Just In
- 17 min ago
വിവാഹം പ്രേക്ഷകരെ തീർച്ചയായും അറിയിക്കും, സാന്ത്വനത്തിലെത്തിയത് ഇങ്ങനെ, വെളിപ്പെടുത്തി ഗോപിക അനിൽ
- 46 min ago
ബിഗ് ബോസില്‍ വിജയിക്കാനുള്ള തന്ത്രങ്ങളാണിത്; പേളി മാണിയും രജിത് കുമാറും അരങ്ങേറിയ വിക്ടിം ഗെയിം,കുറിപ്പ് വൈറൽ
- 1 hr ago
മറിയം കൂടെയുണ്ടെങ്കില്‍ ടെന്‍ഷനടിക്കുന്നത് ഇതേക്കുറിച്ച്, ദുല്‍ഖര്‍ സല്‍മാന്റെ തുറന്നുപറച്ചില്‍ വൈറല്‍
- 14 hrs ago
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
Don't Miss!
- News
ആര്‍എസ്എസ് തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് സുപ്രഭാതം മുഖപ്രസംഗം
- Lifestyle
പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്
- Sports
നട്ടുവും വാഷിങ്ടണുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ താരോദയങ്ങള്‍ ഇവരാണ്- ചോപ്ര പറയുന്നു
- Automobiles
പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം
- Finance
ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം, ബജാജ് ഓട്ടോയ്ക്ക് കുതിപ്പ്
- Travel
ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉറങ്ങിക്കിടന്ന മാമനെ പൊട്ടിട്ട് ചുന്ദരി ആക്കുന്ന പാറുക്കുട്ടി, കുട്ടി താരത്തിന്റെ വീഡിയോ വൈറല്‍
ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പാറുക്കുട്ടി. ജനിച്ച് കുറച്ചുമാസങ്ങള്‍ക്കകം തന്നെ പാറു ജനപ്രിയ പരമ്പരയില്‍ എത്തിയിരുന്നു. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത്തെ മകളായിട്ടാണ് കുട്ടിതാരം ഉപ്പും മുളകിലേക്ക് എത്തിയത്. പാറുക്കുട്ടിയുടെ സാന്നിദ്ധ്യം പലപ്പോഴും പരമ്പരയില്‍ ശ്രദ്ധേയമാകാറുണ്ട്. സ്ക്രിപ്റ്റില്ലാതെ അഭിനയിക്കുന്ന ഉപ്പും മുളകിലെ ഏക താരം കൂടിയാണ് അമേയ.
പാറുക്കുട്ടിയുടെ കളിചിരികളും കുസൃതിയുമെല്ലാം ആരാധകര്‍ കാത്തിരിക്കാറുളള കാര്യമാണ്. ഉപ്പും മുളകിലെ പ്രകടനത്തിലൂടെ നിരവധി ആരാധകരെയും കുട്ടിതാരത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. കൂടാതെ പാറുക്കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും പരമ്പരയിലൂടെ പ്രേക്ഷകര്‍ കണ്ടു. നിലവില്‍ ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ജനപ്രിയ പരമ്പര ജൈത്രയാത്ര തുടരുന്നത്.

അതേസമയം ലോക്ഡൗണ്‍ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷമാണ് ഉപ്പും മുളകും അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ചത്. അന്ന് ആദ്യത്തെ കുറച്ച് എപ്പിസോഡുകളില്‍ പാറുക്കുട്ടി ഉണ്ടായിരുന്നില്ല. പിന്നീടാണ് കുട്ടിത്താരം വീണ്ടും പരമ്പരയിലേക്ക് എത്തിയത്. പാറുക്കുട്ടി ഇല്ലാത്ത എപ്പിസോഡുകളിലെല്ലാം കുട്ടിതാരത്തെ തിരക്കി ആരാധകര്‍ എത്താറുണ്ട്.

പാറുവിന്റെ ക്യൂട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. കുട്ടിതാരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമാണ് ഈ വീഡിയോകള്‍ പുറത്തിറങ്ങാറുളളത്. ഉപ്പും മുളകുംതാരത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ മാമനെ മേക്കപ്പ് ചെയ്യുന്ന പാറുവിനെയും ചേച്ചിയെയുമാണ് വീഡിയോയില്‍ കാണിക്കുന്നത്.

മാമന് ഉറങ്ങിക്കിടക്കുന്ന സമയത്ത് മുഖത്ത് മേക്കപ്പിട്ടുകൊടുക്കുകയാണ് പാറുക്കുട്ടി. മേക്കപ്പിടുന്നതിനിടെ മാമനെ ചുന്ദരിയാക്കുവാ എന്നും വീഡിയോയില്‍ കുട്ടിത്താരം പറയുന്നു. പാറുക്കുട്ടിയും അമ്മാവനും...ഉറങ്ങിക്കിടന്ന അമ്മാവനെ പൊട്ടിട്ട് ചുന്ദരി ആക്കി കുറുമ്പി പാറുവും ഒപ്പം ചേച്ചി പാറുവും എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ഉപ്പും മുളകും താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളില്‍ വന്നിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

അടുത്തിടെ മാസ്കിട്ട് റോഡിലൂടെ വരുന്ന പാറുക്കുട്ടിയുടെ ഒരു വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പാറുക്കുട്ടിയോട് ഹായ് പറഞ്ഞെങ്കിലും ഒന്നും മിണ്ടാതെ നടന്നുപോവുകയായിരുന്നു താരം. പാറു സെലിബ്രിറ്റിയാ സെലിബ്രിറ്റി എന്ന് ക്യാപ്ഷനിലാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്. ലോക് ഡൗണിന് ശേഷമുളള ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ബാലുവും കുടുംബവും പഴയ ഉഷാറോടെയാണ് തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നത്. ലോക് ഡൗണ്‍ സമയത്ത് ജനപ്രിയ പരമ്പരയുടെ പഴയ എപ്പിസോഡുകളായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. വ്യത്യസ്തമാര്‍ന്ന സംഭവ വികാസങ്ങളാണ് ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ഉപ്പും മുളകില്‍ ലച്ചുവിന്റെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.