For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകും സംവിധായകന്‍ പുഴുത്തുചാകും! നീലുവിനെ പുറത്താക്കുന്നതിനെതിരെ ട്രോളര്‍മാരും, കാണൂ!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പരിപാടിയെക്കുറിച്ചുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സംവിധായകന്റെ മോശം പെരുമാറ്റത്തെക്കുറിച്ചാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷാ സാരംഗ് തുറന്നുപറഞ്ഞിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വിശദീകരിച്ചത്.

  മോശമായി പെരുമാറുന്നതിനെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ കുറച്ച് കാലം അദ്ദേഹം നല്ലപിള്ളയായിരുന്നു. വീണ്ടും ഇത് തുടര്‍ന്നപ്പോള്‍ ഇതേക്കുറിച്ച് ശ്രീകണ്ഠന്‍ നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞിരുന്നു, അവര്‍ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നുവെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല. അടുത്തിടെ അമേരിക്കയിലേക്ക് പോയപ്പോള്‍ തന്നെ അറിയിച്ചില്ലെന്നും അതിനാല്‍ തന്നെ ഒരു പാഠം പഠിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹം അടുത്തവൃത്തങ്ങളോട് പറഞ്ഞത്. ഇതേക്കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്നും ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. അദ്ദേഹം സംവിധായകനായി തുടരുന്നിടത്തോളം കാലം താന്‍ പരിപാടിയിലേക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. നീലുവിന് ശക്തമായ പിന്തുണ നല്‍കി ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  നീലു ഇന്നും ഇല്ലേ?

  നീലു ഇന്നും ഇല്ലേ?

  പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം 8 മണിയെന്നൊരു സമയമുണ്ടെങ്കില്‍ എല്ലാവരും ടിവിക്ക് മുന്നിലാണ്. ഉറങ്ങിക്കിടക്കുന്നവര്‍ പോലും ഉപ്പും മുളകിനായി എണീറ്റുവരും. എന്നാല്‍ നീലുവില്ലെന്ന് അറിഞ്ഞതോടെ വന്ന പോലെ തന്നെ തിരിച്ചുപോവുകയാണ്. നീലുവില്ലേ ഞാന്‍ കാണുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

  എങ്ങനെ സഹിക്കും?

  എങ്ങനെ സഹിക്കും?

  റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നിഷ സാരംഗ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതേക്കുറിച്ചറിഞ്ഞ ശരാശരി പ്രേക്ഷകന്റെ അവസ്ഥ ഇങ്ങനെയാണ്. നീലുവിന്റെ കരച്ചില്‍ കണ്ടാല്‍ എങ്ങനെ കണ്ണുനിറയാതിരിക്കും?

  സംവിധായകന്‍ ചെയ്യുന്ന വഞ്ചന

  സംവിധായകന്‍ ചെയ്യുന്ന വഞ്ചന

  ഉപ്പും മുളകും കുടുംബത്തില്‍ നിന്നും നീലുവിനെ പുറത്താക്കുന്ന സംവിധായകന്‍ ആ കുട്ടികളോട് മാത്രമല്ല മലയാളികളോടും കൊടിയ വഞ്ചനയാണ് ചെയ്യുന്നതെന്നും ട്രോളര്‍മാര്‍ പറയുന്നു. ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയാണ് അദ്ദേഹത്തിന്റേതെന്ന് ആരാധകരും പറഞ്ഞിരുന്നു.

  പുഴുത്ത് ചാകും

  പുഴുത്ത് ചാകും

  ഉപ്പും മുളകും സംവിധായകനെ പ്രാകുന്നവരും കുറവല്ല. നീലുവിനെ ഒഴിവാക്കിയുള്ള ഉപ്പും മുളകുമാണ് ഇനിയുള്ളതെങ്കില്‍ അങ്ങേരുടെ കാര്യം കട്ടപ്പോക. പുഴുത്ത് ചാകുമെന്നുവരെയാണ് പ്രാക്കുകള്‍.

  നീലുവിനെ ഒഴിവാക്കിയാല്‍?

