ആദ്യമായി ഡയലോഗ് പറഞ്ഞ് പാറുക്കുട്ടി! മുടിയന്‍ കരഞ്ഞ് പോയി! കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമിതാ!
കണ്ണീര്‍ സീരിയലുകള്‍ കൊണ്ട് സമ്പുഷ്ടമായ മലയാളികളുടെ വൈകുന്നേരങ്ങളെ ചിരിപ്പൂരമാക്കി മാറ്റിയ പരമ്പരയാണ് ഉപ്പും മുളകും. സാധാരണ കണ്ട് വന്ന സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി വെബ് സീരിസായിട്ടായിരുന്നു ഫഌവേഴ്‌സ് ചാനലില്‍ ഉപ്പും മുളകും സംപ്രേക്ഷണം ചെയ്തിരുന്നത്. ഒരു കുടുംബകഥയെ ഹാസ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് ഷോ ഇത്രയും ഹിറ്റാവാന്‍ കാരണം.
നാല് മക്കളും അച്ഛനും അമ്മയുമായി കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് അഞ്ചാമത് ഒരു കുഞ്ഞ് കൂടി പിറന്നിരുന്നു. പാറുക്കുട്ടി എന്ന് വിളിക്കുന്ന ഈ കൊച്ചു സുന്ദരിയാണ് ഇന്ന് മലയാളക്കരയെ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ പാറുക്കുട്ടിയെ കാണാന്‍ വേണ്ടിയാണ് പലരും ഉപ്പും മുളകും കാണുന്നത് തന്നെ. പാറു ആദ്്യമായി സ്‌ക്രീപ്റ്റിലെ ഡയലോഗ് പറഞ്ഞു എന്നതാണ് ഏറ്റവും പുതിയ വിശേഷം.

ഉപ്പും മുളകിലെ പാറുക്കുട്ടി
ജനിച്ച് വീണതിന് പിന്നാലെ ഉപ്പും മുളകിവും അഭിനയിച്ച് തുടങ്ങി കൊച്ചു സുന്ദരിയാണ് ബേബി അമേയ. പാര്‍വ്വതി എന്ന പേരിലാണ് സീരിയലില്‍ അറിയപ്പെടുന്നത്. എല്ലാവരും സ്‌നേഹത്തോടെ പാറുക്കുട്ടിയെന്ന് വിളിക്കും. പാറുക്കുട്ടി കൂടി വന്നതോടെ ഉപ്പും മുളകും ഒന്നും കൂടി സംഭവബഹുലമായി എന്ന് വേണം പറയാന്‍. അടുത്തിടെയായിരുന്നു പാറുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഓരോ ദിവസം കഴിയുംതോറും അഭിനയിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് പാറു.
ഡയലോഗ് പറഞ്ഞു!!
ഉപ്പും മുളകും ടീം പുറത്ത് വിട്ടൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. പാറുക്കുട്ടി ആദ്യമായി സ്‌ക്രീപ്റ്റിലെ ഡയലോഗ് പറഞ്ഞെന്നാണ് ഇതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. വീട്ടില്‍ നിന്നും പുറത്തേക്ക് പോവാനിറങ്ങുന്ന മുടിയന്‍ പാറുക്കുട്ടിയ്ക്ക് ടാറ്റ കൊടുക്കുന്നു. മുടിയനെ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്ന പാറുക്കുട്ടിയാണ് വീഡിയോയിലുള്ളത്. സത്യത്തില്‍ ആ വിളി കേട്ട് മുടിയനും വികാരഭരിതനായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയായിരിക്കും വെറും ഒരു വയസ് മാത്രമുള്ള ഈ പാറുക്കുട്ടി.

കേശുവിനും സ്‌നേഹം
ഇരുന്ന ബെഞ്ച് ഒടിഞ്ഞ് വീണതോടെ കടുത്ത നിരാശയോടെയായിരുന്നു കേശു സ്‌കൂളില്‍ നിന്നും വന്നത്. എല്ലാവരും തടിയന്‍ എന്ന് വിളിക്കുന്നതില്‍ മനംനൊന്ത കേശു പട്ടിണി കിടക്കാന്‍ തീരുമാനിക്കുകയാണ്. ഇതറിഞ്ഞ് കുടുംബം ഒന്നടങ്കം കേശുവിനെ സമാധാനിപ്പിക്കുന്നു. ഒടുവില്‍ ബിരിയാണി കൊടുത്ത് കൊണ്ടാണ് കേശു പട്ടിണി സമരം അവസാനിപ്പിക്കുന്നത്. ആദ്യം അച്ഛന്‍ ബാലു വാരിക്കൊടുത്തെങ്കില്‍ പിന്നീട് അക്കാര്യം പാറുക്കുട്ടി ഏറ്റെടുത്തു. ചേട്ടന് ചോറ് വാരികൊടുക്കുന്ന പാറുവിന്റെ സ്‌നേഹം കേരളക്കര ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത് കണ്ടതില്‍ ഏറ്റവും ക്യൂട്ടായ വീഡിയോ ഇതാണെന്നാണ് ആരാധകര്‍ പറയുന്നത്.

ജനപ്രിയ പരമ്പര
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. സാധാരണ സീരിയലുകള്‍ പോലെ തുടര്‍ച്ചയായി ഒരു കഥ പറഞ്ഞ് പോവുന്നില്ല എന്നതാണ് പരിപാടിയെ വേറിട്ട് നിര്‍ത്തുന്നത്. തമാശകള്‍ നിറച്ച് യഥാര്‍ത്ഥ കുടുംബ ജീവിതത്തില്‍ നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങളാണ് ഉപ്പും മുളകിലൂടെയും പറയുന്നത്. കുട്ടികളും മാതാപിതാക്കളുമടക്കം കുടുംബ പ്രേക്ഷകരാണ് ഉപ്പും മുളകിന്റെയും ആരാധകര്‍. ബാലചന്ദ്രന്‍ തമ്പി എന്ന അച്ഛന്‍, നീലിമ ബാലചന്ദ്രന്‍ എന്ന അമ്മയും ഇവരുടെ നാല് മക്കളായി വിഷ്ണു, ലച്ചു, കേശു, ശിവാനി, പാര്‍വ്വതി എന്നിങ്ങനെ ഏഴ് പേരടങ്ങിയ കുടുംബമാണ് ഉപ്പും മുളകിലുള്ളത്.

800 എപ്പിസോഡുകള്‍ പിന്നിട്ടു
ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ 2015 ഡിസംബര്‍ പതിനാലിന് സംപ്രേക്ഷണം ആരംഭിച്ച പരമ്പര നിലവില്‍ 800 എപ്പിസോഡുകള്‍ വിജയകരമായി പിന്നീട്ടിരിക്കുകയാണ്. ഫെബ്രുവരി 26 എത്തിയപ്പോഴാണ് ഉപ്പും മുളകും 800 എപ്പിസോഡ് എത്തിയത്. ഓരോ ദിവസവും തമാശ നിറഞ്ഞതും വ്യത്യസ്തവുമായ സന്ദേശമാണ് ഉപ്പും മുളകും പ്രേക്ഷകന് നല്‍കി കൊണ്ടിരിക്കുന്നത്. സാധാരണ പരമ്പരകള്‍ക്കൊന്നും ലഭിക്കാത്ത പിന്തുണയാണ് ഉപ്പും മുളകിനും ലഭിക്കാറുള്ളത്.

ഫാന്‍സ് ക്ലബ്ബുകള്‍
സിനിമാ താരങ്ങളെ പോലെ ഉപ്പും മുളകിനും അതിലെ താരങ്ങള്‍ക്കും വലിയ ഫാന്‍സ് ക്ലബ്ബുകളുണ്ട്. ബിജു സോപാനത്തിന്റെ പേരില്‍ ഗള്‍ഫില്‍ നിന്നുള്ള ഫേസ്ബുക്ക് പേജുകളും സജീവമാണ്. ഉപ്പും മുളകും ഹിറ്റായതോടെ സിനിമയിലേക്ക് നിരവധി അവസരങ്ങള്‍ ബിജുവിന് ലഭിച്ചിരുന്നു. ബാലുവിനെ പോലെ തന്നെ കേശു, ശിവാനി, ലച്ചു, എന്നിവര്‍ക്കും വലിയൊരു വിഭാഗം ആരാധക പിന്തുണയുണ്ട്. ഇപ്പോള്‍ കുടുംബത്തിലെ ഇളയപുത്രിയായ പാറുക്കുട്ടിയാണ് ഏറ്റവുമധികം ആരാധകരെ സമ്പാദിച്ചിരിക്കുന്നത്.


Click it and Unblock the Notifications