'പാറുക്കുട്ടി സെലിബ്രിറ്റിയാ സെലിബ്രിറ്റി'! ഉപ്പും മുളകും താരത്തിന്റെ വീഡിയോ വൈറല്‍
ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പാറുക്കുട്ടി. കുട്ടി താരത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. ബേബി അമേയ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പാറുക്കുട്ടിയെന്ന പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. ജനിച്ച് നാല് മാസം പ്രായമുളളപ്പോഴാണ് പാറുക്കുട്ടി പരമ്പരയിലേക്ക് എത്തിയത്. ഉപ്പും മുളകില്‍ ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത്തെ മകളായ പാറുക്കുട്ടിയുടെ സാന്നിദ്ധ്യം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്.
ടെലിവിഷന്‍ രംഗത്ത് കൂടുതല്‍ ആരാധകരുളള എറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പാറുക്കുട്ടി. ലോക്ഡൗണിന് ശേഷമുളള ഉപ്പും മുളകും എപ്പിസോഡില്‍ പാറുക്കുട്ടിയും എത്തിയിരുന്നു. അതേസമയം പാറുക്കുട്ടിയുടെതായി വന്ന ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടി താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

ഫ്ളവേഴ്സ് ടിവിയില്‍ ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടുകൊണ്ടാണ് ഉപ്പും മുളകും ജൈത്രയാത്ര തുടരുന്നത്. ലോക് ഡൗണിന് പിന്നാലെ അടുത്തിടെയായിരുന്നു ഉപ്പും മുളകും വീണ്ടും ചിത്രീകരണം ആരംഭിച്ചിരുന്നത്. പാറമട വീട്ടില്‍ ബാലുവിന്റെ നീലുവിന്റെയും എറ്റവും ഇളയ മകളായാണ് അമേയ പരമ്പരയിലേക്ക് എത്തിയത്.

പരമ്പരയില്‍ എത്തി കുറച്ചുകാലംകൊണ്ട് തന്നെ നിരവധി ആരാധകരെയും ലഭിച്ചിരുന്നു പാറുക്കുട്ടിക്ക്. സ്‌ക്രിപ്റ്റോ ഡയലോഗോ ഒന്നുമില്ലാതെയാണ് പാറുക്കുട്ടി ഉപ്പും മുളകില്‍ എത്താറുളളത്. പരമ്പരയില്‍ കുട്ടിത്താരത്തിന്റെ സാന്നിദ്ധ്യം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. അടുത്തിടെയായിരുന്നു പാറുക്കുട്ടി വീണ്ടും പരമ്പരയിലേക്ക് തിരിച്ചെത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാലായിരുന്നു കുട്ടിത്താരം പരമ്പരയില്‍ എത്താന്‍ വൈകിയത്.

തിരിച്ചുവരവിലും പാറുക്കുട്ടിയ്ക്ക് മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്. അതേസമയം പാറുക്കുട്ടിയുടെതായി വന്ന പുതിയൊരു വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സെലിബ്രിറ്റിയാണ് പാറു എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ വന്നത്. വീഡിയോയില്‍ മാസ്‌കിട്ട് റോഡിലൂടെ നടന്നുവരുന്ന പാറുക്കുട്ടിയെ കാണാം. ഇതിനിടെ ഹായ് പറ എല്ലെങ്കില്‍ ഗുഡ്‌മോര്‍ണിംഗ് പറ എന്ന് ഒരാള്‍ പാറുക്കുട്ടിയോട് പറയുന്നുണ്ട്.

എന്നാല്‍ ഒന്നും മിണ്ടാതെ നടന്നുപോവുകയാണ് കുട്ടിതാരം. ഇതിനിടെ കൂടെയുളള ആള്‍ അവള്‍ സെലിബ്രിറ്റിയാ സെലിബ്രിറ്റി എന്ന് പറയുന്നുണ്ട്.
അതേസമയം വ്യത്യസ്തമാര്‍ന്ന സംഭവ വികാസങ്ങളാണ് ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. മികച്ച റേറ്റിങ്ങോടെയാണ് പരമ്പര ഇപ്പോഴും ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്.
Recommended Video

ലോക് ഡൗണ്‍ സമയത്ത് ജനപ്രിയ പരമ്പരയുടെ പഴയ എപ്പിസോഡുകളായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. ലോക് ഡൗണിന് ശേഷമുളള ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബാലുവും കുടുംബവും പഴയ ഉഷാറോടെയാണ് തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നത്.


Click it and Unblock the Notifications