  നീലുവിനെ ഒഴിവാക്കിയാല്‍?

  തന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന്‍രെ പേരില്‍ നീലുവിനെ പരിപാടിയില്‍ നിന്നും പുറത്താക്കിയതിന് ശേഷം നീയും നിന്റെ ചാനലും ഉപ്പും മുളകും കളിക്കുന്നത് ഞങ്ങളൊന്ന് കാണട്ടെയെന്ന വെല്ലുവിളിയും പ്രേക്ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ ചാനല്‍ തന്നെ ബ്ലോക്ക് ചെയ്യാനാണ് പദ്ധതി.

  പരിപാടി ഒഴിവാക്കും

  പരിപാടി ഒഴിവാക്കും

  സംവിധായകന്റെ തെണ്ടിത്തരവും കുത്തിക്കഴപ്പും കാരണം ജനപ്രിയമായ സീരിയല്‍ ജനങ്ങള്‍ ബഹിഷ്‌ക്കരിച്ചേക്കാനും സാധ്യതയുണ്ട്. ആ ലെവലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നീലുവില്ലെങ്കില്‍ ഉപ്പും മുളകും വേണ്ടെന്നാണ് കൂടുതല്‍ പേരും പറയുന്നത്.

   പാര്‍വതിയും രംഗത്ത്

  പാര്‍വതിയും രംഗത്ത്

  തന്റെ പരമ്പരയില്‍ ആരെ അഭിനയിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് താനാണ്. അക്കാര്യത്തെക്കുറിച്ച് പറഞ്ഞ് ഈ സീരിയല്‍ നിരോധിക്കാനൊന്നും കഴിയി്‌ലല്ലോ, പൂര്‍വ്വാധികം ശക്തിയോടെ പരിപാടി തുടങ്ങി റേറ്റിങ്ങില്‍ മുന്നിലെത്തുമെന്ന് സംവിധായകന്‍ പറഞ്ഞേതയുള്ളൂ. അപ്പോഴേക്കും പാര്‍വതി എത്തിയിട്ടുണ്ട്. പിന്നത്തെക്കാര്യം പറയേണ്ടല്ലോ?

  കുഞ്ഞുവാവയുടെ ചോദ്യം

  കുഞ്ഞുവാവയുടെ ചോദ്യം

  ബാലുവിന്റെയും നീലുവിന്റെയും ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥിയായ കുഞ്ഞാവയ്ക്ക് കാര്യങ്ങളെക്കുറിച്ചൊന്നും മനസ്സിലായിട്ടില്ല. അതിനുള്ള പ്രായമായില്ലെങ്കിലും അമ്മ എന്തിനാ കരയുന്നതെന്നാണ് കുഞ്ഞാവ ചോദിക്കുന്നത്.

  ഉറങ്ങിപ്പോയെന്ന് പറഞ്ഞേക്ക്

  ഉറങ്ങിപ്പോയെന്ന് പറഞ്ഞേക്ക്

  ക്ലോക്കില്‍ എട്ടടിച്ചാല്‍ പിന്നെ കിടപ്പില്ല, നേരെ ടിവിക്ക് മുന്നിലേക്ക്. അതാണ് മുത്തശ്ശന്റെ പതിവ്. എന്നാല്‍ ഈ പതിവ് തെറ്റാനുള്ള സാധ്യതയുണ്ട്. സംവിധായകന്‍ നീലുവിനെ ഒഴിവാക്കിയെന്ന് പറയുമ്പോള്‍ താന്‍ ഉറങ്ങിയെന്ന് പറഞ്ഞേക്കെന്നാണ് മുത്തശ്ശന്‍ പറയുന്നത്.

  കുഞ്ഞാവയ്ക്കും സങ്കടം

  കുഞ്ഞാവയ്ക്കും സങ്കടം

  അടുത്തിടെയാണ് ബാലുവിന്റെയും നീലുവിന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞാവ എത്തിയതില്‍പ്പിന്നെ എല്ലാ കണ്ണുകളും വാവയിലാണ്. നീലുച്ചേച്ചിയെ മാറ്റിയെന്നറിഞ്ഞപ്പോള്‍ കുഞ്ഞാവയ്ക്കും സഹിക്കുന്നില്ല, ഈ ഭാവം നോക്കിയേ!

