For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലും ആ നടി വേണ്ട! പൂജയെ മാറ്റണമെന്ന് ആരാധകര്‍, വൈറല്‍ നായികയെ കുറിച്ച് അറിയാൻ ഇനിയുമുണ്ട്

  |

  ഉപ്പും മുളകും പോലെ മിനിസ്‌ക്രീന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും പിന്തുണ ലഭിച്ച മറ്റൊരു പരമ്പര ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. അഞ്ച് വര്‍ഷത്തോളമായി പ്രേക്ഷകരുടെ മനസില്‍ പറയുന്നത് പോലെയുള്ള പ്രകടനമാണ് പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും കാഴ്ച വെക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉപ്പും മുളകിന്റെയും ആരാധകരായി മാറിയതിന് പിന്നിലെ കാരണവും അതാണ്.

  എന്നാല്‍ അടുത്തിടെ പരമ്പരയിലേക്ക് എത്തിയ പൂജ ജയറാമിനെ കുറിച്ച് കമന്റുകളുമായി എത്തുകയാണ് ആരാധകര്‍. ഉപ്പും മുളകിലെയും ലെച്ചു പിന്മാറിയതോടെ ആ കഥാപാത്രം തിരിച്ച് വരുന്നതിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടെയാണ് ലെച്ചുവിന്റെ മുഖസാദൃശ്യമുള്ള അശ്വതി നായര്‍ പരമ്പരയിലേക്ക് എത്തിയത്. തുടക്കത്തില്‍ വലിയ പിന്തുണയായിരുന്നു അശ്വതിയ്ക്ക് ലഭിച്ചതും. എന്നാല്‍ അതെല്ലാം മാറിയോന്നൊരു സംശയമാണിപ്പോള്‍ ആരാധകര്‍ പങ്കുവെക്കുന്നത്.

  ലെച്ചു പോയതിന് പിന്നാലെയാണ് ലോക്ഡൗണ്‍ വന്നതും പരമ്പര നിര്‍ത്തി വെച്ചതും. കൊറോണയുടെ പ്രശ്‌നങ്ങള്‍ കാരണം പാറുക്കുട്ടിയ്ക്കും തിരിച്ച് വരാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ എപ്പിസോഡ് മുതല്‍ പാറുക്കുട്ടിയും എത്തിയിരിക്കുകയാണ്. പാറുവിന്റെ തിരിച്ചുവരവ് പതിവിലും സന്തോഷമാണ് ആരാധകര്‍ക്ക് നല്‍കിയതും. ഫാന്‍സ് പേജുകളില്‍ നിറയെ കഴിഞ്ഞ എപ്പിസോഡിലെ വിശേഷങ്ങള്‍ നിറയുകയാണ്. പൂജയെ കേന്ദ്രീകരിച്ചായിരുന്നു കഥ നടന്നത്. എന്നാല്‍ ചിലര്‍ക്ക് അതിഷ്ടപ്പെട്ടില്ല.

  കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം നമ്മുടെ പാറൂസിന്റെ റീ-എന്‍ട്രി. നീലുചേച്ചിയുടെ അകത്തു നിന്നുള്ള വരവില്‍ കയ്യില്‍ പാറുവിനെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷം. ഇന്നത്തെ ഭാഗം പൂജയെ കേന്ദ്രീകരിച്ചായിരുന്നു. വേദനിക്കുന്ന മനസ്സുമായി പൂജ ജയറാം, കരഞ്ഞു തളര്‍ന്നിരിക്കുകയാണ്. പൂജയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച് കേശു, ശിവ, മുടിയന്‍, ബാലു എല്ലാവരുമുണ്ട്. കാര്യമെന്താണെന്ന് ചോദിച്ചവരോട് അച്ഛന്റെയും അമ്മയുടെയും വഴക്കാണ് കാരണമെന്ന് മറുപടി പറയുന്നു. ഇതൊക്കെ കണ്ട് മനസ്സലിഞ്ഞു ബാലു അണ്ണനും ക്ഷമയുടെ നെല്ലിപ്പലക കണ്ട് നീലുചേച്ചിയും. അവസാനം വഴക്കിന്റെ കാരണം ചോദിച്ചവര്‍ക്കുള്ള മറുപടിയും കിട്ടി. ദോശക്ക് നല്ല ചമ്മന്തി കിട്ടിയില്ലെങ്കില്‍ അവിടെ വഴക്കുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

