പാറുക്കുട്ടിയുടെ തല മാത്രമേ കാണാനുള്ളു! മുടിയന്റെ മുടി ബാക്കി എല്ലാം മറച്ചു, ചിത്രങ്ങള്‍ കാണാം
ഉപ്പും മുളകും താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പാറുക്കുട്ടിയുടെ വരവോട് കൂടിയാണ് ഉപ്പും മുളകിനും ആരാധകര്‍ കൂടിയത്. ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള ബാലതാരമാണ് പാറുക്കുട്ടി. അടുത്തിടെ പൊതുവേദിയില്‍ നിന്നും ഡാന്‍സ് കളിക്കുന്ന പാറുവിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പാറുവിന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് മുടിയന്‍.

പാറുവിനെ ചുമലിലേറ്റി നില്‍ക്കുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ മുടിയന്‍ പുറത്ത് വിട്ടത്. രസകമരായ കാര്യം മുടിയന്റെ മുടി കാരണം പാറുവിനെ കാണാന്‍ പറ്റുന്നില്ലെന്നുള്ളതായിരുന്നു. പാവം എന്റെ പാറുന്റെ തല മാത്രം കാണാന്‍ പറ്റുന്നുള്ളു. ബാക്കിയെല്ലാം എന്റെ മുടി കൊണ്ടു പോയി. എന്നും പറഞ്ഞാണ് ഋഷി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
പാറുക്കുട്ടിയ്ക്ക് സ്‌നേഹാശംസകള്‍അറിയിച്ച് നിരവധി ആളുകളാണ് എത്തുന്നത്. പാറുവിന്റെ തല എങ്കിലും കാണുന്നുണ്ടല്ലോ അത് തന്നെ വലിയ ഭാഗ്യമാണെന്നാണ് പോസ്റ്റിന് താഴെ ആരാധകരുടെ അഭിപ്രായം. ഋഷിയുടെ മുടിയെ കുറിച്ചുള്ള കമന്റുകളും ധാരളമായി വന്ന് കൊണ്ടിരിക്കുകയാണ്. ഉപ്പും മുളകിലും പാറുക്കുട്ടി ആദ്യമെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ നോക്കിയത് മുടിയനായിരുന്നു. ഇടയ്ക്ക് പാറുവിനെ ഡാന്‍സ് കളിപ്പിക്കുന്ന മുടിയന്റെ വീഡിയോ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.


Click it and Unblock the Notifications











