For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാറുക്കുട്ടിയുടെ വര്‍ക്കൗട്ട് വീഡിയോ! ശിവാനിയ്‌ക്കൊപ്പമുള്ള പാറുവിന്റെ വീഡിയോ പങ്കുവെച്ച് മുടിയന്‍

  |

  മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയാണ് ബേബി അമേയ. ഈ പേര് പറഞ്ഞാല്‍ പെട്ടെന്ന് ആര്‍ക്കും മനസിലാകില്ല. ഉപ്പും മുളകിലെയും പാറുക്കുട്ടി എന്ന് തന്നെ വേണം പറയാന്‍. ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെയുമാണ് പാറുക്കുട്ടി പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. പിന്നീട് കേരളത്തില്‍ പാറുക്കുട്ടി വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.

  parukutty

  പാറുവിന്റെ പല രസകരമായ വീഡിയോസും സോഷ്യല്‍ മീഡിയ വഴി വൈറലാവാറുണ്ട്. ഇപ്പോഴിതാ മുടിയന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് വൈറാലവുന്നത്. ഉപ്പും മുളകും ലൊക്കേഷനില്‍ നിന്നും ശിവാനിയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പാറുവിന്റെ വീഡിയോ ആയിരുന്നു ഋഷി പങ്കുവെച്ചത്. പാറുക്കുട്ടി പൊളിച്ചു എന്നാണ് മുടിയന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പലതും.

  ഉപ്പും മുളകും കുടുംബത്തില്‍ ശിവാനിയെ ആണ് പാറുവിന് ഏറ്റവും ഇഷ്ടമെന്ന് പാറുക്കുട്ടിയുടെ അമ്മ തന്നെ തുറന്ന് പറഞ്ഞിരുന്നു. പാറുവിനൊപ്പം കളിക്കാന്‍ കൂടുതന്നത് കൊണ്ടാണ് സ്‌നേഹം കൂടുതല്‍. കേശുവിനോടും അങ്ങനെ തന്നെയാണ്. ഓണ്‍സ്‌ക്രീനില്‍ രണ്ട് ചേട്ടന്മാരുണ്ടെങ്കിലും കേശുവിനെ മാത്രമാണ് ചേട്ടാ എന്ന് വിളിക്കുന്നത്. വിഷ്ണുവിനെ മുടിയാ എന്നാണ് വിളിക്കുന്നതെന്നും പാറുവിന്റെ അമ്മ പറഞ്ഞിരുന്നു.

  English summary
  Uppum Mulakum Parukutty's Workout Video With Shivani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X