന്നീട് നീലു കലിപ്പിലാവുകയായിരുന്നു. എന്തെടാ നീയൊക്കെ ഇങ്ങനെ ആയിപ്പോയതെന്നായിരുന്നു ശങ്കരണ്ണന്റെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X