മലയാളത്തിലെ ഏറ്റവും ക്യൂട്ടായ വാവ! ബേബി ശ്യാമിലിയെ വരെ കടത്തിവെട്ടി മാസ് കാണിച്ച് പാറുക്കുട്ടി!!

ഫ്ലവേഴ്‌സ് ചാനലില്‍ ആരംഭിച്ച എല്ലാ പരിപാടികളും തന്നെ ജനപ്രിയമായി മാറിയവയാണ്. അതില്‍ പ്രധാനം ഉപ്പും മുളകുമായിരുന്നു. 800 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ഉപ്പും മുളകും വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. ഇപ്പോള്‍ ഷോയിലെ പ്രധാന ആകര്‍ഷണം പാറുക്കുട്ടിയാണ്. ജനിച്ച് വീണതിന് പിന്നാലെ ഉപ്പും മുളകിവും അഭിനയിച്ച് തുടങ്ങി കൊച്ചു സുന്ദരിയായ പാറുക്കുട്ടി കേരളക്കരയുടെ സ്‌നേഹവാത്സല്യങ്ങള്‍ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ നിറയെ നിറഞ്ഞ് നില്‍ക്കുന്നത് പാറുക്കുട്ടിയാണ്. സാധാരണ കുഞ്ഞുവാവകള്‍ സംസാരിക്കാന്‍ ആരംഭിക്കുമ്പോള്‍ വിളിക്കുന്ന അച്ഛാ, അമ്മേ, ചേട്ടാ ചേച്ചി എന്നിവയൊക്കെയാണ് പാറുക്കുട്ടിയും പറയുന്നത്. എന്നാല്‍ ടെലിവിഷനിലൂടെ വരുമ്പോള്‍ അതിനൊരു പുതുമ അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഈ ചെറുപ്രായത്തില്‍ ഇത്രയുമധികം ആരാധകരെ സ്വന്തമാക്കിയ പാറുവിനെ ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്.

 പാറുക്കുട്ടി റോക്ക്‌സ്

പാറുക്കുട്ടി റോക്ക്‌സ്

ഇത്രയും ചെറിയ പ്രായത്തില്‍ അഭിനേത്രിയായ മറ്റൊരു താരവും കേരളത്തില്‍ ഉണ്ടാവില്ല. ബാലതാരങ്ങളായി ഒരുപാട് പേര്‍ വന്ന് പോയിട്ടുണ്ടെങ്കിലും ജനിച്ച് വീണ് നാല് മാസം മുതല്‍ നിരന്തരം ക്യാമറയ്ക്ക് മുന്നില്‍ ജീവിച്ച് കൊണ്ടിരിക്കുന്ന താരമാണ് ബേബി അമേയ. ഉപ്പും മുളകും കുടുംബത്തില്‍ പിറന്ന അഞ്ചാമത്തെ മോളുടെ വേഷത്തില്‍ അഭിനയിക്കുന്ന ബേബി അമേയ പാര്‍വ്വതി എന്ന പേരിലാണ് പരമ്പരയില്‍ അറിയപ്പെടുന്നത്. പാറുക്കുട്ടി കൂടി വന്നതോടെ ഉപ്പും മുളകും ഒന്നും കൂടി സംഭവബഹുലമായി എന്ന് വേണം പറയാന്‍. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയായിരിക്കും വെറും ഒരു വയസ് മാത്രമുള്ള ഈ പാറുക്കുട്ടി. ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ പ്രിയപുത്രിയായി മാറിയത് പാറുക്കുട്ടിയായിരുന്നു.

