നിഷാ സാരംഗിന്റെ സ്വന്തം കുഞ്ഞാവ! മകളുടെ കുഞ്ഞിനൊപ്പം താരം! വൈറലാവുന്ന വീഡിയോ കാണൂ!
ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ താരമാണ് നിഷ സാരംഗ്. സീരിയലില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ താരത്തിന് മികച്ച സ്വീകാര്യതയാണ് ഉപ്പും മുളകില്‍ നിന്നും ലഭിക്കുന്നത്. നീലു എന്ന കഥാപാത്രമായാണ് താരമെത്തിയത്. വിജയകരമായി മുന്നേറുകയാണ് പരിപാടി. ഇടയ്ക്ക് പരമ്പരയുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നുവെങ്കിലും പിന്നീടത് മാറിയിരുന്നു. ഭാസിയും ശ്രീക്കുട്ടനും പരമ്പരയിലേക്ക് തിരിച്ചെത്തിയതോടെ പഴയ പ്രൗഢി പരമ്പരയ്ക്ക് തിരികെ ലഭിച്ചിരുന്നു. ശിവയ്ക്ക് പിന്നാലെയെത്തിയ കുഞ്ഞുവാവയാണ് ഇപ്പോള്‍ പരമ്പരയിലെ മുഖ്യ ആകര്‍ഷണം.
പരിപാടിക്കിടയില്‍ വെച്ച് പാറുക്കുട്ടി തന്നെയാണ് ആദ്യമായി അച്ഛായെന്ന് വിളിച്ചതെന്ന് ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനം പറഞ്ഞിരുന്നു. ഒരു കുടുംബം പോലെയാണ് തങ്ങള്‍ കഴിയുന്നതെന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഉപ്പും മുളകിന് പിന്നിലെ പിന്നണി വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെത്തിയിരുന്നു. അച്ഛനേയും അമ്മയേയും പോലെയാണ് നിഷയും ബിജുവുമെന്ന് അല്‍സാബിത്തും ശിവാനിയും പറഞ്ഞിരുന്നു. ലൊക്കേഷനിലെ രസകരമായ കാഴ്ചയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കുഞ്ഞാവയ്‌ക്കൊപ്പമുള്ള നിഷ സാരംഗിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിക്കിരിക്കുന്നത്. ലോക്കേഷനിലെ വീഡിയോയല്ല മറിച്ച് വീട്ടില്‍ മക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. മകളുടെ കുഞ്ഞിനെ കൊഞ്ചിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം.


Click it and Unblock the Notifications