പൃഥ്വിരാജും മമ്മൂട്ടിയും താമസിക്കാന്‍ വന്ന വീട്! ഉപ്പും മുളകിലെയും വീടിനെ കുറിച്ച് അറിയാത്ത കഥ
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ വിജയമായി തീര്‍ന്ന പരമ്പരയായിരുന്നു ഉപ്പും മുളകും. കണ്ണീര്‍ പരമ്പരകളില്‍ നിന്നും ഏറെ വ്യത്യസ്തമായി അവതരിപ്പിച്ച ഉപ്പും മുളകും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രശംസ നേടിയെടുത്തു. അഞ്ച് വര്‍ഷത്തോളമായിട്ടും ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പരമ്പരയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവാറുണ്ട്.
ഇപ്പോഴിതാ ഉപ്പും മുളകിലെയും കുടുംബം തമാസിക്കുന്ന പാറമട വീടിനെ കുറിച്ചുള്ള പുതിയ ചില വിശേഷങ്ങളാണ് വൈറലാവുന്നത്. ഉപ്പും മുളകും മാത്രമല്ല വേറെയും നിരവധി സീരിയലുകളും സിനിമകളുമൊക്കെ ഷൂട്ട് ചെയ്തിരുന്ന വീടായിരുന്നിത്. ഒരു യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോയിലാണ് ഇതെല്ലാം വ്യക്തമാക്കിയിരിക്കുന്നത്.

ശരിക്കുമുള്ള പാറമടയായിരുന്നു ഇവിടെ. 2014 ല്‍ അത് നിര്‍ത്തി. എങ്കിലും പാറമടവീട് എന്നുള്ളത് യഥാര്‍ഥത്തിലുള്ളത് തന്നെയാണ്. ഏഷ്യാനെറ്റില്‍ പണ്ട് സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീ എന്ന സീരിയലും ഷൂട്ട് ചെയ്തിരുന്നത് ഈ പാറമട വീട്ടിലായിരുന്നു. വിനയപ്രസാദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സീരിയലായിരുന്നു സ്ത്രീ.
അതുപോലെ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച പോക്കിരിരാജ എന്ന സിനിമയും ഈ പാറമട വീടും തമ്മില്‍ ബന്ധമുണ്ട്. ചിത്രത്തില്‍ സ്വന്തം വീട്ടില്‍ നിന്നും അളിയനായ സുരാജ് വെഞ്ഞാറമൂടിന്റെ എറണാകുളത്തുള്ള വീട്ടില്‍ വരുന്ന പൃഥ്വിരാജ് താമസിക്കുന്നത് ഈ വീട്ടിലായിരുന്നു. തൊട്ടടുത്ത് മനോഹരന്‍ മംഗളോദയം എന്ന സലീം കുമാറിന്റെ കഥാപാത്രം താമസിക്കുന്ന വീടും പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമായി കാണിച്ചിരിക്കുകയാണ്.
ഉപ്പും മുളകിന്റെയും ചിത്രീകരണം നടക്കുന്ന വീടിന്റെ തൊട്ടടുത്ത വീടുകളിലും സിനിമാ ചിത്രീകരണം നടക്കുന്നുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ഹാപ്പി ഹസ്ബന്‍ഡ്‌സ്, പുലിമുരുകന്‍ തുടങ്ങിയ സിനിമകളില്‍ ചില രംഗങ്ങളില്‍ കാണിച്ച വീടുകളും പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications