പാറുക്കുട്ടിയുടെ കുഞ്ഞുവാവ! അനിയനെ കിട്ടിയതില്‍ ഏറ്റവും സന്തോഷിക്കുന്നത് അവളാണ്, ചിത്രങ്ങൾ കാണാം
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഉപ്പും മുളകിനും ലഭിച്ച പിന്തുണ മറ്റ് പരമ്പരകള്‍ക്കൊന്നുമില്ലെന്ന് വേണം പറയാന്‍. അതില്‍ പ്രധാന കാരണം പരമ്പരയിലെ താരങ്ങളുടെ പ്രകടനം തന്നെയായിരുന്നു. കൂട്ടത്തില്‍ പാറുക്കുട്ടിയായി എത്തിയതോടെയായിരുന്നു പരമ്പര ഏറെയും തരംഗമായത്. ബേബി അമേയ എന്ന കുഞ്ഞുതാരം നിമിഷ നേരം കൊണ്ടാണ് കേരളക്കരയുടെ പ്രിയങ്കരിയായി മാറിയത്.
ലോക്ഡൗണില്‍ ഉപ്പും മുളകിന്റെയും ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച മുതല്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ പാറുക്കുട്ടി ഇതുവരെ എത്തിയിട്ടില്ലെന്നത് ആരാധകരെയും നിരാശയിലാക്കി. പാറു എവിടെ എന്ന് അന്വേഷിച്ച് ഫാന്‍സ് ഗ്രൂപ്പുകളില്‍ ചോദ്യവും ഉയര്‍ന്നു. ഒടുവില്‍ ബേബി അമേയയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്.
ഫോട്ടോസ്: പാറുക്കുട്ടി ഫാൻസ് ക്ലബ്

ലോക്ഡൗണില്‍ വീട്ടില്‍ പോയതോട് കൂടിയാണ് പാറുക്കുട്ടിയുടെ പുതിയ വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്. അങ്ങനെയാണ് പാറുവിന്റെ വീട്ടിലേക്ക് ഒരു കുഞ്ഞതിഥി വരുന്ന കാര്യം വാര്‍ത്തയായത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ രണ്ടാഴ്ച മുന്‍പ് ഒരു അനിയന്‍ ആണ് പിറന്നിരിക്കുന്നത്. കുഞ്ഞുവാവയെ കാണാന്‍ ആശുപത്രിയിലെത്തിയ പാറുക്കുട്ടിയുടെ ചിത്രങ്ങള്‍ വലിയ തരംഗമായിരുന്നു. കുഞ്ഞുവാവയെ മടിയില്‍ ഇരുത്തി കളിപ്പിക്കുന്ന പാറുവിന്റെ ചിത്രങ്ങളായിരുന്നു ഇതെല്ലാം.

ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്ന ഉപ്പും മുളകിന്റെയും സംപ്രേക്ഷണം കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും ആരംഭിച്ചിരുന്നു. ബാലുവിനും നീലുവിനുമൊപ്പം മുടിയനും കേശുവും ശിവാനിയും മാത്രമേ മക്കളായി പാറമട വീട്ടിലുള്ളു. ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും മാറിയതോടെ എല്ലാവരും നിരാശയിലായിരുന്നു. ഇപ്പോള്‍ പാറുക്കുട്ടിയെയുംകാണാനില്ലെന്ന് പരാതിയുമായി ആരാധകരുമെത്തി. എന്നാല്‍ കുഞ്ഞനിയന്‍ വന്നതോടെ കുടുംബത്തോടൊപ്പം നാട്ടിലാണ് പാറു. ഉടനെ ലൊക്കേഷനിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുന്നത് പുതിയ ചില ചിത്രങ്ങളാണ്.

കുഞ്ഞുവാവ വന്നതോടെ അവനെ കളിപ്പിക്കുകയാണ് ചേച്ചി കൂടിയായ പാറുക്കുട്ടി. ഹോസ്പിറ്റലില്‍ നിന്നും വീട്ടിലെത്തിയ കുഞ്ഞനിയനെ സ്‌നേഹിച്ചും ലാളിക്കുകയുമൊക്കെയാണ് കുഞ്ഞുതാരം. പാറുക്കുട്ടിയുടെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് പുതിയ ഫോട്ടോസ് വന്നിരിക്കുന്നത്. ഉറങ്ങി കിടക്കുന്ന അനിയനൊപ്പം കിടക്കുകയും അവന്റെ തലയില്‍ തലോടുകയും ചെയ്യുകയാണ് പാറു. അനിയനെ കിട്ടിയതില്‍ ഏറ്റവും സന്തോഷം പാറുക്കുട്ടിയ്ക്ക് ആണെന്നാണ് അമ്മ പറയുന്നത്. മുഴുവന്‍ സമയവും അനിയനൊപ്പം തന്നെയാണ് അവളെന്നും അമ്മയായ ഗംഗ പറയുന്നു.

പാറുക്കുട്ടി അധികം വൈകാതെ തന്നെ പരമ്പരയിലേക്ക് തിരികെ വരണമെന്ന ആവശ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഓച്ചിറ ആണ് ബേബി അമേയയുടെ സ്വദേശം. ഓച്ചിറയില്‍ പച്ചക്കറി കട നടത്തുകയാണ് അച്ഛന്‍ അനില്‍ കുമാര്‍. ഇവിടെ നിന്നുമാണ് എറണാകുളത്ത് വെച്ച് നടക്കുന്ന ലൊക്കേഷനിലേക്ക് പാറുവിനെയും കൊണ്ട് മാതാപിതാക്കള്‍ വന്നിരുന്നത്. കൊറോണ കാരണം കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കുഞ്ഞുങ്ങളെ പുറത്ത് ഇറക്കാന്‍ പാടില്ല. അതിനാല്‍ പാറുവിന്റെ വരവ് ഇനിയും നീളുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications