അപ്പൂപ്പന് ഉമ്മ കൊടുത്ത് പാറുക്കുട്ടി! ഉപ്പും മുളകിന്റെയും ലൊക്കേഷനില്‍ നിന്നുള്ള ക്യൂട്ട് ചിത്രം

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുതാരമാണ് ബേബി അമേയ. ഉപ്പും മുളകിലുടെയും മിനിസ്‌ക്രീനിലേക്ക് എത്തിയ അമേയ പാറുക്കുട്ടി എന്ന കഥപാത്രത്തെ അവതരിപ്പിച്ചാണ് കൈയടി നേടിയത്. ജനിച്ച് നാല് മാസം പ്രായമുള്ളപ്പോഴായിരുന്നു പാറുക്കുട്ടിയായി അമേയ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് സ്ഥിരമാവുകയായിരുന്നു.

ഇപ്പോള്‍ ഒര്‍ജിനല്‍ പേരിനെക്കാള്‍ പാറുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയായി പാറുക്കുട്ടി മാറി. ഇപ്പോള്‍ പാറുവിന്റെ രസകരമായ വീഡിയോസാണ് സോഷ്യല്‍ മീഡിയ നിറയെ. ലൊക്കേഷനില്‍ നിന്നുള്ളതും അല്ലാത്തതുമായ ചിത്രങ്ങളും വീഡിയോസും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പാറുക്കുട്ടിയുടെ ചിത്രം

അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ കഥയായിരുന്നു ഉപ്പും മുളകും അവതരിപ്പിച്ച് കൊണ്ടിരുന്നത്. ബാലുവും നീലുവും മക്കളും ചേര്‍ന്ന് ഒത്തിരി പ്രേക്ഷകരെ സ്വന്തമാക്കി. ആയിരം എപ്പിസോഡിനോട് അടുത്ത് കൊണ്ടിരിക്കുന്ന ഷോ യിലേക്ക് ഒരു കുഞ്ഞ് താരം കൂടി എത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. മറ്റ് താരങ്ങള്‍ക്കൊന്നും ലഭിക്കാത്ത സ്വീകാര്യതായിയരുന്നു പാറുക്കുട്ടിയ്ക്ക് ലഭിച്ചത്. ഇപ്പോള്‍ കേരളത്തിലെ സെലിബ്രിറ്റികളില്‍ ഒരാളാണ് ഒന്നരവയസുകാരിയായ ബേബി അമേയ.

പാറുക്കുട്ടിയുടെ ചിത്രം

ഇതിനകം സമ്മാനങ്ങളും അംഗീകാരങ്ങളുമെല്ലാം പാറുക്കുട്ടിയെ തേടി എത്തി കൊണ്ടിരിക്കുകയാണ്. പാറുക്കുട്ടിയുടെ കുസൃതികളും ചിരിയും ബഹളങ്ങളും കാണാന്‍ വേണ്ടിയാണ് ഇന്ന് പലരും ഉപ്പും മുളകും കാണാനെത്തുന്നത്. സീരിയലിന് പുറത്തും ഇത് തന്നെയാണ് അവസ്ഥ. പണ്ട് കേശുവും ശിവയുമായിരുന്നെങ്കില്‍ ഇന്ന് പാറുവിന്റെ വീഡിയോസും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ഇപ്പോഴിതാ അപ്പൂപ്പന്‍ (ബാലുവിന്റെ അച്ഛന്‍) മാധവന്‍ തമ്പിയ്ക്ക് ഒപ്പമുള്ള പാറുവിന്റെ ചിത്രങ്ങളാണ് തരംഗമാവുന്നത്. അപ്പൂപ്പന്റെ കൈയിലിരുന്ന് കൊഞ്ചുന്ന പാറു ഉമ്മ കൊടുക്കുന്നുമുണ്ട്.

 പാറുക്കുട്ടിയുടെ ചിത്രം

ദിവസങ്ങള്‍ക്ക് മുന്‍പ് ലൊക്കേഷനില്‍ നിന്നും ഫോണില്‍ കളിക്കുന്ന പാറുക്കുട്ടിയുടെ വീഡിയോ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. മൊബൈല്‍ ഫോണില്‍ താറാവേ താറാവേ എന്ന പാട്ട് വെച്ച് അതിനൊപ്പം ഡാന്‍സ് കളിക്കുകയാണ് പാറു. പാറുവിന് നിര്‍ദ്ദേശം കൊടുക്കുന്ന ബാലുവും നീലുവും വീഡിയോയില്‍ ഉണ്ടായിരുന്നു.

പാറുക്കുട്ടിയുടെ ചിത്രം

അതേ സമയം പാറുവിന്റെ കൈയില്‍ ഇത്ര ചെറുപ്പത്തിലേ ഫോണ്‍ കൊടുക്കരുതെന്ന് നിര്‍ദ്ദേശവുമായി ഒരു വിഭാഗം ആരാധകരും എത്തി. ഇപ്പോഴെ ഇതൊന്നും പാറുവിനെ ശീലിപ്പിക്കരുതെന്നാണ് ആരാധകരുടെ ആവശ്യം. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് പാറുക്കുട്ടി തങ്ങള്‍ക്കെന്നും അവളോടുള്ള സ്നേഹ കൂടുതല്‍ കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് പലരും വ്യക്തമാക്കുന്നത്.

പാറുക്കുട്ടിയുടെ ചിത്രം

ഉപ്പും മുളകിലും എല്ലാവരും സ്‌ക്രീപ്റ്റിന് അനുസരിച്ച് ഡയലോഗുകള്‍ പറയുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ ഒരു സ്‌ക്രീപ്റ്റുമില്ലാത്ത ആളാണ് പാറുക്കുട്ടി. ശരിക്കും ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുകയാണ് അവളെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്‍ട്രിയോ എക്‌സിറ്റോ ഒന്നും പാറുക്കുട്ടിയ്ക്ക് ഇല്ല. അവള്‍ക്ക് തോന്നുമ്പോള്‍ വന്ന് അഭിനയിക്കും. അല്ലാത്തപ്പോള്‍ ഓടി നടക്കുമെന്നും ബിജു സോപാനം നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പാറുക്കുട്ടിയുടെ ചിത്രം

പാറുക്കുട്ടിയുടെ പേരില്‍ നിരവധി ഫാന്‍സ് ക്ലബ്ബുകള്‍ ഇപ്പോഴുണ്ട്. പാറുക്കുട്ടി ലവേഴ്സ്, പാറുക്കുട്ടി അസോസിയേഷന്‍ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലും പേജിലുടെയുമാണ് പാറുവിന്റെ ചിത്രങ്ങളും വീഡിയോസും ആദ്യമെത്തുന്നത്. പിന്നാലെ ഉപ്പും മുളകും ഫാന്‍സ് ഏറ്റെടുക്കും. ഇത് പ്രേക്ഷകരും ആരാധകരും ഷെയര്‍ ചെയ്യുന്നതോടെ വലിയ തരംഗമായി മാറും. അടുത്ത കാലത്തായി കണ്ട് വരുന്നതെല്ലാം അങ്ങനെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X