ഉപ്പും മുളകിലെ പാറുക്കുട്ടി ആദ്യമായി പാട്ടുപാടി! ശരിക്കും ഞെട്ടിച്ചു! വീഡിയോ കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. സീരിയല്‍ വിരോധികള്‍ പോലും വിടാതെ കാണുന്ന പരമ്പരയാണിത്. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. താരങ്ങള്‍ക്കായി ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. നേരത്തെ കേശുവും ശിവയും ലച്ചുവുമൊക്കെയാണ് തിളങ്ങിയതെങ്കില്‍ ഇപ്പോഴിതാ ആ സ്ഥാനത്ത് പാറുക്കുട്ടിയാണ്. പാര്‍വതി ബാലചന്ദ്രനെന്ന പാറുക്കുട്ടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പാറുക്കുട്ടിയെ കാണാനായാണ് പരമ്പര കാണുന്നതെന്ന് പറയുന്നവരും കുറവല്ല. സ്‌ക്രിപ്റ്റിലെ ഡയലോഗ് പറഞ്ഞായിരുന്നു നേരത്തെ പാറുക്കുട്ടി ഞെട്ടിച്ചത്. കരുനാഗപ്പള്ളി സ്വദേശിനിയായ അമേയയാണ് പാറുക്കുട്ടിയായി എത്തുന്നത്. നാലാമത്തെ മാസം മുതല്‍ പാറുക്കുട്ടി പരമ്പരയിലുണ്ട്. മുടി മൊട്ടയാക്കിയതും പിറന്നാളാഘോഷവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പാറുക്കുട്ടി ചേട്ടാ എന്ന് വിളിച്ചപ്പോള്‍ മുടിയന്‍ വികാരധീനനായിരുന്നു. പട്ടിണി കിടന്ന കേശുവിന് ബിരിയാണി വാരിക്കൊടുക്കുന്ന പാറുക്കുട്ടിയേയും പരമ്പരയില്‍ കണ്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി എത്തുകയാണ് പാറുക്കുട്ടി.

പാറുക്കുട്ടിയുടെ പാട്ട്

പാറുക്കുട്ടിയുടെ പാട്ട്

സംസാരിക്കാന്‍ മാത്രമല്ല പാട്ടും പഠിച്ച് തുടങ്ങിയിരിക്കുകയാണ് പാറുക്കുട്ടി. ലച്ചുവാണ് പാട്ട് പഠിപ്പിച്ച് കൊടുത്തത്. പാറുവിന്റെ പാട്ടിന്‍രെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുതിയ പ്രമോ വീഡിയോയിലാണ് ഇവരുടെ പാട്ടുള്ളത്. നേരത്തെ ബാലുവിനേയും നീലുവിനേയുമൊക്കെ വിളിക്കാന്‍ പറഞ്ഞപ്പോഴും പാറു അതനുസരിച്ചിരുന്നു. ക്യൂട്ട് പാറുക്കുട്ടിയുടെ പാട്ടാണ് ഇനി വൈറലാവുന്നത്.

നെയ്യാറ്റിന്‍കരയില്‍ നിന്നും ചിറ്റപ്പനെത്തി

നെയ്യാറ്റിന്‍കരയില്‍ നിന്നും ചിറ്റപ്പനെത്തി

ചേട്ടനേയും കുടുംബത്തേയും കാണാനായി നെയ്യാറ്റിന്‍കരയില്‍ നിന്നും സുരേന്ദ്രന്‍ കൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ കട തകര്‍ച്ചയിലാണെന്നും അത് പൂട്ടിയാലോ എന്നാലോചിക്കുകയാണെന്നുമായിരുന്നു അദ്ദേഹം കുട്ടിപ്പട്ടാളങ്ങളോട് പറഞ്ഞത്. ചിറ്റപ്പന്‍രെ നീക്കത്തെ അനുകൂലിക്കുകയാണ് മുടിയനും സംഘവും.

ജോണി ജോണി

ജോണി ജോണി

ജോണി ജോണി യേസ് പപ്പ എന്ന ഗാനമാണ് പാറുക്കുട്ടി പാടിയത്. ജോണി ജോണഇ എന്ന് ലച്ചു പാടിയപ്പോള്‍ പപ്പയെന്ന് പാറു പാടുന്ന രംഗങ്ങളാണ് പുതിയ പ്രമോയിലുള്ളത്. ഈറ്റിങ് ഷുഗര്‍ എന്ന ചോദിച്ചപ്പോള്‍ നോ പപ്പയെന്നും പാറുക്കുട്ടി പറയുന്നുണ്ട്. പാറുക്കുട്ടിയുടെ പാട്ടിന്‍രെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.

പൈസ കിട്ടുന്നില്ല

പൈസ കിട്ടുന്നില്ല

നാളെ വൈകുന്നേരത്തിനുള്ളില്‍ തന്‍രെ പൈസ ലഭിച്ചില്ലെങ്കില്‍ തന്റെ സ്വഭാവമറിയുമെന്ന് പറഞ്ഞ് ആരെയോ സുരേന്ദ്രന്‍ ഫോണില്‍ വിരട്ടിയിരുന്നു. ആ പൈസ കിട്ടാന്‍ പോവുന്നില്ലെന്നായിരുന്നു ശിവ പറഞ്ഞത്. കട പൂട്ടി താക്കോല്‍ അപ്പൂപ്പന്റെ കൈയ്യില്‍ കൊടുക്കാനായിരുന്നു കേശു നിര്‍ദേശിച്ചത്. ഇക്കാര്യം അച്ഛന്‍ കേള്‍ക്കേണ്ടെന്നും അത് തന്റെ പേരില്‍ എഴുതിത്തരാന്‍ പറയുമെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്.

കേശുവിന്റെ  ഡയലോഗ്

കേശുവിന്റെ ഡയലോഗ്

ചിറ്റപ്പനോട് താന്‍ ഒരിക്കല്‍ക്കൂടി പറയുകയാണെന്നും ആ കട പൂട്ടുന്നതാണ് നല്ലതെന്നുമുള്ള കേശുവിന്റെ ഡയലോഗിന് പിന്നിലെ ദുരൂഹതയെക്കുറിച്ചാണ് സുരേന്ദ്രന്‍ ചിന്തിച്ചത്. നേരത്തെ തന്നെ കട നോട്ടമിട്ടിരുന്ന ബാലു പറഞ്ഞ് പറയിപ്പിച്ച ഡയലോഗാണോ അതെന്നും സംശയമുണ്ട്. അച്ഛന്റെ വലംകൈയായ കേശുവിന്റെ മാസ്സ് ഡയലോഗും ശ്രദ്ധിക്കപ്പെടാറുണ്ട്.

പ്രമോ വീഡിയോ കാണാം

പാറുക്കുട്ടിയുടെ പാട്ട് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X