പാറുക്കുട്ടിയെ വല്ലാതെ മിസ് ചെയ്യുന്നു! നീലു പറയുന്നതിങ്ങനെ, പാറുവിന്റെ വീഡിയോ വീണ്ടും വൈറലാവുന്നു

ലോക് ഡൗണില്‍ വീട്ടില്‍ അടച്ച് ഇരിക്കാന്‍ തുടങ്ങിയതോടെയാണ് പലരും കൂടുതല്‍ കാര്യങ്ങള്‍ മിസ് ചെയ്യുന്നത്. സിനിമകളുടെയും സീരിയലുകളുടെയും ഷൂട്ടിംഗ് നിര്‍ത്തിയതോടെ ടെലിവിഷനിലും കാര്യമായ പരിപാടികളൊന്നുമില്ല. ഇതോടെ പ്രേക്ഷകരും കടുത്ത നിരാശയില്‍ തന്നെയാണ്. എന്നാല്‍ അതേ അവസ്ഥ തന്നെയാണ് താരങ്ങളുടെ വീട്ടിലും.

ഉപ്പും മുളകും താരങ്ങളും വീടുകളില്‍ തന്നെ കഴിയുകയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എല്ലാവരും പാറുക്കുട്ടിയെ ആണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും. അവളുടെ കുസൃതികള്‍ പ്രേക്ഷകരെ പോലെ തന്നെ സഹതാരങ്ങളുടെയും ഹൃദയം കവര്‍ന്നതായിരുന്നു. പാറുക്കുട്ടിയെ കുറിച്ച് നിഷ സാരംഗ് പറയുന്നതിങ്ങനെയാണ്.

 പാറുക്കുട്ടിയെ മിസ് ചെയ്യുന്നു

കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ്ങൊന്നുമില്ലാതെ വീടുകളില്‍ കഴിയുകയാണ് ഉപ്പും മുളകും താരങ്ങള്‍. തന്റെ ഓണ്‍സ്‌ക്രീന്‍ മക്കളെയെല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് പാറുക്കുട്ടിയെ എന്ന് നീലുവായി അഭിനയിക്കുന്ന നിഷ സാരംഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നാലഞ്ച് വര്‍ഷമായി ഒരു കുടുംബം പോലെ കഴിയുന്ന ഉപ്പും മുളകും താരങ്ങള്‍ എത്രയും ദിവസം മാറി നില്‍ക്കുന്നത് ആദ്യമായിട്ടാണ്.

 പാറുക്കുട്ടിയെ മിസ് ചെയ്യുന്നു

മക്കളെയൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എല്ലാവരും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പാറുക്കുട്ടിയെ വിളിക്കുമ്പോഴൊക്കെ അവള്‍ നല്ല കളിയാണ്. ഞങ്ങളെയൊക്കെ മറന്ന് പോകാതിരിക്കാന്‍ ഇടയ്ക്ക് ഫോട്ടോ കാണിച്ച് കൊടുക്കണേ എന്ന് ഞാന്‍ പാറുവിന്റെ അമ്മയോട് പറയും. അവള് കുഞ്ഞല്ലേ, പെട്ടെന്ന് വളരില്ലേ? അതാണ്. പക്ഷേ അവള്‍ക്ക് മറവിയയൊന്നുമില്ല. ഞങ്ങള്‍ എല്ലാവരും കൂടിയുള്ള ഒരു ഫോട്ടോ അവളുടെ വീട്ടില്‍ ഫെയിം ചെയ്ത് വെച്ചിട്ടുണ്ട്. അത് നോക്കിയിട്ട് ഇടയ്ക്ക് അവള്‍ അമ്മ, അച്ഛ ചേച്ചി, ആനി എന്നൊക്കെ വിളിക്കും. ശിവാനിയെ ആണ് പാറു ആനീന്ന് വിളിക്കുന്നതെന്നും നിഷ സാരംഗ് പറയുന്നു.

പാറുക്കുട്ടിയെ മിസ് ചെയ്യുന്നു

ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത്തെ കുട്ടിയായിട്ടാണ് പാറുക്കുട്ടി എന്ന് വിളിക്കുന്ന ബേബി അമേയ പരമ്പരയിലേക്ക് എത്തുന്നത്. ജനിച്ച് നാല് മാസം പ്രായമുള്ളപ്പോള്‍ മുതലായിരുന്നു പാറുക്കുട്ടിയും സീരിയലിന്റെ ഭാഗമാവുന്നത്. ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും അറിയപ്പെടുന്നൊരു കുഞ്ഞു സെലിബ്രിറ്റിയാണ്. എല്ലാവരും സ്‌ക്രീപ്റ്റ് നോക്കി ഡയലോഗ് പറയുമ്പോള്‍ തോന്നുമ്പോ കയറി വന്ന് തോന്നുമ്പോ ഇറങ്ങി പോവാന്‍ കഴിയുന്ന താരമാണ് പാറു. അവള്‍ക്ക് തോന്നിയാല്‍ മാത്രമേ ക്യാമറയ്ക്ക് മുന്നില്‍ വരികയുള്ളുവെന്ന് മറ്റ് താരങ്ങള്‍ പറഞ്ഞിട്ടുണ്ട്.

 പാറുക്കുട്ടിയെ മിസ് ചെയ്യുന്നു

പാറുക്കുട്ടിയുടെ പേരില്‍ ഒരുപാട് ഫാന്‍സ് ഗ്രൂപ്പുകളൊക്കെയുണ്ട്. ഓരോ ദിവസവും ഇതില്‍ രസകരമായ വീഡിയോസും ഫോട്ടോസുമൊക്കെ വരാറുണ്ട്. ഇപ്പോള്‍ പാറുക്കുട്ടിയെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെന്നുള്ള സങ്കടത്തിലാണ് എല്ലാവരും. ഇതിനിടെ വീണ്ടും പാറുവിന്റെ ചില പഴയ വീഡിയോസ് വൈറലായി. ഫോണ്‍ വിളിച്ച് കൊണ്ട് ആരോടൊക്കെയോ സംസാരിക്കുകയാണ്. പാറുക്കുട്ടി ആരാണ് ഫോണില്‍, ബാലു അച്ഛനാണോ എന്ന ചോദ്യത്തിന് ബാലു അച്ഛന്‍ അല്ല ട്ടോട്ടോ യാ ട്ടോട്ടോ എന്നായിരുന്നു മറുപടി. ഏതോ ചേട്ടനെ വിളിച്ചതാണെന്ന് മനസിലാകുന്നത്.

വൈറലാവുന്ന പാറുക്കുട്ടിയുടെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X