  പിന്നാലെ പൂജയെ കുറിച്ച് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. 'ഉപ്പും മുകളും സിരിയല്‍ മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാന്‍ ക്യമാറ മുന്‍പില്‍ ഇല്ലാത്തതുപോലെ അഭിനയിക്കുന്ന 5 പേര്. ബാലു, നീലു, മുടിയന്‍, കേശു, ശിവാനി. സ്‌ക്രിപ്റ്റ് പോലും ഇല്ലാത്തതു പോലെ അഭിനയിക്കനുള്ള കഴിവ് കൊണ്ട് മലയാളക്കര പിടിച്ചു കുലുക്കിയ ഉപ്പും മുളകും ഇന്ന് ഒരു ആക്ടറിന്റെ പേരില്‍ താഴക്കു പോകുന്നതു പോലെ തോന്നിയത് കൊണ്ട് മാത്രം എഴുതുകയാണ്. പൂജ നല്ലൊരു ആക്ടര്‍ ആണ് അതില്‍ സംശയം ഇല്ല.

  Biju Sopanam Exclusive Interview | FilmiBeat Malayalam

  എന്നിരുന്നാലും പലപ്പോഴും അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും ഓവര്‍ ആക്റ്റിംഗിന്റെ അതിപ്രസരം കൂടുന്ന പോലെ തോന്നും. ആ ഫാമിലിയില്‍ ഉള്‍കൊള്ളാന്‍ പറ്റാത്ത കഥാപാത്രം പോലെ തോന്നി. മുടിയനുമായി ഒരു ചേര്‍ച്ചയും ആ കുട്ടിക്ക് ഇല്ല പ്രായം കൂടുതല്‍ ഉള്ളതുപോലെ നന്നായി ഫീല്‍ ചെയുന്നുണ്ട്. പൂജ വന്നപ്പോ മുതല്‍ ഉള്ള എപ്പിസോഡുകളില്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കഴിയാത്തതു കൊണ്ടാവാം പൂജയുടെ ലെവലില്‍ മറ്റു 5 പേരും മാറിയപോലെ തോന്നി.

  റേറ്റിംഗ് കുത്തനെ താഴേക്ക് കൂപ്പുകുത്തിച്ച ആ കുട്ടിക്ക് വേണ്ടി ഫ്‌ളവേര്‍സ് ചാനലിനോട് പ്രേക്ഷകന് എന്ന നിലയില്‍ പൂജ ജയറാമിന് സ്റ്റാര്‍ മാജിക്കില്‍ തിളങ്ങാന്‍ കഴിവുണ്ടാകും. 5 മക്കളും 'അമ്മേ, അച്ഛാ എന്നുവിളിക്കുന്നതിലെ ആത്മാര്‍ത്ഥത പൂജയില്‍ നിന്നും ഒരിക്കലും ഉണ്ടാവില്ല. ആ വിളിയില്‍ തന്നെ ഒരായിരം കിലോമീറ്റര്‍ അകലം തോന്നി. ഞങ്ങള്‍ക്ക് വേണ്ടത് പഴയകാല ഉപ്പും മുളകുമാണ്. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചു ഉപ്പും മുളകും തിരിച്ചു വരും എന്നുള്ള പ്രതീക്ഷയില്‍ നിര്‍ത്തുന്നു എന്നുമാണ് ഉപ്പും മുളകും ഫാന്‍സ് ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

  അതേ സമയം അശ്വതിയെ പിന്തുണച്ച് കൊണ്ടും ആരാധകര്‍ രംഗത്തുണ്ട്. വീഡിയോ ജോക്കി ആയിട്ടും പോഗ്രാം പ്രൊഡ്യൂസറായിട്ടും വര്‍ഷങ്ങളായി അശ്വതി ദൃശ്യമാധ്യമ രംഗത്തുണ്ട്. ഉപ്പും മുളകിലേക്കും വന്നതിന് ശേഷം അശ്വതിയുടെ മറ്റ് പരിപാടികള്‍ക്കും വലിയ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. കഴിവുകളുള്ള മിടുക്കിയായ പെണ്‍കുട്ടിയാണ് അശ്വതി. അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം അതിന് ഉദ്ദാഹരമാണ്. അടുത്തിടെ പുത്തന്‍ ഫോട്ടോഷൂട്ടുമായി അശ്വതി എത്തിയിരുന്നു. ഒപ്പം നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

  English summary
  Uppum Mulakum: Not Only Pooja Jayaram But Including Balu And Neelu Are Also In The Same Boat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X