ഉപ്പും മുളകിലും ഇതുവരെ കാണാത്തത് പോലെയുള്ള ഓണം! കിടിലന്‍ പാട്ടും ഡാന്‍സുമായി കുടുംബാംഗങ്ങള്‍, വീഡിയോ

പാറുക്കുട്ടി കൂടി ഡയലോഗുകള്‍ പറഞ്ഞ് തുടങ്ങിയതോടെ ഉപ്പും മുളകും വീണ്ടും ജനപ്രീതി സ്വന്തമാക്കിയിരിക്കുകയാണ്. കേവലം നാല് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ പരമ്പരയിലെത്തിയ പാറുവിന് സ്‌ക്രീപ്‌റ്റോ, ഡയലോഗോ ഒന്നും ഇല്ലായിരുന്നു. അവള്‍ക്ക് തോന്നുമ്പോള്‍ ക്യാമറയുടെ മുന്നിലൂടെ വന്ന് കുറച്ച് നേരം നിന്ന് എങ്ങോട്ടോ പോവും അങ്ങനെയായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങളൊക്കെ മാറി.

കേശുവിനൊപ്പം കൂടി പഞ്ചസാരയും ശര്‍ക്കരയുമൊക്കെ കട്ടു തിന്നുകയും ഓണത്തിന് സഹോദരങ്ങള്‍ക്ക് സദ്യ വിളമ്പി കൊടുക്കുകയുമൊക്കെ ചെയ്യുന്ന പാറുക്കുട്ടിയാണ് പുതിയ വീഡിയോകളില്‍ കാണാന്‍ സാധിക്കുന്നത്. പാറമട വീട്ടില്‍ ഓണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ ആരംഭിച്ചെന്നാണ് പുതിയ പ്രെമോ വീഡിയോസില്‍ നിന്നും വ്യക്തമാവുന്നത്.

onam-uppum-mulakum

പതിവ് പോലെ ഉപ്പും മുളകിലും വിപുലമായ ഓണാഘോഷത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. മാവേലിയുടെ വേഷത്തില്‍ കുണുങ്ങി കുണുങ്ങി പോവുകയാണ് ബാലു. ഡോണാള്‍ഡ് ഡക്ക് പോകുന്നത് പോലെ എന്നാണ് ബാലുവിന്റെ പോക്ക് കണ്ട് നീലു വിശേഷിപ്പച്ചത്. നോം ബാലുവല്ല, ഡോണാള്‍ഡ് ഡക്കുമല്ല. മഹാബലി, മഹാബലി തമ്പുരനാണെന്നാണ് ബാലു പറയുന്നത്. വായടക്ക് ബാലു എന്ന് പറഞ്ഞ് നീലു ദേഷ്യപ്പെട്ടതോടെ ഇത്തവണത്തെ മാവേലി വേഷം ബാലു ഉപേക്ഷിക്കുമെന്നാണ് തോന്നുന്നത്.

ഇത് മാത്രമല്ല ഇത്തവണ ഉപ്പും മുളകും കുടുംബം ഓണത്തിന് ഡാന്‍സും പാട്ടുകൊക്കെയായിട്ടാണ് എത്തിയിരിക്കുന്നത്. ബാലുവും നീലുവും മക്കള്‍ക്കും പുറമേ ബന്ധു രമയും പൂജ ജയറാമുമൊക്കെ ഡാന്‍സ് കളിക്കാന്‍ ഉണ്ട്. ഒപ്പം പുറമേ നിന്ന് കുറേ ആളുകള്‍ ഡാന്‍സ് കളിക്കാന്‍ എത്തിയിരിക്കുകയാണ്. പാറുക്കുട്ടിയെ പ്രധാന ആകര്‍ഷണമാക്കിയിട്ടായിരുന്നു ഓണപ്പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്.

onam-uppum-mulakum

'ഏലോ ഏലോ... എന്ന് തുടങ്ങുന്ന പാട്ടിനൊപ്പം വീട്ടിലുള്ള എല്ലാവരും ഡാന്‍സ് കളിക്കുന്നു എന്നതാണ് ശ്രദ്ധേയം. മുടിയനും ശിവാനിയും നേരത്തെ ഡാന്‍സ് കളിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും കുടുംബം മുഴുവന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ്. നീലുവും ബാലുവുമൊക്കെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇത്തവണയും പ്രധാന ആകർഷണം പാറുക്കുട്ടി തന്നെയാണ്. പാറുക്കുട്ടി ഓടി വരികയും ഒപ്പം ഡാന്‍സ് കളിക്കാന്‍ മുന്നിലുണ്ടെന്നുള്ളതും വീഡിയോയില്‍ വ്യക്തമായി കാണാം. പഴയതിലും ശക്തിയോടെ ഉപ്പും മുളകും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഈ പാട്ട് വീഡിയോയും പുതിയ പ്രൊമോ വീഡിയോയും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഫാന്‍സ് പേജുകളില്‍ കൂടി വൈറലായി.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X