ക്യൂട്ടായ വീഡിയോ

അടുത്തിടെയായിരുന്നു പാറുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിന്നാലെ പാറുക്കുട്ടി ആദ്യമായി സ്‌ക്രീപ്റ്റിലെ ഡയലോഗും പറഞ്ഞു. വീട്ടില്‍ നിന്നും പുറത്തേക്ക് പോവാനിറങ്ങുന്ന മുടിയന്‍ പാറുക്കുട്ടിയ്ക്ക് ടാറ്റ കൊടുക്കുന്നു. മുടിയനെ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്ന പാറുക്കുട്ടിയെ കൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചതായിരുന്നു. സത്യത്തില്‍ ആ വിളി കേട്ട് മുടിയനും പ്രേക്ഷകരും ഒരുപോലെ വികാരഭരിതരായെന്ന് പറയാം. മുടിയന് ഒപ്പമുള്ളത് മാത്രമല്ല മറ്റൊരു ചേട്ടനായ കേശുവിന് ചോറ് വാരികൊടുക്കുന്ന പാറുവിന്റെ സ്‌നേഹം കേരളക്കര ഏറ്റെടുത്തിരുന്നു. അടുത്ത് കണ്ടതില്‍ ഏറ്റവും ക്യൂട്ടായ വീഡിയോ ഇതാണെന്നാണ് ആരാധകര്‍ പറയുന്നത്.

 തേങ്ങ കള്ളനെ പിടിച്ചു

തേങ്ങ കള്ളനെ പിടിച്ചു

അടുത്തിടെ ഒരു എപ്പിസോഡില്‍ ഒരു കുറ്റാന്വേഷക ആയതിന്റെ നിര്‍വൃതിയിലാണ് പാറുക്കുട്ടി. ബാലു വിറ്റ തേങ്ങകളില്‍ മുപ്പതോളം തേങ്ങ കാണാതെ പോയിരുന്നു. ഇത് ആരായിരിക്കും എടുത്തത് എന്ന് അറിയാന്‍ എല്ലാവരും അന്വേഷണത്തിലായിരുന്നു. ഒടുവില്‍ പാറുക്കുട്ടിയാണ് ഒരു തേങ്ങയും പൊക്കിപിടിച്ച് കൊണ്ട് വന്ന് കള്ളനെ പിടികൂടിയത്. മുടിയന്റെ മുറിയില്‍ നിന്നുമായിരുന്നു പാറുവിന് തേങ്ങ കിട്ടിയത്. ഇതോടെ തേങ്ങ മോഷ്ടിച്ചത് ആരാണെന്നുള്ള കാര്യത്തിന് ഒരു തീരുമാനമായിരിക്കുകയാണ്. തേങ്ങ കണ്ടുപിടിക്കുകയും കുടുംബത്തില്‍ പുതിയ കുറ്റാന്വേഷകയെ കിട്ടിയതിന്റെയും സന്തോഷത്തോടെയായിരുന്നു ആ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്.

മനസ് കവര്‍ന്ന നായിക

മനസ് കവര്‍ന്ന നായിക

ഉപ്പും മുളകും 807-ാം എപ്പിസോഡിലെ ക്ലൈമാക്‌സില്‍ മാസ് ഡയലോഗ് കൊണ്ട് 33.3 മില്യണ്‍ ജനങ്ങളുടെ മനസ് കവര്‍ന്ന നായിക. അഭിമാനത്തോടെ ഞങ്ങള്‍ ഏത് ലോകത്തിന് മുന്നിലും വിളിച്ച് പറയും അത് ശൂലുംകുടി വീട്ടില്‍ ബാലചന്ദ്രന്‍ തമ്പിയുടെ മകള്‍ പാര്‍വ്വതി ബാലചന്ദ്രന്‍ തമ്പിയാണെന്ന്.

മാസല്ല മരണമാസ്

മാസല്ല മരണമാസ്

തേങ്ങ പോയ സങ്കടത്തില്‍ ഇരിക്കുന്ന കുുംബത്തിന് മുന്നിലേക്ക് കള്ളനെ പിടിച്ചതിന് ശേഷം തേളും ചെരിച്ച് തേങ്ങയും കൈയില്‍ പിടിച്ച് ഒരു വരവായിരുന്നു പാറുക്കുട്ടി. ഇത് കണ്ടതോടെ മാസ് എന്നല്ല മരണമാസ് എന്‍ട്രിയാണെന്ന് വേണം പറയാന്‍.

