മാസ് എന്ന് പറഞ്ഞാല്‍ മരണമാസ് ഡാന്‍ഡുമായി പാറുക്കുട്ടിയുടെ വീഡിയോ! പാറുവിനെ പുകഴ്ത്തുന്നത് വെറുതയല്ല!

ഉപ്പും മുളകും പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത് പാറുക്കുട്ടിയെ കാണാനാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ ദിവസവും കുറുമ്പു കാണിക്കുന്ന പാറുവിന്റെ വീഡിയോസ് പുറത്ത് വന്ന് കെണ്ടേ ഇരിക്കുകയാണ്. അടുത്തിടെ ശിവാനിയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പാറുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. അതിന് മുന്‍പ് കണ്ണട വെച്ച് സ്റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ പാറുക്കുട്ടിയ്ക്ക് ഇപ്പോള്‍ ഫാന്‍സ് ക്ലബ്ബുകളുമുണ്ട്. പാറുക്കുട്ടി ഫാന്‍സ് ക്ലബ്ബ്, ബേബി അമേയ ഫാന്‍സ് ക്ലബ്ബ് എന്നിങ്ങനെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പാറു. അതിനിടെ കട്ടപ്പനയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ അതിഗംഭീര ഡാന്‍സ് കളിച്ച് പാറു എല്ലാവരെയും അത്ഭുതപ്പെടുത്തി.

പാറുവിന്റെ വീഡിയോ

കട്ടപ്പന ക്രൈസ്റ്റ് സ്റ്റഡിസെന്റര്‍ നല്‍കി വരുന്ന ഗ്രീന്‍ ലീഫ് ടാലന്റഡ് അവാര്‍ഡ് ഉപ്പും മുളകും ടീം സ്വന്തമാക്കിയിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഋഷി എസ് കുമാര്‍, റുഹി റുസ്താഗി (ലെച്ചു), അല്‍ സാബിത്ത് (കേശു), ശിവാനി മേനോന്‍, ബേബി അമേയ (പാറുക്കുട്ടി) എന്നിവര്‍ കട്ടപ്പന ഡിവൈഎസ്പി രാജ്മോഹനില്‍ നിന്ന് സ്വീകരിച്ചു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മുതലുള്ള ദൃശ്യങ്ങളാണ് ഉപ്പും മുളകും ഫാന്‍സ് ക്ലബ്ബിന്റെ പേജുകളില്‍ നിന്നും പുറത്ത് വന്നത്. എല്ലാവരും ശ്രദ്ധിച്ചത് പാറുക്കുട്ടിയെ ആയിരുന്നു.

പാറുവിന്റെ വീഡിയോ

ലെച്ചു ആണ് പരിപാടിയിലേക്ക് പാറുക്കുട്ടിയെ എടുത്ത് കൊണ്ട് വന്നത്. മുടിയന്റെ അടിപൊളി ഡാന്‍സും വേദിയില്‍ വെച്ച് നടത്തി. ഒപ്പം കേശുവും ശിവാനിയും ഡാന്‍സ് കളിക്കാന്‍ കൂടിയെങ്കിലും തകര്‍പ്പന്‍ പ്രകടനം പാറുക്കുട്ടിയുടേതായിരുന്നു. മുടിയനൊപ്പം അല്ലെങ്കില്‍ മുടിയനെ കടത്തിവെട്ടുന്ന ഡാന്‍സ് ആയിരുന്നു പാറുക്കുട്ടി കാഴ്ച വെച്ചത്. തനിക്ക് വഴങ്ങുന്ന സ്റ്റെപ്പുകള്‍ പാട്ടിനൊപ്പം ചേര്‍ന്ന് അതിമനോഹമാക്കിയ പാറു ഏറെ നേരം നിര്‍ത്താതെ ഡാന്‍സ് കളിച്ചിരുന്നു. ഈ സമയത്തൊക്കെ പാറുക്കുട്ടി എന്ന ആരവം അവിടെ മുഴങ്ങി കേള്‍ക്കാമായിരുന്നു.

പിന്നാലെ പാറുക്കുട്ടിയുടെ മറ്റൊരു വീഡിയോ കൂടി പുറത്ത് വന്നു. ഇത്തവണ മീന്‍കാരിയുടെ രൂപത്തിലെത്തി വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പാറു. ക്യൂട്ട് എന്ന് പറഞ്ഞാല്‍ അത്രയും ക്യൂട്ടാണ് ഞങ്ങളുടെ പാറുക്കുട്ടിയെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റിടുന്നത്. ഇത് മാത്രമല്ല പാറുവിനെ കുറിച്ചുള്ള ആശങ്കകളും പലരും പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്. എല്ലാവരും കുഞ്ഞിനെ എടുത്ത് സ്‌നേഹം പ്രകടിപ്പിക്കുന്നത് അവള്‍ക്ക് തന്നെ ബുദ്ധിമുട്ടാണെന്നാണ് പലരും പറയുന്നത്. ഇതെല്ലാം പാറുവിനോടുള്ള സ്‌നേഹ കൂടുതല്‍ കൊണ്ട് പറയുന്നതാണെന്നും ചിലര്‍ കമന്റിടുന്നു.

ബേബി അമേയ എന്നാണ് യഥാര്‍ഥ പേരെങ്കിലും പാറുക്കുട്ടി എന്ന് വിളിക്കാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. തുടര്‍ച്ചയായി ഇത്രയും കാലം അഭിനയിച്ച മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി കൂടിയാണ് ബേബി അമേയ. പാറുവിനെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനാണ് പലര്‍ക്കും കൂടുതല്‍ താല്‍പര്യം. നേരത്തെ ഉപ്പും മുളകും ലൊക്കേഷനില്‍ നിന്നും ശിവാനിയ്ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പാറുവിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. തനിക്ക് ചെയ്യാന്‍ കഴിയുന്നവിധം വര്‍ക്കൗട്ട് ചെയ്ത് പാറു എല്ലാവരെയും ഞെട്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X