  എല്ലാം തീര്‍ന്നുകിട്ടിയല്ലോ?

  എല്ലാം തീര്‍ന്നുകിട്ടിയല്ലോ?

  അടുക്കളയിലെ അവിഭാജ്യ ഘടകം പോലെ ടെലിവിഷനിലെ പ്രധാന ഘടകമായിരുന്നു ഉപ്പും മുളകും. നീലുവിന്റെ അഭിമുഖത്തോടെ തന്റെ കട്ടയും പടവും പൂട്ടിയെന്നറിഞ്ഞ സംവിധായകന്റെ ബാവം ഇങ്ങനെ, ഇത്തരമൊരു ഗതികേട് ഇനിയാര്‍ക്കു വരല്ലേ?

  അമ്മമാരുടെ കരച്ചില്‍

  അമ്മമാരുടെ കരച്ചില്‍

  കുഞ്ഞാവയെ നീലുവില്‍ നിന്നും വേര്‍പെടുത്തിയേക്കുമെന്നറിഞ്ഞപ്പോള്‍ കേരളത്തിലെ അമ്മമാര്‍ നിലവിളിക്കുകയാണ്. നീലുവും കുഞ്ഞാവയും ശരിക്കും അമ്മയും മകളുമല്ലെന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ ഇപ്പോള്‍.

  സാറിന് അങ്ങനെയായിരിക്കും പക്ഷേ,

  സാറിന് അങ്ങനെയായിരിക്കും പക്ഷേ,

  ഒരു നടി പോയാല്‍ വേറെ നൂറ് നടിമാര്‍ വരുമായിരിക്കും പക്ഷേ തങ്ങളുടെ കാര്യം അങ്ങനെയല്ലെന്ന് പ്രേക്ഷകര്‍. ഞങ്ങള്‍ക്ക് അവര്‍ ശരിക്കും അമ്മയെപ്പോലെയാണ്, ഈ മക്കളുടെ വിലാപം കാണുന്നില്ലേ?

   അഭിനയമികവിനെക്കുറിച്ച് മറക്കരുത്

  അഭിനയമികവിനെക്കുറിച്ച് മറക്കരുത്

  സീരിയല്‍ വിരോധികളായ ന്യൂജന്‍ വരെ ഉപ്പും മുളകും കാണുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോ, നീലുവിന്റെയും അഭിനയമികവ് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സംവിധായകന്‍ സ്വിച്ചിട്ട് വരുത്തുന്നതല്ലല്ലോ അഭിനയം, മനസ്സിലാക്കുന്നത് നല്ലതാണ്.

  മാനത്തിന് വില പറയുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ

  മാനത്തിന് വില പറയുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ

  മാനത്തിന് വില പറയുന്നവരോട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയാണ് പോയതെന്ന് ബാലു. ഫോട്ടോ വെച്ച് നിലവിളക്ക് കത്തിക്കുന്നതാവും നല്ലതെന്ന് ലച്ചു, ശിവയാവട്ടെ പിണങ്ങിപ്പോയീന്നുള്ള കാര്യത്തെക്കുറിച്ചാണ് പറഞ്ഞത്. നീലു പോയതിനെക്കുറിച്ച് ബാലുവും മക്കലും പറയുന്നത് ഇങ്ങനെയാണ്.

   ഉപ്പും മുളകും വാരിത്തിന്നാം

  ഉപ്പും മുളകും വാരിത്തിന്നാം

  നീലുവിന്റെ അഭിമുഖം കണ്ടതില്‍പ്പിന്നെയാണ് ഉപ്പും മുളകും വാരിത്തിന്ന് ചത്താലോയെന്ന് ആലോചിച്ചത്. പ്രേക്ഷകരാണ് ഇങ്ങനെ വിലപിക്കുന്നത്.

  English summary
  Uppum Mulakum troll viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X