ഉപ്പും മുളകും ലൊക്കേഷനില്‍ ക്യൂട്ട് ഡാന്‍സുമായി പാറുക്കുട്ടി! വൈറലായി പുതിയ വീഡിയോ

By Midhun Raj

ഉപ്പും മുളകിന്റെതായി സംപ്രേക്ഷണം ചെയ്യാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ബാലുവിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. മുടിയന്‍, ലച്ചു, കേശു, ശിവ, പാറുക്കുട്ടി തുടങ്ങിയവരാണ് ബാലുവിന്റെ മക്കള്‍ സംഘം.

ഇതില്‍ പാറുക്കുട്ടിയുടെ പുതിയ വിശേഷങ്ങള്‍ അറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. പാറുക്കുട്ടിയുടെതായി പുറത്തിറങ്ങാറുളള ക്യൂട്ട് വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി തരംഗമായികൊണ്ടിരിക്കുകയാണ്.

uppum mulakum

ഉപ്പും മുളകും ലൊക്കേഷനില്‍ ഫോണിലെ പാട്ടിന് ചുവടുവെക്കുന്ന പാറുക്കുട്ടിയുടെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. പുത്തനുടുപ്പിട്ട് കുഞ്ഞിക്കൈകാലുകള്‍ ആട്ടി ചുവടുവെക്കുകയാണ് പാറുക്കുട്ടി. ഉപ്പും മുളകിലെ ബാലുവിന്റ ഇളയമകളുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബേബി അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ത്ഥ പേര്. നാല് മാസം പ്രായമുളളപ്പോഴാണ് കുഞ്ഞു പാറു ഉപ്പും മുളകും ലൊക്കേഷനിലേക്ക് എത്തിയിരുന്നത്. തുടര്‍ന്ന് മിക്ക എപ്പിസോഡുകളിലും പാറുവും എത്താറുണ്ട്.
ഉപ്പും മുളകില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരം കൂടിയാണ് പാറുക്കുട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X