ഉപ്പും മുളകിനും ശേഷം വീണ്ടും പാറുക്കുട്ടിയും ലച്ചവും ഒന്നിച്ചെത്തുന്നു, ചിത്രം പങ്കുവെച്ച് ജൂഹി

ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ജൂഹി റുസ്തഗിയും ബേബി അമേയയും. ഇവരുടെ.യഥാർഥ പേരിനേക്കാൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് നീലുവിന്റേയും ബാലുവിന്റയും മക്കളായ ലച്ചുവെന്നും പാറുക്കുട്ടി എന്നുമാണ്. ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. പരമ്പര അവസാനിച്ചിട്ടും താരങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്.

lachu-parukutty-uppum mulakum

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലച്ചുവിന്റേയും പാറുക്കുട്ടിയുടേയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. വിഷുപ്രമാണിച്ചായിരുന്നു ഓൺസ്ക്രീൻ സഹോദരങ്ങൾ ഒത്തുകൂടിയത്. പാറുക്കുട്ടിക്കൊപ്പമുള്ള ചിത്രം ജൂഹി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ടസിന്റെ വിഷുദിന സ്പെഷ്യൽ പരസ്യത്തിലായിരുന്നു ജൂഹിയും അമേയയും എത്തിയത്.

കുസൃതിയും കുറുമ്പുകളുമായി ഇത്തവണത്തെ ഞങ്ങളുടെ വിഷു ആഘോഷം നക്ഷത്ര ഗോൾഡ് ആൻഡ് ഡയമൻസിനോടൊപ്പം... എന്ന് കുറിച്ചു കൊണ്ടാണ് പാറുക്കുിട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത് . രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലച്ചുവിനും പാറുക്കുട്ടിക്കും വിഷു ആശംസകൾ നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്.

പഠനത്തിന് വേണ്ടിയാണ് ഉപ്പും മുളകിൽ നിന്നും ലെച്ചു പിൻമാറിയിരുന്നു. വിവാഹം കഴിഞ്ഞ് പോകുന്ന തരത്തിലായിരുന്നു ലക്ഷ്മി എന്ന കഥാപാത്രത്തെ അവസാനിപ്പിച്ചത്. ഡെയ്ൻ ആയിരുന്നു ലെച്ചുവിന്റെ വരനായി എത്തിയത്. ഉപ്പും മുളകിൽ നിന്നുളള ലെച്ചുവിന്റെ പിൻവാങ്ങൽ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. തിരികെ വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ സീരിയലിൽ നിന്ന് വിട്ടു നിന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ ജൂഹി സജീവമായിരുന്നു. ഫോട്ടോഷൂട്ടുമായി നട പ്രത്യക്ഷപ്പെടാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ചിത്രം കാണാം

Read more about: uppum mulakum juhi rustagi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X