നിറയെ ഭാവങ്ങള്‍

നിറയെ ഭാവങ്ങള്‍

ഈ പ്രായത്തില്‍ തന്നെ പല ഭാവങ്ങളിലുള്ള പ്രകടനം കാഴ്ച വെക്കാന്‍ പാറുക്കുട്ടിയ്ക്ക് കഴിയുന്നുണ്ടെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

 ലാലേട്ടന്‍ റൈറ്റ് നൗ

ലാലേട്ടന്‍ റൈറ്റ് നൗ

മിമിക്രി വേദികളിലും മറ്റുമായി മോഹന്‍ലാലിനെ അനുകരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ലാലിനെ അനുകരിക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് തോള് ചെരിച്ചുള്ള നടത്തമായിരിക്കും. പാറുക്കുട്ടി ചെയ്തും അതായിരുന്നു. ഇത് കണ്ട് അത്ഭുതപ്പെടാനെ നിവര്‍ത്തിയുള്ളു.

ദുരന്തങ്ങളായിരിക്കും..

ദുരന്തങ്ങളായിരിക്കും..

നല്ല പ്രതികരണം ലഭിച്ചാലും ഉപ്പും മുളകിനും ഡിസ്‌ലൈക്ക് ചെയ്യുന്നവരുണ്ട്. പാറുക്കുട്ടിയെ കണ്ടിട്ടും ആ എപ്പിസോഡിന് ഡിസ്‌ലൈക്ക് ചെയ്യുന്നവരാണ് യഥാര്‍ഥ ദുരന്തങ്ങള്‍.

ക്യൂട്ട് മാസ് പാറു

ക്യൂട്ട് മാസ് പാറു

അവതാരപ്പിറവികളുടെ മുഴുവന്‍ രൗദ്രഭാവവും ആവാഹിച്ച് സ്വന്തം ചേട്ടന്റെ കള്ളത്തരം പൊളിച്ച ഇവളുടെ പേരാണ് പാറുക്കുട്ടി. ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ ഇവിടെ ഒരു കള്ളത്തരവും നടക്കില്ല. അതെല്ലാം അതിമോഹമാണെന്നാണ് പാറുക്കുട്ടി പറയുന്നത്.

 പാറുക്കുട്ടിയുടെ മാസ്

പാറുക്കുട്ടിയുടെ മാസ്

തേങ്ങ കള്ളനെ പിടിച്ചു കൊടുത്ത് തൊണ്ടിമുതലും കൊണ്ട് നെഞ്ച് വിരിച്ച് ഒരു വരവായിരുന്നു. മാസെന്ന് പറഞ്ഞാല്‍ പോരാ. നല്ല ഒന്നാന്തരം ക്യൂട്ട് മാസാണെന്ന് വേണം പറയാന്‍.

 പാറുക്കുട്ടിയുടെ പിറന്നാള്‍

പാറുക്കുട്ടിയുടെ പിറന്നാള്‍

മിനിസ്‌ക്രീനിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയായ പാറുക്കുട്ടിയുടെ ജന്മദിനം അടുത്തിടെയായിരുന്നു ആഘോഷിച്ചത്.

രണ്ട് വാവകള്‍

രണ്ട് വാവകള്‍

നിലവില്‍ കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് വാവകള്‍ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ ഒന്ന് പാറുക്കുട്ടിയാണ്. മറ്റൊന്ന് ദുല്‍ഖര്‍ സല്‍മാന്റെ മറിയം അമീറ സല്‍മാനാണ്.

 വോട്ടിംഗ്

വോട്ടിംഗ്

ബാലതാരമായി എത്തി ഞെട്ടി താരമായിരുന്നു ബേബി ശ്യാമിലി. പാറുക്കുട്ടിയ്ക്കാണോ ബേബി ശ്യാമിലിയ്ക്കാണോ ഇവിടെ ഏറ്റവുമധികം ഫാന്‍സ് എന്ന് ചോദിച്ച് ഓണ്‍ലൈന്‍ വോട്ടിംഗ് വരെ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X